
ഓൺലൈനായി വാങ്ങിയ വാർ ടാങ്കിനുള്ളിൽ നിന്നും കണ്ടെത്തിയ 21 കോടിയുടെ സ്വർണക്കട്ടികൾ സർക്കാരിനെ ഏൽപ്പിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഇംഗ്ലണ്ടിൽ നിന്നുള്ള പുരാവസ്തു സൂക്ഷിപ്പുകാരന്‍. സൈനിക ചരിത്രത്തോട് അഗാധമായ അഭിനിവേശമുള്ള 62 കാരനായ നിക്ക് മീഡ്, 2018-ലാണ് eBay-യിൽ നിന്ന് ഓൺലൈനായി ഒരു വാർ ടാങ്ക് വാങ്ങിയത്. അതിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചുവെച്ച നിലയിൽ 5 സ്വർണക്കട്ടികൾ അദ്ദേഹം കണ്ടെത്തി. ഏതാണ്ട് 21 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണക്കട്ടികളായിരുന്നു അവ. അദ്ദേഹം ഉടൻ തന്നെ അവ സർക്കാരിന് കൈമാറി. എന്നാൽ, 6 വർഷങ്ങൾക്ക് ശേഷം തന്‍റെ ആ പ്രവർത്തിയിൽ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് നിക്ക് മീഡ്. ഓരോ സ്വർണ്ണ ബാറിനും 5 കിലോ ഭാരമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.
തിയ്യ, നായര്‍ ജാതികള്‍ക്ക് വടക്ക് പടിഞ്ഞാറന്‍ ഇന്ത്യക്കാരുമായി ജനിതക ബന്ധമെന്ന് പഠനം !
നോർത്താംപ്ടൺഷയറിലെ ഹെല്‍ംഡണിൽ ഒരു ടാങ്ക്-എ-ലോട്ട് ഫാം നടത്തിവരികയാണ് മീഡ്. സോവിയറ്റ് ടി-55 ടാങ്കിന്‍റെ ചൈനീസ് പകർപ്പ് 2018 -ൽ ഇബേയിൽ കണ്ടപ്പോഴാണ് അദ്ദേഹം ഓർഡർ ചെയ്തത്. ടൈപ്പ് 69 ടാങ്ക് എന്ന് പിന്നീട് അറിയപ്പെട്ടിരുന്ന ഈ ടാങ്ക് 1990-ൽ കുവൈറ്റ് അധിനിവേശ സമയത്ത് ഇറാഖി സൈന്യമാണ് ഉപയോഗിച്ചിരുന്നത്. ടാങ്ക് എത്തിചേര്‍ന്നപ്പോള്‍ അതിൽ അദ്ദേഹം നടത്തിയ പരിശോധനയിലാണ് സ്വർണ്ണ കട്ടികൾ കണ്ടെത്തിയത്. ഉടൻതന്നെ അദ്ദേഹം അത് സർക്കാരിനെ ഏൽപ്പിക്കാൻ തീരുമാനിക്കുകയും ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ തന്‍റെ ആ തീരുമാനം മണ്ടത്തരം ആയിപ്പോയിയെന്നാണ് മീഡ് ഇപ്പോൾ പറയുന്നത്.
പുതുവത്സര തലേന്ന് ഇന്ത്യക്കാർ ടിപ്പ് നൽകിയത് 97 ലക്ഷം രൂപ; സൊമാറ്റോ സിഇഒയുടെ വെളിപ്പെടുത്തൽ
സർക്കാരിന്‍റെ ഭാഗത്ത് നിന്നും തനിക്ക് ഇതുവരെയും ഫൈൻഡർ ഫീസോ എന്തെങ്കിലും വിധത്തിലുള്ള നഷ്ടപരിഹാരമോ നൽകിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. ഏകദേശം 31 ലക്ഷം രൂപയ്ക്കായിരുന്നു അദ്ദേഹം അന്ന് ആ യുദ്ധ ടാങ്ക് വാങ്ങിയത്. സ്വർണ്ണ കട്ടികളിൽ കുവൈറ്റിലെ അതിന്‍റെ ഉത്ഭവം തിരിച്ചറിയുന്ന വിരലടയാളം ഉണ്ടായിരുന്നുവെന്നും മീഡ് പറയുന്നു. ഇറാഖി അധിനിവേശവുമായുള്ള ടാങ്കിന്‍റെ ചരിത്രപരമായ ബന്ധം സ്ഥിരീകരിക്കുന്ന സ്വർണം, കുവൈറ്റിൽ നിന്നുള്ളതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇബേയിലെ ഹീവ്സ് എന്ന വിൽപ്പനക്കാരനിൽ നിന്നാണ് അദ്ദേഹം ഇത് വാങ്ങിയത്.