യോനി ഇനി പഴയതുപോലെയാവുമോ? ശരിക്കും ഇത്രയൊക്കെ വേദനയുണ്ടോ? പ്രസവമുറിയിലെ പുരുഷന്മാരുടെ ക്രൂരമായ ചോദ്യങ്ങൾ

Published : Jan 10, 2024, 04:16 PM ISTUpdated : Jan 10, 2024, 04:41 PM IST
യോനി ഇനി പഴയതുപോലെയാവുമോ? ശരിക്കും ഇത്രയൊക്കെ വേദനയുണ്ടോ? പ്രസവമുറിയിലെ പുരുഷന്മാരുടെ ക്രൂരമായ ചോദ്യങ്ങൾ

Synopsis

'ശരിക്കും ഈ പറയുന്നത്ര മോശം വേദന പ്രസവിക്കുമ്പോൾ ഉണ്ടാകുമോ' തുടങ്ങിയ ചോ​ദ്യങ്ങൾ അങ്ങേയറ്റം അരോചകവും ക്രൂരവുമാണ് എന്നാണ് നഴ്സായ യുവതിയുടെ അഭിപ്രായം. 

ഒരു കുഞ്ഞ് ജനിക്കുക എന്നത് ഏറെ സന്തോഷമുള്ള കാര്യമായിട്ടാണ് ഓരോ മാതാപിതാക്കളും കാണുന്നത്. എന്നാൽ, ആ സമയത്ത് സ്ത്രീകൾ കടന്നുപോകുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ പലപ്പോഴും അവരുടെ പങ്കാളികൾ അറിയണം എന്നില്ല. അത് തെളിയിക്കുന്ന ഒരു കാര്യമാണ് ഇപ്പോൾ നഴ്സായി ജോലി ചെയ്യുന്ന അന്ന എന്ന യുവതി വെളിപ്പെടുത്തുന്നത്. ഇന്ന് പല ആശുപത്രികളിലും പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിൽ, ഭാര്യ പ്രസവിക്കുമ്പോൾ ഭർത്താവിനെ കൂടി പ്രസവമുറിയിൽ അനുവദിക്കാറുണ്ട്. അങ്ങനെ വരുന്ന സന്ദർഭങ്ങളിൽ പ്രസവസമയത്ത് സ്ത്രീകളുടെ പങ്കാളികൾ ചോദിക്കുന്ന ചില അരോചകമായ ചോദ്യങ്ങളെ കുറിച്ചാണ് നഴ്സായ യുവതി വെളിപ്പെടുത്തുന്നത്. 

ഇതൊക്കെയാണത്രെ പുരുഷന്മാർ ചോദിക്കുന്ന പ്രധാന ചോദ്യങ്ങൾ: 

ഈ പ്രസവിക്കുന്നതിന് ഇത്ര വേദനയൊക്കെ ശരിക്കും ഉണ്ടോ? 

പ്രസവിക്കുമ്പോൾ വികസിക്കുന്ന യോനി ഇനി പഴയതുപോലെ ആകില്ലേ? 

പിതൃത്വ പരിശോധന നടത്താനാവുക എപ്പോഴാണ്? 

എപ്പോഴാണ് ഇവൾ പ്രസവിക്കുക? എനിക്ക് ശരിക്കും വിശക്കുന്നുണ്ട് ഭക്ഷണം കഴിക്കാൻ പോകാനായിരുന്നു.

ഇത് ഒരുപാട് നേരമെടുക്കുമോ? 

കരച്ചിലിന് കുറച്ച് ഒച്ച കുറക്കാമോ? നീ വളരെ ഉച്ചത്തിലാണ് കരയുന്നത്.  

ഇതൊക്കെയാണത്രെ പ്രസവിക്കാനെത്തിയ സ്ത്രീകളുടെ പങ്കാളികൾ സാധാരണയായി ചോദിക്കുന്ന ചോദ്യങ്ങൾ. ഇതിൽ പലതും അങ്ങേയറ്റം ക്രൂരമാണ് എന്നാണ് നഴ്സായ യുവതിയുടെ അഭിപ്രായം. എപ്പോഴാണ് പ്രസവിക്കുക എന്ന് ചോദിക്കുന്നത് പലപ്പോഴും ഭക്ഷണം കഴിക്കാനും മറ്റും പോകുന്നതിന് വേണ്ടിയാണ് എന്നും അവർ പറയുന്നു. അതുപോലെ, 'ശരിക്കും ഈ പറയുന്നത്ര മോശം വേദന പ്രസവിക്കുമ്പോൾ ഉണ്ടാകുമോ' തുടങ്ങിയ ചോ​ദ്യങ്ങൾ അങ്ങേയറ്റം അരോചകവും ക്രൂരവുമാണ് എന്നാണ് നഴ്സായ യുവതിയുടെ അഭിപ്രായം. 

സ്ത്രീകൾ അങ്ങേയറ്റം വേദനയിലൂടെ കടന്നു പോകുന്ന പ്രക്രിയയാണ് പ്രസവം എന്നത്. അവിടെ കുറച്ചുകൂടി മനുഷ്യത്വത്തോടെയും ദയയോടെയും ആളുകൾ പെരുമാറേണ്ടതുണ്ട് അല്ലേ, പ്രത്യേകിച്ചും പ്രസവിക്കുന്ന സ്ത്രീകളുടെ പങ്കാളികൾ? 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?