ഇൻഷുറൻസ് തുക തട്ടാൻ വൻ നാടകം, കാമുകിയെ കാറിടിപ്പിച്ചു, ഒടുവിൽ എല്ലാം പൊളിഞ്ഞു

Published : Dec 10, 2025, 09:49 AM IST
car crash

Synopsis

ചൈനയിൽ കാമുകൻ അബദ്ധത്തിൽ കാമുകിയെ പരിക്കേൽപ്പിച്ചു. ചികിത്സാ ചെലവിനായുള്ള പണം കണ്ടെത്താന്‍ ഇരുവരും ചേർന്ന് വാഹനാപകടം ആസൂത്രണം ചെയ്തു. എന്നാല്‍, ഇൻഷുറൻസ് തുക തട്ടിയെടുക്കാനുള്ള ഇവരുടെ ഈ ശ്രമം പൊളിയുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുകയായിരുന്നു.

ഇൻഷുറൻസ് തട്ടിയെടുക്കുന്നതിനായി കാറപകടമുണ്ടാക്കി, യുവതിക്ക് ​ഗുരുതര പരിക്ക്. ചൈനയിൽ കാമുകീകാമുകന്മാർക്കെതിരെ കേസ്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, വാങ് എന്ന യുവാവ് കാമുകിയുടെ ചുമലിലേക്ക് തമാശയ്ക്ക ചാടിക്കയറിയപ്പോൾ അവളുടെ നെഞ്ചിലെ എല്ല് ഒടിഞ്ഞു, പിന്നീട് ഇവർ ഇൻഷുറൻസ് പണം തട്ടിയെടുക്കുന്നതിനായി ഒരു കാർ അപകടം വ്യാജമായി ഉണ്ടാക്കി എന്നുമാണ് ആരോപണം. ഇയാളും ലാൻ എന്ന കാമുകിയും ദീർഘകാലമായി അടുപ്പത്തിലായിരുന്നു. പാൻഷിഹുവ നഗരത്തിലാണ് ഇവർ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

2024 ജൂണിലാണ് സംഭവം നടക്കുന്നത്, ഒരു ബന്ധുവിന്റെ വീടിന് പുറത്ത് നിൽക്കുകയായിരുന്നു ഇരുവരും. ആ സമയത്ത് വാങ് കാമുകിയോട് തന്നെ എടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അവളുടെ ചുമലിൽ കയറാൻ ശ്രമിക്കുകയായിരുന്നു. പെട്ടെന്നുള്ള സമ്മർദ്ദം കാരണം അവളുടെ നെഞ്ചിൽ ഒടിവുണ്ടായി. പരിക്കേറ്റിട്ടും അവൾ ആശുപത്രിയിൽ പോവുകയോ, ചികിത്സ തേടുകയോ ചെയ്തില്ല. ഓൺലൈനിൽ നോക്കിയപ്പോൾ‌ ചികിത്സയുടെ ചെലവ് വളരെ കൂടുതലാണ് എന്ന് മനസിലാക്കിയ ദമ്പതികൾ ഇൻഷുറൻസ് പണം നേടുന്നതിനായി ഒരു വാഹനാപകടം സൃഷ്ടിക്കാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന്, ഏകദേശം ഒരു മണിക്കൂറിന് ശേഷം, വാങ് ലാനെ ദൂരെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. പിന്നീട് അവളെ കാറിടിപ്പിച്ചു. പൊലീസിനോട് അബദ്ധത്തിൽ സംഭവിച്ചതാണ് എന്നാണ് യുവാവ് പറഞ്ഞത്. തങ്ങൾ കാമുകീകാമുകന്മാരാണ് എന്ന വസ്തുതയും ഇവർ മറച്ചുവച്ചു. പിന്നീട്, വാങ് ഇൻഷുറൻസ് കമ്പനിയെ ആവശ്യപ്പെട്ട് അടിയന്തിര ചികിത്സയ്ക്ക് കുറച്ച് പണം ആവശ്യപ്പെട്ടു. പിന്നീട്, ലാൻ ഡിസ്ചാർജ്ജായ ശേഷം 25 ലക്ഷത്തിലേറെ തുക ഇൻഷുറൻസായി ആവശ്യപ്പെട്ടു. എന്നാൽ, പൊലീസും ഇൻഷുറൻസ് കമ്പനിയും അന്വേഷണത്തിൽ ഇവരുടെ നാടകം മനസിലാക്കുകയായിരുന്നു. അങ്ങനെ തട്ടിപ്പ് മനസിലാവുകയും ഇവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു

PREV
Read more Articles on
click me!

Recommended Stories

രണ്ടേരണ്ട് സെക്കന്റ് വീഡിയോയിൽ വൈറലായ 'ബന്ദാന ​ഗേൾ', കിട്ടിയ പണത്തിൽ ഭൂരിഭാ​ഗം ദാനം ചെയ്തു, വീണ്ടും വൈറൽ
നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ