ടിപ്പായി നൽകിയത് 2.3 ല​ക്ഷം, തിരികെ വേണമെന്ന് കസ്റ്റമർ, കേസ് കൊടുത്ത് റെസ്റ്റോറന്റ്

By Web TeamFirst Published Sep 20, 2022, 1:42 PM IST
Highlights

ഇത്രയും വലിയ തുക ടിപ്പായി കിട്ടിയപ്പോൾ മരിയാന ആകെ ഞെട്ടിത്തരിച്ചിരുന്നു. എന്നാൽ, പിന്നീട് അവൾ അതിനോട് പൊരുത്തപ്പെടുകയായിരുന്നു. എന്നാൽ, എറിക് റസ്റ്റോറന്റിനോട് ടിപ് ആയി കൊടുത്ത പണം തിരികെ ചോദിക്കുകയായിരുന്നു.

യു‌എസ്‌എയിലെ പെൻ‌സിൽ‌വാനിയയിലുള്ള ഒരു റെസ്റ്റോറന്റിലെ ജോലിക്കാരിക്ക് ഒരു കസ്റ്റമർ വലിയ ഒരു തുക ടിപ്പായി നൽകി. എന്നാൽ, അധികം വൈകാതെ ആ തുക അയാൾ തിരികെ ചോദിച്ചു. എന്നാൽ, തരാൻ സാധ്യമല്ല എന്നും പറഞ്ഞ് റെസ്റ്റോറന്റ് അയാൾക്കെതിരെ കേസ് കൊടുത്തിരിക്കയാണ്. 

പെൻസിൽവാനിയയിലെ സ്‌ക്രാന്റണിൽ സ്ഥിതി ചെയ്യുന്ന ആൽഫ്രെഡോസ് പിസ്സ കഫേയിലെ ജോലിക്കാരിയാണ് മരിയാന ലാംബെർട്ട്. മരിയാനയ്ക്ക് ഒരു കസ്റ്റമർ $3,000 (2.3 ലക്ഷം രൂപ) ടിപ്പ് ആയി നൽകിയപ്പോൾ അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. മരിയാന ഈ വലിയ സന്തോഷവാർത്തയോട് പൊരുത്തപ്പെട്ട് വരുമ്പോഴാണ് കാര്യങ്ങളാകെ മാറിമറിഞ്ഞത്. എറിക് സ്മിത്ത് എന്ന കസ്റ്റമർ ആ റെസ്റ്റോറന്റിനോട് താൻ കൊടുത്ത ടിപ് തിരികെ ആവശ്യപ്പെട്ടു. 

എറിക് വെറും $13.25 (1005) വിലയുള്ള സ്‌ട്രോംബോളിയാണ് ഓർഡർ ചെയ്തത്. അതിന് ശേഷം 2.3 ലക്ഷം രൂപ ടിപ്പ് കൂടി ചേർത്ത് പണം നൽകി. 'ടിപ്സ് ഫോർ ജീസസ്' എന്നും അതിൽ കുറിച്ചിരുന്നു. 'ടിപ്‌സ് ഫോർ ജീസസ്' എന്ന സോഷ്യൽ മീഡിയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഈ വലിയ ടിപ്പ് എന്നും അയാൾ അവകാശപ്പെട്ടിരുന്നു. 

ഇത്രയും വലിയ തുക ടിപ്പായി കിട്ടിയപ്പോൾ മരിയാന ആകെ ഞെട്ടിത്തരിച്ചിരുന്നു. എന്നാൽ, പിന്നീട് അവൾ അതിനോട് പൊരുത്തപ്പെടുകയായിരുന്നു. എന്നാൽ, എറിക് റസ്റ്റോറന്റിനോട് ടിപ് ആയി കൊടുത്ത പണം തിരികെ ചോദിക്കുകയായിരുന്നു. എന്നാൽ, അപ്പോഴേക്കും റെസ്റ്റോറന്റ് ആ പണം മരിയാനയ്ക്ക് കൊടുത്തിരുന്നു. 

ഏതായാലും അയാൾ പണം തിരികെ ചോദിച്ചതോടെ റസ്റ്റോറന്റ് പല തവണ അയാളുമായി ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും സാധിച്ചില്ല. അങ്ങനെയാണ് അവർ അയാൾക്കെതിരെ പണം തിരികെ തരാൻ സാധിക്കില്ല എന്നും പറഞ്ഞ് കേസ് കൊടുത്തത്. 

click me!