ഗോൾഡ് ഫിഷിനെ അങ്ങനെ കവറിലാക്കി സമ്മാനം നൽകണ്ട, ജീവനുള്ളവയെ സമ്മാനം നൽകുന്നത് നിരോധിച്ച് ഒരു കൗൺസിൽ

Published : Jul 24, 2022, 10:28 AM ISTUpdated : Jul 24, 2022, 10:32 AM IST
ഗോൾഡ് ഫിഷിനെ അങ്ങനെ കവറിലാക്കി സമ്മാനം നൽകണ്ട, ജീവനുള്ളവയെ സമ്മാനം നൽകുന്നത് നിരോധിച്ച് ഒരു കൗൺസിൽ

Synopsis

ഇങ്ങനെ ജീവനുള്ളവയെ സമ്മാനമായി നൽകുന്നത് എല്ലായിടത്തും നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് സർക്കാരിന് കത്തെഴുതാനും കൗൺസിൽ ആലോചിക്കുന്നുണ്ട്.

നമ്മുടെ നാട്ടിൽ ചില മത്സരവിജയികൾക്കായി ആടുകളെ, കോഴികളെ തുടങ്ങി ജീവനുള്ളവയെ സമ്മാനമായി നൽകുന്ന രീതികളുണ്ടായിരുന്നു അല്ലേ? വിദേശകളിലും വിനോദത്തിനായി നടത്തുന്ന മേളകളിൽ വളർത്തുമൃ​ഗങ്ങളെയും മത്സ്യങ്ങളെയും ഒക്കെ സമ്മാനമായി നൽകാറുണ്ട്. എന്നാൽ, ഒരു പ്രാദേശിക കൗൺസിൽ അത് നിരോധിച്ചിരിക്കയാണ്. ജീവികളുടെ ക്ഷേമത്തെ കരുതിയാണ് കൗൺസിൽ ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വോക്കിംഗ്ഹാം ബറോ കൗൺസിലാണ് ഇങ്ങനെ മൃ​ഗങ്ങളെ സമ്മാനമായി നൽകുന്നതിനെ എതിർക്കുന്ന പ്രമേയം അം​ഗീകരിച്ചിരിക്കുന്നത്. RSPCA (Royal Society for the Prevention of Cruelty to Animals) -യുടെ നിർദ്ദേശത്തെ തുടർന്നാണ് ഇത്. 

ഇതിൽ ഏറ്റവും അധികമായി കൗൺസിൽ ചൂണ്ടിക്കാണിക്കുന്നത് ​ഗോൾഡ് ഫിഷിനെയാണ്. മിക്ക മേളകളിലും ​ഗോൾഡ് ഫിഷിനെ ഒരു പ്ലാസ്റ്റിക് കവറിലാക്കി സമ്മാനം നൽകുന്ന പതിവ് ഇവിടങ്ങളിലുണ്ട്. ഇങ്ങനെ ജീവികളെ ഏത് രൂപത്തിലും സമ്മാനമായി നൽകുന്നത് വെറുപ്പുളവാക്കുന്നതായി കൗൺസിലർ ഗാരി കോവൻ പറഞ്ഞു. വോക്കിംഗ്ഹാം ബറോ കൗൺസിലിന് താഴെ വരുന്ന ഏത് പ്രദേശത്തും ജീവനുള്ള മൃഗങ്ങളെ സമ്മാനമായി നൽകാൻ അനുവദിക്കില്ല എന്നാണ് നിരോധനം അർത്ഥമാക്കുന്നത്.

ഇങ്ങനെ ജീവനുള്ളവയെ സമ്മാനമായി നൽകുന്നത് എല്ലായിടത്തും നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് സർക്കാരിന് കത്തെഴുതാനും കൗൺസിൽ ആലോചിക്കുന്നുണ്ട്. വളരെ അധികം വർഷങ്ങളായി ഇങ്ങനെ ജീവികളെ ആളുകൾ മേളകളിൽ സമ്മാനമായി നൽകുന്നുണ്ട്. എന്നാൽ, ഇത് 21 -ാം നൂറ്റാണ്ടാണ് എന്നും പരിഷ്കൃത സമൂഹം ഇത്തരം കാര്യങ്ങൾ ചെയ്യരുത് എന്നും കൗൺസിൽ പറയുന്നു. 

RSPCA ഇം​ഗ്ലണ്ടിലും വെയിൽസിലും ജീവനുള്ളവയെ സമ്മാനമായി നൽകുന്നതിനെതിരെ കാമ്പയിൻ നടത്തുന്നുണ്ട്. അതിന്റെ ഭാ​ഗമായിട്ടാണ് നിരോധനം. സ്കോട്ട്ലൻഡ് നേരത്തെ തന്നെ ഇങ്ങനെ ജീവികളെ സമ്മാനമായി നൽകുന്നത് നിരോധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ 22 പ്രാദേശിക അധികാരികൾ ഇതിനകം നിരോധനം നടപ്പാക്കിയതായും പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം