ഭക്ഷണം പോലും അതിഥികളോട് കൊണ്ടുവരാൻ പറഞ്ഞു, വിവാഹത്തിന് ലക്ഷങ്ങൾ ചെലവാക്കാതെ ദമ്പതികൾ

Published : Jan 23, 2023, 02:56 PM IST
ഭക്ഷണം പോലും അതിഥികളോട് കൊണ്ടുവരാൻ പറഞ്ഞു, വിവാഹത്തിന് ലക്ഷങ്ങൾ ചെലവാക്കാതെ ദമ്പതികൾ

Synopsis

തങ്ങളുടെ വിവാഹം അങ്ങേയറ്റം മനോഹരമായിരുന്നു എന്ന് ഷെൽബി പറയുന്നു. ലക്ഷക്കണക്കിന് രൂപ വെറുതെ ചെലവഴിക്കേണ്ടി വന്നില്ലല്ലോ എന്ന സന്തോഷമുണ്ട്.

വിവാഹം എന്നാൽ വൻ ആഡംബരം ആണിന്ന്. വസ്ത്രത്തിനും ആഭരണത്തിനും ഭക്ഷണത്തിനും ഒക്കെയായി ലക്ഷങ്ങൾ തന്നെ ചിലവാക്കേണ്ടി വരും. മിക്കവാറും ആളുകൾ വിവാഹം കഴിയുന്നതോടെ വലിയ തുകയ്ക്ക് കടക്കാരും ആയി മാറാറുണ്ട്. എന്നാൽ, അതിനെ വേറിട്ട വഴിയിലൂടെ നേരിട്ടിരിക്കുകയാണ് ഇവിടെ ഒരു ദമ്പതികൾ. 

ഷെൽബി ഫെൽപ്സ് എന്ന ഇരുപത്തിയാറുകാരിയും പങ്കാളിയായ ​ഗാരറ്റുമാണ് ഇത്രയും തുക ചെലവാക്കാതെ വളരെ വ്യത്യസ്തമായ ഒരു രീതി തങ്ങളുടെ വിവാഹത്തിന് പിന്തുടർന്നത്. അതുവഴി 8,09,874 രൂപ അവർക്ക് ലാഭിക്കാൻ സാധിച്ചു എന്നാണ് പറയുന്നത്. അതിനായി അവർ എന്താണ് ചെയ്തത് എന്നോ? വിവാഹത്തിന് വരുമ്പോൾ അതിഥികളോട് സ്വന്തമായി ഭക്ഷണം കൊണ്ടു വരാൻ പറഞ്ഞു. അതുപോലെ സമ്മാനമായി സെക്കന്റ് ഹാൻഡ് ഷോപ്പുകളിൽ നിന്നും എന്തെങ്കിലും വാങ്ങിയാൽ മതി എന്നും പറഞ്ഞു. ആകെ 25 പേരാണ് ഈ കുഞ്ഞു വിവാഹത്തിന് അതിഥികളായി ഉണ്ടായിരുന്നത്. 

ഇതുകൊണ്ടൊന്നും തീർന്നില്ല. വിവാഹം കൂടുതൽ പോക്കറ്റ് ഫ്രണ്ട്‍ലി ആക്കാൻ അവർ വേറെയും വഴികൾ കണ്ടെത്തി. ബ്രൈഡ്‍സ്മെയ്‍ഡും വരന്റെ കൂട്ടുകാരും സ്വന്തമായി വസ്ത്രങ്ങൾ വാങ്ങി. അതുപോലെ ഡെക്കറേഷൻ വർക്കുകൾക്കായി പൂക്കൾ തൊട്ടടുത്ത് നിന്നും തന്നെ എല്ലാവരും ചേർന്ന് പറിച്ചെടുത്തു. അതുപോലെ ഫോട്ടോ​ഗ്രഫി, കേക്ക് ഉണ്ടാക്കിയെടുക്കൽ തുടങ്ങിയ ജോലികളെല്ലാം തന്നെ ഇവരുടെ ഓരോ സുഹൃത്തുക്കളാണ് ചെയ്തത്. 

തങ്ങളുടെ വിവാഹം അങ്ങേയറ്റം മനോഹരമായിരുന്നു എന്ന് ഷെൽബി പറയുന്നു. ലക്ഷക്കണക്കിന് രൂപ വെറുതെ ചെലവഴിക്കേണ്ടി വന്നില്ലല്ലോ എന്ന സന്തോഷമുണ്ട്. ചടങ്ങുകൾ വളരെ പെട്ടെന്ന് കഴിഞ്ഞു. അതുവഴി വന്ന ചില ഹൈക്കർമാരും തങ്ങളോടൊപ്പം ചേരുകയും വൈകുവോളം നൃത്തം ചെയ്യുകയും ചെയ്തു എന്നും അവൾ പറഞ്ഞു. 

2017 -ൽ ടിൻഡർ വഴിയാണ് ഷെൽബിയും ​ഗാരറ്റും കണ്ടുമുട്ടിയതും പ്രണയത്തിലായതും. 

PREV
click me!

Recommended Stories

മാസം 3.2 ലക്ഷം ശമ്പളമുണ്ട്, 70 ലക്ഷം ഡൗൺ പേയ്‌മെന്റും നൽകാനാവും, 2.2 കോടിക്ക് വീട് വാങ്ങണോ? സംശയവുമായി യുവാവ്
നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്