മുടി ചീകി ലോകറെക്കോർഡ് സ്വന്തമാക്കി ചൈനീസ് യുവതികൾ, നീളമുള്ള, കരുത്തുറ്റ, നരക്കാത്ത മുടിയുടെ രഹസ്യം

Published : May 28, 2023, 02:11 PM IST
മുടി ചീകി ലോകറെക്കോർഡ് സ്വന്തമാക്കി ചൈനീസ് യുവതികൾ, നീളമുള്ള, കരുത്തുറ്റ, നരക്കാത്ത മുടിയുടെ രഹസ്യം

Synopsis

ജനിച്ച നാൾ മുതൽ 18 വയസ്സുവരെ ഇവർ മുടി മുറിക്കുകയില്ല. 18 വയസ്സിന് ശേഷം ആഘോഷകരമായാണത്രേ അവർ തങ്ങളുടെ മുടിമുറിക്കൽ ചടങ്ങ് നടത്തുക.

പലതരത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി ലോകശ്രദ്ധ നേടുന്നവരെപ്പറ്റി നാം കേട്ടിട്ടുണ്ടാകും. എന്നാൽ, ഇത്തരത്തിലൊന്ന് ഇതാദ്യമാകും. ചൈനയിലാണ് സംഭവം. ഇവിടെ ഒരുകൂട്ടം യുവതികൾ ചേർന്ന് മുടി ചീകിയാണ് ലോക റെക്കോർഡ് നേടിയിരിക്കുന്നത്. റെഡ് യാവോ കമ്മ്യൂണിറ്റിയിൽ നിന്നുള്ള 250 -ലധികം സ്ത്രീകൾ ചേർന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 

ചൈനയിലെ ഹുവാങ്‌ലുവോ യാവോ വില്ലേജിൽ ഒത്തുകൂടിയ ഇവർ ലോങ്ജി ലോംഗ് ഹെയർ ഫെസ്റ്റിവെൽ നടത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഫെസ്റ്റിവെല്ലിൽ പങ്കെടുത്ത സ്ത്രീകൾ മുടിചീകി പരസ്പരം ചേർത്ത് കെട്ടി  456 മീറ്റർ (1,496 അടി) നീളമുള്ള ഒരു ചങ്ങല ഉണ്ടാക്കിയാണ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. പരമ്പരാഗത തടി ചീപ്പുകൾ ഉപയോഗിച്ചാണ് ഇവർ പരസ്പരം മുടി ചീകിയത്.

ഗ്വിലിനിലെ ലോങ്‌ഷെങ്ങിലെ ആകർഷകമായ ലോങ്‌ജി, പ്രകൃതിരമണീയതയ്ക്ക് പേര് കേട്ട ഇടമാണ്. ലോങ്ജിക്കുള്ളിലെ ഒരു കൊച്ചു ഗ്രാമമാണ് ഹുവാങ്‌ലുവോ യാവോ. ചൈനയിലെ യാവോ വംശത്തിന്റെ ഒരു പ്രത്യേക ശാഖയായ റെഡ് യാവോ കമ്മ്യൂണിറ്റിയിൽ പെട്ടവരാണ് ഈ ഗ്രാമത്തിലുള്ളത്. റെഡ് യാവോ വംശത്തിലെ സ്ത്രീകൾ എപ്പോഴും അണിഞ്ഞൊരുങ്ങി നടക്കാൻ ആഗ്രഹിക്കുന്നവരും ഏറ്റവും കൂടുതലായി ചുവപ്പ് വസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. അസാധാരണമായ നീളമുള്ള മുടിയാണ് ഇവിടുത്തെ സ്ത്രീകളുടെ മറ്റൊരു പ്രത്യേകത. 

ജനിച്ച നാൾ മുതൽ 18 വയസ്സുവരെ ഇവർ മുടി മുറിക്കുകയില്ല. 18 വയസ്സിന് ശേഷം ആഘോഷകരമായാണത്രേ അവർ തങ്ങളുടെ മുടിമുറിക്കൽ ചടങ്ങ് നടത്തുക. നീണ്ട മുടി ഇവരെ സംബന്ധിച്ചിടത്തോളം ദീർഘായുസ്സ്, സമ്പത്ത്, സമൃദ്ധി, ഭാഗ്യം എന്നിവയുടെയൊക്കെ പ്രതീകമാണ്. മുടി സംരക്ഷണത്തിനായി പ്രത്യേക രീതി പാലിച്ചുപോരുന്ന ഇവരുടെ ഗ്രാമത്തിനുള്ളിൽ പ്രായമായവരിൽ പോലും വളരെ അപൂർവമായെ നരച്ച മുടി കാണൂ എന്നാണ് പറയപ്പെടുന്നത്.

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?