മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ, അവയവദാനത്തിനായി അവയവങ്ങൾ ശേഖരിക്കുന്നതിന് തൊട്ടുമുമ്പ് ചലനം

Published : Sep 05, 2022, 02:02 PM IST
മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ, അവയവദാനത്തിനായി അവയവങ്ങൾ  ശേഖരിക്കുന്നതിന് തൊട്ടുമുമ്പ് ചലനം

Synopsis

എന്നാൽ, റയാൻ ഇനിയും ജീവിക്കണമെന്ന് ആഗ്രഹിച്ച അദ്ദേഹത്തിന്റെ ഭാര്യ മേഗനും മാതാപിതാക്കളും റയാന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ ആശുപത്രിയിൽ അവയവദാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

കഴിഞ്ഞദിവസം യുഎസിലെ നോർത്ത് കരോലിനയിലെ ഒരു ആശുപത്രിയിൽ നടന്ന സംഭവം അക്ഷരാർ‍ത്ഥത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. മസ്തിഷ്‌കമരണം സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതിയ ഒരു മനുഷ്യന്റെ അവയവങ്ങൾ ശേഖരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് നാഡീസംബന്ധമായ പ്രവർത്തനത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു.

യുഎസിലെ നോർത്ത് കരോലിനയിലെ ആട്രിയം ഹെൽത്ത് വേക്ക് ഫോറസ്റ്റ് ബാപ്പിസ്റ്റ് മെഡിക്കൽ സെന്ററിൽ ആണ് സംഭവം. മൂന്ന് കുട്ടികളുടെ അച്ഛനായ 37 -കാരനാണ് ലിസ്റ്റീരിയ ബാധിച്ച് മെഡിക്കൽ സെന്ററിൽ ചികിത്സയി എത്തിയത്. രണ്ടാഴ്ച മുമ്പാണ് റയാനെ മെഡിക്കൽ സെന്ററിൽ രോഗം വഷളായതിനെ തുടർന്ന്  വിദഗ്ധചികിസയ്ക്കായി അഡ്മിറ്റ് ചെയ്തത്. ആഴ്ചകൾ നീണ്ട ചികിത്സകൾക്കൊടുവിൽ ഓഗസ്റ്റ് 27 -ന്  റയാൻ മാർലോയ്ക്ക് മസ്തിഷക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചു.

എന്നാൽ, റയാൻ ഇനിയും ജീവിക്കണമെന്ന് ആഗ്രഹിച്ച അദ്ദേഹത്തിന്റെ ഭാര്യ മേഗനും മാതാപിതാക്കളും റയാന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ ആശുപത്രിയിൽ അവയവദാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അവയവങ്ങൾ ശേഖരിക്കാൻ വിദഗ്ദസംഘം എത്തി. അപ്പോഴാണ് റയാനെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന നഴ്സുമാരിൽ ചിലർ റായന്റെ സമീപത്തിരുന്ന് അദ്ദേഹത്തിന്റെ മക്കളുടെ ഒരു വീഡിയോ പ്ലേ ചെയ്തത്. ആ നിമിഷത്തിലാണ് മഹത്തായ അത്ഭുതം കണ്ടത്. വീഡിയോ പ്ലേ ചെയ്തപ്പോൾ റയാന്റെ കാൽ വിരലുകൾ അനങ്ങുന്നു. റയാനിൽ ജീവന്റെ അവാസാന തുടിപ്പുകൾ. ഡോക്ടർമാർ അവയവ മാറ്റ ശസ്ത്രക്രിയ നടപടികൾ നിർത്തിവെച്ചു. റയാനിലെ അവസാനിക്കാത്ത ജീവന്റെ തുടിപ്പുകൾ തിരികെ പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

എന്നാൽ, ഇതൊന്നുമറിയാതെ ഓഗസ്റ്റ് 30 -ന് അദ്ദേഹത്തോട് വിടപറയാൻ അദ്ദേഹത്തിന്റെ കുടുംബം ഒത്തുകൂടി. പക്ഷെ, അദ്ദേഹത്തോട് വിടപറയാൻ തനിക്ക് ആകുന്നില്ല എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് ആശുപത്രിയിലേക്ക് ഓടിയെത്തിയ മേഗനോട് ആശുപത്രിയിലുണ്ടായിരുന്ന ബന്ധുക്കള‍ിൽ ചിലർ സംഭവിച്ച കാര്യങ്ങൾ പറഞ്ഞു. ഒരു സിടി സ്കാനിൽ തലച്ചോറിന്റെ പ്രവർത്തനത്തിന്റെ ലക്ഷണങ്ങൾ കണ്ടതായി ഒരു ഡോക്ടർമാരും അവളോട് പറഞ്ഞു.

സന്തോഷം കൊണ്ട് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു മേഗന്. തുടർന്ന് ഒരു സോഷ്യൽ മീഡിയ ലൈവിലൂടെ മേഗൻതന്നെയാണ് ഇക്കാര്യങ്ങളെല്ലാം ലോകത്തോട് വിളിച്ചു പറഞ്ഞത്. മേഗന്റെ ആ ലൈവ് ആയിരക്കണക്കിന് ആളുകളാണ് സന്തോഷത്തോടെ കണ്ടത്. ഇപ്പോൾ മറ്റൊരു ആശുപത്രിയിൽ വിദഗ്ദ ചികിത്സയിലാണ് റയാൻ. ലോകം മുഴുവനുമാണ് മേഗനും കുഞ്ഞുങ്ങൾക്കുമരികിലേക്ക് പഴയതിലും ഊർജ്ജസ്വലനായി റയാൻ വരുന്നതും കാത്ത് ഇപ്പോൾ ഇരിക്കുന്നത്. പിയാനോ ടെക്നീഷ്യനും പാസ്റ്ററുമായ റയാനെ ബാധിച്ചത്, സാധാരണയായി മലിനമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ലിസ്റ്റീരിയ ആണ്, യുഎസിൽ പ്രതിവർഷം 1,600 പേർ  ഈ അസുഖം ബാധിച്ച് കൊല്ലപ്പെടുന്നു എന്നാണ് കണക്കുകൾ.

PREV
Read more Articles on
click me!

Recommended Stories

വെറും 6 മാസം ജോലി ചെയ്താൽ 1.3 കോടി ശമ്പളം വാങ്ങാം, ഇതാണാ ജോലി, സ്വീകരിക്കണോ, സംശയം പങ്കുവച്ച് യുവാവ്
മദ്യപിച്ചു സൈക്കിളോടിച്ചു, 900 -ത്തോളം പേരുടെ കാർ ഡ്രൈവിം​ഗ് ലൈസൻസ് റദ്ദാക്കി, ജപ്പാനിൽ പുതിയ നിയമം ശക്തമാകുന്നു