വരന്‍റെ വയറുവേദനയ്ക്ക് കാരണം വിവാഹസമ്മർദമെന്ന് ഡോക്ടർ; വിദഗ്ദ പരിശോധനയിൽ കണ്ടെത്തിയത് ക്യാൻസർ

Published : Mar 07, 2025, 12:01 PM IST
വരന്‍റെ വയറുവേദനയ്ക്ക് കാരണം വിവാഹസമ്മർദമെന്ന് ഡോക്ടർ; വിദഗ്ദ പരിശോധനയിൽ കണ്ടെത്തിയത് ക്യാൻസർ

Synopsis

വയറ് വേദനയുമായി ആദ്യം ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞത് വിവാഹ സമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള പ്രശ്നമാണെന്നാണ്. എന്നാല്‍ വിവാഹ ശേഷവും വേദന വന്നപ്പോൾ നടത്തിയ വിദഗ്ദ പരിശോധനയില്‍ കണ്ടെത്തിയത് നാലം സ്റ്റേജിലേക്ക് കടന്ന ക്യാന്‍സറിനെ. 

ഠിമായ വയറ് വേദനയെ തുടര്‍ന്നാണ് ഹെർട്ട്ഫോർഷെയറിലെ ഡക്കോറം സ്വദേശിയായ ആഷ്‍ലി റോബിന്‍സണ്‍ (35) തന്നെ സ്ഥിരമായി പരിശോധിക്കാറുള്ള ഡോക്ടറുടെ അടുത്ത് എത്തിയത്. ആ സമയം ആഷ്‍ലി വിവാഹത്തിന് തയ്യാറെക്കുകയാണെന്ന് ഡോക്ടർക്കും അറിയാമായിരുന്നു. പതിവ് പരിശോധനയ്ക്ക് ശേഷം ആഷ്‍ലിയുടെ പ്രശ്നം വിവാഹത്തോട് അനുബന്ധപ്പെട്ട ടെന്‍ഷന്‍ കാരമുള്ള അസ്വസ്ഥതയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നും ഡോക്ടര്‍ വിധിച്ചു. ഡോക്ടറുടെ ഉറപ്പില്‍ ആഷ്‍ലി മടങ്ങിപ്പോയെങ്കിലും വേദന കുറഞ്ഞില്ല. 

വിവാഹത്തിരക്കുകൾക്കിടയിലും അദ്ദേഹം ഒരു ആഴ്ച അറുപത് മണിക്കൂറോളം ജോലി ചെയ്തിരുന്നു. ഇത് വയറുവേദന കൂട്ടി. ഒപ്പം രക്തം പോകാനും തുടങ്ങി. വീണ്ടും ഡോക്ടറെ സമീപിച്ചു. പൈല്‍സിന്‍റെ തുടക്കമാണെന്നായിരുന്നു പരിശോധനയ്ക്ക് ശേഷം ഡോക്ടർ പറഞ്ഞത്. ആഷ്‍ലി വീണ്ടും വിവാഹത്തിരക്കിലേക്ക് വീണു. ഒടുവില്‍ 2024 ജൂലൈ 20 ന് ആഷ്‍ലി തന്‍റെ ദീർഘകാല കാമുകിയായ ജാസ്മിനെ വിവാഹം കഴിച്ചു.  പക്ഷേ, കരുതിയിരുന്നതില്‍ നിന്നും വ്യത്യസ്തമായിരുന്നു കാര്യങ്ങൾ. വയറ് വേദന കൂടിക്കടിവന്നു. ഒരാഴ്ച കൊണ്ട് 12 കിലോ വരെ ശരീരഭാരം കുറഞ്ഞു, ഒടുവില്‍ മറ്റൊരു വിദഗ്ദ ഡോക്ടറെ ആഷ്‍ലി സന്ദര്‍ശിച്ചു. ആ പരിശോധനയില്‍ ആഷ്‍ലിക്ക് കോളോനോസ്കോപ്പ് ചെയ്തു. പിന്നാലെ ഞെട്ടിച്ച് കൊണ്ട് ഡോക്ടർ രോഗവിവരം അറിയിച്ചു. 

Read More: ഏഴ് വർഷം മുമ്പ് കാണാതായി, ഒടുവിൽ നെറ്റ്ഫ്ലിക്സ് സീരിസ്,'അണ്‍സോൾവ്ഡ് മിസ്ട്രീസി'ന് പിന്നാലെ കുട്ടിയെ കണ്ടെത്തി

ആഷ്‍ലിയുടെ വയറ്റില്‍ ഓറഞ്ചിന്‍റെ വലുപ്പിത്തില്‍ ഒരു ട്യൂമർ വളരുന്നു. ഇത് കരളിനെയും ബാധിച്ച് തുടങ്ങിയിരിക്കുന്നു. ക്യാന്‍സര്‍ രോഗം നാലമത്തെ സ്റ്റേജിലേക്ക് കടന്നിരിക്കുന്നു. മധുവിധു ആഘോഷിക്കേണ്ട കാലത്ത് ദുരന്ത വാര്‍ത്ത ആഷ്‍ലിയെ തകര്‍ത്തു. പിന്നാലെ ആഷ്‍ലി കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ തേടി. ചികിത്സിച്ച ഡോക്ടർമാരെ പോലും അതിശയിപ്പിക്കുന്ന വിധമായിരുന്നു ആഷ്‍ലിയുടെ ശരീരം ചികിത്സയോട് പ്രതികരിച്ചത്. ഏതാണ്ട് 90 ശതമാനവും രോഗം കുറഞ്ഞതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നെന്നും അത് തന്നെ പോലും അതിശയിപ്പിച്ചെന്നും ആഷ്‍ലിയെ പരിശോധിച്ച ഓങ്കോളജിസ്റ്റ് തന്നെ പറയുന്നു. ആഷ്‍ലിയുടെ രോഗവും ചികിത്സയും യുഎസില്‍ ചികിത്സാസമ്പദ്രായത്തിലെ പോരായ്മകളെ കുറിച്ചുള്ള സമൂഹ മാധ്യമ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. ആദ്യം പരിശോധിച്ച ഡോക്ടർ തനിക്ക് തെറ്റ് പറ്റിയെന്ന് പറയുകയും ക്ഷമാപണം നടത്തുകയും ചെയ്തു. അതേസമയം കൃത്യമായ രോഗനിര്‍ണ്ണയം നടത്തേണ്ടതിന്‍റെ ആവശ്യകതയും നിരവധി പേര്‍ ചൂണ്ടിക്കാണിച്ചു. 

Read More: പഴക്കം 7 കോടി വർഷം മംഗോളിയൻ മരുഭൂമിയിൽ കണ്ടെത്തിയത് ദിനോസറിന്‍റെ കൂടും 15 -ഓളം കുഞ്ഞ് ദിനോസറുകളുടെ അസ്ഥികൂടവും

 

PREV
Read more Articles on
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!