73 -കാരിക്ക് വിവാഹമോചനം, സകലരും എതിർത്തു, കട്ടക്ക് സപ്പോർട്ടുമായി കൊച്ചുമകൾ, സോഷ്യൽമീഡിയയിൽ ട്രെൻഡിം​ഗ്

Published : Feb 20, 2024, 02:15 PM IST
73 -കാരിക്ക് വിവാഹമോചനം, സകലരും എതിർത്തു, കട്ടക്ക് സപ്പോർട്ടുമായി കൊച്ചുമകൾ, സോഷ്യൽമീഡിയയിൽ ട്രെൻഡിം​ഗ്

Synopsis

73 -ാം വയസ്സിൽ വിവാഹമോചിതയാവാൻ മുത്തശ്ശിയെടുത്ത തീരുമാനം വിവാഹജീവിതത്തിൽ ദുരിതമനുഭവിക്കുന്ന മറ്റുള്ളവർക്കും, വിവാഹമോചനം നേടാൻ പ്രചോദനമായിത്തീരട്ടെ എന്നാണ് ക്രിസ്സിന്റെ ആ​ഗ്രഹം. 

വിവാഹമോചനം എന്തോ മോശം കാര്യമായിട്ടാണ് ഇന്നും സമൂഹം കണക്കാക്കുന്നത്. എത്രയൊക്കെ വഴക്കും അടിപിടിയും മനസമാധാനക്കേടും ഉണ്ടായാലും എല്ലാം സഹിച്ചും പൊറുത്തും ആ ജീവിതത്തിൽ തന്നെ തുടരണം എന്നാണ് പലരും സ്ത്രീകളെ ഉപദേശിക്കാറുള്ളത്. എന്നാൽ, ചൈനയിൽ 73 വയസുള്ള ഒരു സ്ത്രീ വിവാഹമോചനം നേടിയതാണ് ഇപ്പോൾ വാർത്തയാവുന്നത്. 

എന്നാൽ, അതിൽ പ്രത്യേകത നിറഞ്ഞ മറ്റൊരു കാര്യം എൽജിബിടി കമ്മ്യൂണിറ്റിയിൽ പെട്ട അവരുടെ കൊച്ചുമകളാണ് അവരെ വിവാഹമോചനം നേടാൻ പ്രേരിപ്പിച്ചത് എന്നതാണ്. ഈ വാർത്ത ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൻ ചർച്ചയായി മാറിയിരിക്കുകയാണ്. തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ നിന്നുള്ള, ക്രിസ് എന്ന 20 -കാരിയാണ് താൻ തന്റെ മുത്തശ്ശിക്കൊപ്പം വിവാഹമോചനത്തിന് അപേക്ഷിക്കാൻ പോയതായി സാമൂഹിക മാധ്യമങ്ങളിൽ വെളിപ്പെടുത്തിയത്. 

പതിറ്റാണ്ടുകളായി മുത്തശ്ശനും മുത്തശ്ശിയും സന്തോഷകരമല്ലാത്ത ദാമ്പത്യത്തിലൂടെയാണ് കടന്നു പോകുന്നത്. അടുത്തിടെയാണ് മുത്തശ്ശൻ തന്നെ ചതിക്കുന്നതായി മുത്തശ്ശി തിരിച്ചറിഞ്ഞത്. അത് ഈ പ്രായത്തിലും വിവാഹമോചനം നേടാൻ മുത്തശ്ശിയെ പ്രേരിപ്പിച്ചു എന്നാണ് ക്രിസ് പറയുന്നത്. മുത്തശ്ശിയുടെ വിവാഹമോചനം നേടാനുള്ള തീരുമാനത്തെ പിന്തുണച്ച ഒരേയൊരാൾ താൻ മാത്രമാണ് എന്നും ക്രിസ് പറയുന്നു. 

വിവാഹമോചനത്തിന് അപേക്ഷിക്കണമെങ്കിൽ ചില രേഖകളെല്ലാം വേണമായിരുന്നു. അത് 73 -കാരിയുടെ മകളുടെ വീട്ടിലായിരുന്നു. അവരെ അതെടുക്കാൻ അവരുടെ മകളുടെ ഭർത്താവ് സമ്മതിച്ചില്ല. എന്നാൽ, കൊച്ചുമകളായ ക്രിസ് ആണ് കൂടെപ്പോയി അതെല്ലാം എടുക്കുകയും വിവാഹമോചനം നേടാൻ മുത്തശ്ശിയെ പ്രേരിപ്പിക്കുകയും ചെയ്തത്. 

എൽജിബിടി കമ്മ്യൂണിറ്റിയിൽ പെടുന്ന ഫെമിനിസ്റ്റ് കൂടിയായ ക്രിസ് തന്റെ മുത്തശ്ശി കരുത്തയായ ഒരു സ്ത്രീയാണ് എന്നു പറയുന്നു. കുറച്ച് മാത്രം വിദ്യാഭ്യാസമുള്ള അവര്‍ ആരേയും ആശ്രയിക്കാതെ എലക്ട്രീഷ്യനായി ജോലി നോക്കിയാണ് ജീവിച്ചത്. തനിക്ക് വലിയ പ്രചോദനമായ സ്ത്രീയാണ് തന്റെ മുത്തശ്ശി എന്നും അവൾ പറയുന്നു. 73 -ാം വയസ്സിൽ വിവാഹമോചിതയാവാൻ മുത്തശ്ശിയെടുത്ത തീരുമാനം വിവാഹജീവിതത്തിൽ ദുരിതമനുഭവിക്കുന്ന മറ്റുള്ളവർക്കും വിവാഹമോചനം നേടാൻ പ്രചോദനമായിത്തീരട്ടെ എന്നാണ് ക്രിസ്സിന്റെ ആ​ഗ്രഹം. 

ചൈനയിലെ സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗാണ് ഇപ്പോൾ 73 -കാരിയുടെ വിവാഹമോചനത്തിനുള്ള തീരുമാനം. 

വായിക്കാം: വധുവിന്റെ കാൽതൊട്ട് വന്ദിച്ച് വരൻ, കയ്യടിച്ച് കുടുംബം, വിമർശിച്ചവര്‍ക്ക് ചുട്ട മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്