ആരെയെങ്കിലും കൊല്ലാനുള്ള ഉൾപ്രേരണ അടക്കാനായില്ല, അച്ഛനേയും അനിയനെയും വെടിവച്ചുകൊന്ന് 17 -കാരി

Published : Feb 17, 2024, 12:55 PM IST
ആരെയെങ്കിലും കൊല്ലാനുള്ള ഉൾപ്രേരണ അടക്കാനായില്ല, അച്ഛനേയും അനിയനെയും വെടിവച്ചുകൊന്ന് 17 -കാരി

Synopsis

'ഞാനെന്റെ അച്ഛനെ വെടിവച്ചു, ഞാനെന്റെ അനിയനെ വെടിവച്ചു, അനിയൻ മരിച്ചു' എന്നാണ് 911 -ൽ വിളിച്ച് റീഡ് പറഞ്ഞതത്രെ.

അച്ഛനെയും ഇളയ സഹോദരനെയും കൊന്ന ശേഷം ആ വിവരം എമർജൻസി നമ്പറായ 911 -ൽ വിളിച്ചു പറഞ്ഞ് 17 -കാരി. യുഎസ്സിലാണ് ആരേയും ഞെട്ടിക്കുന്ന ഈ ക്രൂരമായ കൊലപാതകം നടന്നത്. മഷെങ്ക റീഡ് എന്ന പെൺകുട്ടിയാണ് തന്റെ അച്ഛനേയും അനിയനേയും വെടിവച്ചു കൊലപ്പെടുത്തിയത്. 

എന്തുകൊണ്ട് കൊലപ്പെടുത്തിയെന്ന ചോദ്യത്തിന് ആരെയെങ്കിലും കൊല്ലാനുള്ള ഉൾപ്രേരണ അടക്കി വയ്ക്കാൻ കഴിഞ്ഞിരുന്നില്ല അതിനാലാണ് അച്ഛനേയും അനിയനേയും കൊലപ്പെടുത്തിയത് എന്നാണ് പെൺകുട്ടി പറഞ്ഞത്. 
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് നെവാഡയിലെ വീട്ടിൽ റീഡിന്റെ അച്ഛനേയും അനിയനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. റീഡ് അച്ഛനേയും അനിയനേയും കൊല്ലുന്ന സമയത്ത് അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. ഭയന്നുപോയ ഇവർ ഒരു ബെഡ്‍റൂമിൽ കയറി വാതിൽ അടച്ചിരിക്കുകയായിരുന്നു. പിന്നീട്, ഇവരെ പൊലീസ് രക്ഷപ്പെടുത്തി. 

'ഞാനെന്റെ അച്ഛനെ വെടിവച്ചു, ഞാനെന്റെ അനിയനെ വെടിവച്ചു, അനിയൻ മരിച്ചു' എന്നാണ് 911 -ൽ വിളിച്ച് റീഡ് പറഞ്ഞതത്രെ. അതേസമയം വെടിയൊച്ച കേട്ട് ഇവരുടെ അയൽക്കാരും പൊലീസിനെ വിളിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. റീഡ് വെടിവച്ചുകൊന്ന അനിയന് വെറും നാലോ അഞ്ചോ വയസ് മാത്രമാണ് പ്രായം. അച്ഛന്റെ നെഞ്ചിലും ശരീരത്തിന് പിന്നിലുമായാണ് വെടിയേറ്റത്. രണ്ടുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു എന്നും പൊലീസ് പറയുന്നു. 

കൊലപാതകം നടത്താനുപയോ​ഗിച്ച ആയുധം എന്ന നിലയിൽ തോക്കും പൊലീസ് പിടിച്ചെടുത്തു. വാഷോ കൗണ്ടി ജയിലിലാണ് ഇപ്പോൾ റീഡുള്ളത്. അവൾക്കെതിരെ കൊലപാതകത്തിനും, കൊലപാതകശ്രമത്തിനും കേസെടുത്തിട്ടുണ്ട്. അവളെ ഒരു മുതിർന്ന പൗരനായി കണക്കാക്കിയാണ് വിചാരണ ചെയ്യുകയും ശിക്ഷ വിധിക്കുകയും ചെയ്യുക എന്നും ഇവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!