മദ്യപിച്ച് ആടിയുലഞ്ഞ് വരൻ, എനിക്കിയാളെ വിവാഹം കഴിക്കാൻ വയ്യെന്ന് വധു, വിവാഹം മുടങ്ങി

Published : Nov 13, 2021, 11:45 AM IST
മദ്യപിച്ച് ആടിയുലഞ്ഞ് വരൻ, എനിക്കിയാളെ വിവാഹം കഴിക്കാൻ വയ്യെന്ന് വധു, വിവാഹം മുടങ്ങി

Synopsis

തനിയെ എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അയാൾ. വധു മുസ്‌കാൻ ഷെയ്ഖ് ഈ രംഗം കണ്ടതോടെ നിക്കാഹിന് ഇരിക്കാൻ വിസമ്മതിച്ചു. 

മധ്യ പ്രദേശിലെ രാജ്ഗഡിൽ വിവാഹ വേദിയിൽ മദ്യപിച്ചെത്തിയ(drunk) വരനെ(groom) വിവാഹം കഴിക്കാൻ തയ്യാറല്ലെന്ന് തുറന്നടിച്ച് പറഞ്ഞ് ഒരു വധു(bride). രാജ്ഗഡ് ജില്ലയിലെ സുതാലിയയിലാണ് സംഭവം. നവംബർ 7 -നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. വരനും സുഹൃത്തുക്കളും വിവാഹ ഘോഷയാത്രയായി വേദിയിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. വരനും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി അതിഥികൾ വിവാഹ വേദിയിൽ മദ്യപിച്ചായിരുന്നു എത്തിയത്. കൂട്ടത്തിൽ, വരനായിരുന്നു അമിതമായി മദ്യപിച്ചിരുന്നത്.

തനിയെ എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അയാൾ. വധു മുസ്‌കാൻ ഷെയ്ഖ് ഈ രംഗം കണ്ടതോടെ നിക്കാഹിന് ഇരിക്കാൻ വിസമ്മതിച്ചു. തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. അവളുടെ ഈ തീരുമാനത്തിനോട് കുടുംബവും പൂർണ്ണമായും യോജിച്ചു. വിവാഹം കഴിക്കാൻ സമ്മതമാണോ എന്ന് അവളോട് ചോദിച്ചപ്പോൾ, ഇത് ഇനി മുന്നോട്ട് പോകില്ലെന്ന് അവൾ തീർത്ത് പറഞ്ഞു. അതേസമയം, വധുവിന്റെ കുടുംബത്തിന് പൂർണ്ണ പിന്തുണയും സംരക്ഷണവും പൊലീസ് ഉറപ്പുനൽകിയിട്ടുണ്ട്.

ഇതിന് മുൻപും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. മദ്യപിച്ച് ലക്കുകെട്ട വരൻ വിവാഹത്തിന് വേദിയിൽ എത്തിയപാടെ നൃത്തം ചെയ്യാൻ തുടങ്ങി. അയാളുടെ ഈ പെരുമാറ്റം കണ്ടതോടെ വധു വിവാഹത്തിൽ നിന്ന് പിന്മാറി. യുപിയിലെ ലഖിംപൂർ ഖേരിയിലെ മൈലാനി മേഖലയിലാണ് സംഭവം.
 

PREV
click me!

Recommended Stories

അമ്മയുടെ ആത്മാവിന് ശാന്തി കിട്ടാൻ, അമ്മ ഉപയോഗിച്ച കിടക്കയിൽ മകൻ കിടന്നു, പിന്നാലെ ഗുരുതര രോഗം
ഇന്‍സ്റ്റാ ബന്ധം, സ്വർണവും പണവുമായി യുവതി പോലീസ് കോൺസ്റ്റബിളിനൊപ്പം ഒളിച്ചോടി, തങ്ങൾക്ക് 12 -കാരനായ മകനുണ്ടെന്ന് ഭർത്താവ്