എത്യോപ്യന്‍ രാജകുമാരന്‍റെ ഭൗതികാവശിഷ്ടം വിട്ട് കൊടുക്കില്ലെന്ന് ബ്രിട്ടീഷ് രാജകുടുംബം

By Web TeamFirst Published May 24, 2023, 10:45 AM IST
Highlights

ചാപ്പലില്‍ അടക്കം ചെയ്ത മറ്റ് ബ്രീട്ടീഷ് രാജകുടുംബാംഗങ്ങളുടെ അന്തസ് സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത മൂലം ഈ അഭ്യര്‍ത്ഥ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു  ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.


തിനെഴാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം വരെ ലോകമെങ്ങും അതിക്രൂരമായ കൈകടത്തിലിലൂടെയാണ് ഇംഗ്ലണ്ട്, തങ്ങളുടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പണിതത്. ഇതിനായി പല വന്‍കരകളില്‍ സമാധാനപൂര്‍വ്വം ജീവിച്ചിരുന്ന കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തിലേക്ക് ദുരന്തങ്ങളുടെ വേലിയേറ്റം തന്നെ ബ്രിട്ടീഷ് ഭരണകൂടവും അവരുടെ വ്യാപാര കമ്പനികളും സൈന്യവും സൃഷ്ടിച്ചു. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ ലോകമെങ്ങും സ്വാതന്ത്ര്യ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചപ്പോള്‍ ഇംഗ്ലണ്ടിന്‍റെ സാമ്രാജ്യത്വ സ്വപ്നങ്ങള്‍ക്ക് വിള്ളല്‍ വീണു തുടങ്ങി. ഇന്ന് യൂറോപ്പിലെ മുന്‍സാമ്രാജ്യത്വ ശക്തികളായിരുന്ന ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളോട് തങ്ങളുടെ 'മോഷ്ടിക്കപ്പെട്ട' സമ്പത്ത് തിരികെ തരണമെന്ന് ആവശ്യപ്പെടുന്ന രാജ്യങ്ങളുടെ എണ്ണം കൂടുകയാണ്. ഇത്തരത്തില്‍ തങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത് കൊണ്ടുപോയ തങ്ങളുടെ മുന്‍ രാജകുമാരന്‍റെ ഭൗതീകാവശിഷ്ടമെങ്കിലും തിരികെ തരണമെന്ന് എത്യോപ്യ ആവശ്യപ്പെട്ടു. എന്നാല്‍ ഈ അവശ്യം ഇംഗ്ലണ്ട് പരിഗണിച്ചില്ല, അതിന് കാരണമായി പറഞ്ഞതാകട്ടെ അതിലേറെ വിചിത്രവും. 

പത്തൊൻപതാം നൂറ്റാണ്ടിലെ എത്യോപ്യൻ രാജകുമാരനായിരുന്ന അലെമയേഹു രാജകുമാരനെ ഏഴു വയസ്സുള്ളപ്പോഴാണ് ബ്രിട്ടീഷ് സൈന്യം പിടികൂടി, 1868-ൽ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയത്. പോകുന്ന വഴി രാജ്ഞി മരിച്ചതിനെ തുടര്‍ന്ന് രാജകുമാരന്‍ അനാഥനായി. പത്ത് വര്‍ഷത്തോളം ഇംഗ്ലണ്ടില്‍ ജീവിച്ച അദ്ദേഹം തന്‍റെ 18-ാം വയസില്‍ 1879-ൽ ന്യുമോണിയ ബാധിച്ച് മരിച്ചു. ഇതിനിടെ അലെമയേഹു തന്‍റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നു. മരണാനന്തരം അലെമയേഹു രാജകുമാരന്‍റെ മൃതദേഹം ലണ്ടന്‍റെ പടിഞ്ഞാറ് രാജകീയ വസതിയായ വിൻഡ്സർ കാസിലിലെ സെന്‍റ് ജോർജ്ജ് ചാപ്പലിന്‍റെ കാറ്റകോമ്പിൽ സംസ്കരിച്ചു.

ബ്രിട്ടീഷ് കാലത്തെ 'മാപ്പപേക്ഷ' ഇനിയും തുടരണ്ട; വേണ്ടെന്ന് വെച്ച് കേരള സർക്കാർ!

സ്വാതന്ത്ര്യാനന്തരം എത്യോപ്യൻ നേതാക്കൾ ബ്രിട്ടീഷ് രാജകുടുംബത്തോട് രാജകുമാരന്‍റെ ഭൗതികാവശിഷ്ടങ്ങൾ ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് അത് നിരാകരിക്കപ്പെട്ടു. പിന്നാലെയാണ് തങ്ങളും അദ്ദേഹത്തിന്‍റെ ഭൗതികാവശിഷ്ടം സ്വദേശത്തേക്ക് കൊണ്ടുപോകാൻ അഭ്യർത്ഥിച്ചതായി രാജകുമാരന്‍റെ കുടുംബം അടുത്തിടെ ബിബിസിയോട് പറഞ്ഞത്.  "അദ്ദേഹത്തിന്‍റെ അവശിഷ്ടങ്ങൾ ഒരു കുടുംബമെന്ന നിലയിലും എത്യോപ്യക്കാരെന്ന നിലയിലും ഞങ്ങൾക്ക് തിരികെ വേണം, കാരണം അത് അവൻ ജനിച്ച രാജ്യമല്ല," അദ്ദേഹത്തിന്‍റെ പിൻഗാമികളിലൊരാളായ ഫാസിൽ മിനാസ് ബിബിസിയോട് പറഞ്ഞു. രാജകുമാരനെ യുകെയിൽ അടക്കം ചെയ്തത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍, ചാപ്പലില്‍ അടക്കം ചെയ്ത മറ്റ് ബ്രീട്ടീഷ് രാജകുടുംബാംഗങ്ങളുടെ അന്തസ് സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത മൂലം ഈ അഭ്യര്‍ത്ഥ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു  ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. "വിൻഡ്‌സറിലെ ഡീനും കാനോനുകളും അലെമയേഹു രാജകുമാരന്‍റെ സ്മരണയെ ബഹുമാനിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വളരെ സെൻസിറ്റീവ് ആണ്. എങ്കിലും സമീപത്തുള്ള മറ്റുള്ളവരുടെ വിശ്രമസ്ഥലത്തെ ശല്യപ്പെടുത്താതെ അവശിഷ്ടങ്ങൾ പുറത്തെടുക്കാൻ സാധ്യതയില്ലെന്ന് അവർക്ക് ഉപദേശം ലഭിച്ചു." എന്നാല്‍, സെന്‍റ് ജോര്‍ജ്ജ് സന്ദര്‍ശിക്കാന്‍ എത്യോപ്യന്‍ പ്രതിനിധികള്‍ക്ക് സമീപ വര്‍ഷങ്ങളില്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കാറുണ്ടെന്നും അത് തുടരുമെന്നും ബ്രിട്ടീഷ് കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അനാഥനായി മരിക്കേണ്ടിവന്ന അലെമയേഹു രാജകുമാരന്‍റെ മൃതദേഹാവശിഷ്ടങ്ങള്‍ എങ്കിലും തിരികെ നല്‍കണമെന്ന ആവശ്യം ഇതിനിടെ ശക്തമായി. 

കാലാവസ്ഥാ വ്യതിയാനം; 17 തവണ ഹിമാലയം കീഴടക്കിയയാള്‍ പറയുന്നു 'ഹിമാലയത്തില്‍ മഞ്ഞ് കുറയുന്നു '

 

click me!