വെള്ളത്തിൽ വീണിട്ട് അരമണിക്കൂർ, ആരും കണ്ടില്ല, അവസാനം രക്ഷകനായി ഒരു നായ!

Published : Feb 07, 2022, 04:00 PM IST
വെള്ളത്തിൽ വീണിട്ട് അരമണിക്കൂർ, ആരും കണ്ടില്ല, അവസാനം രക്ഷകനായി ഒരു നായ!

Synopsis

നായയുടെ ഉടമയുടെ ശ്രദ്ധയില്‍ ഈ അപകടം പെട്ടില്ലെങ്കിലും നായ ഇത് അറിയുകയും അതിന്‍റേതായ പരിഭ്രാന്തി കാണിക്കുകയും ചെയ്തു. മാത്രമല്ല, പാലം കടക്കുമ്പോള്‍ അത് നിര്‍ത്താതെ കുരയ്ക്കുകയും ചെയ്‍തു. 

അപകടത്തില്‍ പെടുന്ന സമയത്ത് ആരാണ്, എങ്ങനെയാണ് നമുക്ക് സഹായമാകുന്നത് എന്ന് പറയാനാവില്ല. ഇവിടെ ഇംഗ്ലണ്ടിന്‍റെ തീരത്ത് വെള്ളത്തില്‍ വീണുപോയ ഒരാള്‍ക്ക് സഹായമായത് ഒരു നായയുടെ ഇടപെടലാണ്. നായ(Dog) അപകടത്തെ കുറിച്ച് അതിന്‍റെ ഉടമയെ അറിയിക്കുകയായിരുന്നു. ഉടമയുടെ അവസരോചിതമായ ഇടപെടലിലൂടെ വെള്ളത്തിൽ വീണയാളെ രക്ഷിക്കാനായി.

ശനിയാഴ്ച ഗോസ്‌പോർട്ടിലെ റോയൽ ക്ലാരൻസ് മറീന(Royal Clarence Marina in Gosport)യിലാണ് 50 വയസിലധികം പ്രായം തോന്നുന്ന ഒരാൾ ബോട്ടിൽ നിന്നും വീണത്. 30 മിനിറ്റോളം അദ്ദേഹം വെള്ളത്തിലായിരുന്നു. ശക്തമായ വേലിയേറ്റം കാരണം മുന്നൂറുമീറ്ററോളം അദ്ദേഹം ഒഴുകി. സഹായത്തിന് വേണ്ടി അദ്ദേഹം നിലവിളിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ്, ഒരാള്‍ തന്‍റെ നായയുമായി നടന്നുപോയത്. 

നായയുടെ ഉടമയുടെ ശ്രദ്ധയില്‍ ഈ അപകടം പെട്ടില്ലെങ്കിലും നായ ഇത് അറിയുകയും അതിന്‍റേതായ പരിഭ്രാന്തി കാണിക്കുകയും ചെയ്തു. മാത്രമല്ല, പാലം കടക്കുമ്പോള്‍ അത് നിര്‍ത്താതെ കുരയ്ക്കുകയും ചെയ്‍തു. ഇതോടെ, ഉടമ സംഭവം കാണുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. പിന്നീട്, ഗോസ്‌പോർട്ട് ആന്‍ഡ് ഫെയർഹാം ഇൻഷോർ ലൈഫ് ബോട്ട് സര്‍വീസില്‍ നിന്നും ആളുകളെത്തി ഇയാളെ രക്ഷിച്ചു. നായയുടെ ഉടമ തക്കസമയത്ത് കണ്ടെത്തി വിളിച്ചില്ലായിരുന്നുവെങ്കില്‍ അയാളുടെ ജീവന്‍ രക്ഷിക്കാനാവില്ലായിരുന്നു എന്നും ഇവര്‍ പറയുന്നു. 


 

PREV
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി