'ജീവൻ രക്ഷിച്ച ആളാണ്, എന്നിട്ടും 4 സ്റ്റാർ മാത്രം, ഇനിയെന്ത് വേണം'; വൈറലായി ഡോക്ടറുടെ ട്വീറ്റ്

Published : Apr 04, 2024, 10:22 AM IST
'ജീവൻ രക്ഷിച്ച ആളാണ്, എന്നിട്ടും 4 സ്റ്റാർ മാത്രം, ഇനിയെന്ത് വേണം'; വൈറലായി ഡോക്ടറുടെ ട്വീറ്റ്

Synopsis

എന്തായാലും, ഡോക്ടറുടെ ട്വീറ്റിന് നിരവധിപ്പേരാണ് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ഡോ. ലൂയിസ് എൻ്റെ ജീവൻ രക്ഷിച്ചു! എന്നിരുന്നാലും, ആശുപത്രിയിലെ കോഫി കൊള്ളില്ല. 4/5 സ്റ്റാർസ്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.

എന്തിനും ഏതിനും നാം ​ഗൂ​ഗിൾ റിവ്യൂ നൽകാറുണ്ട്. മിക്കവാറും എത്ര നല്ല സേവനമാണെങ്കിലും എന്തെങ്കിലും ചില പോരായ്മ കാണും. അതിനൊക്കെ 4 സ്റ്റാർ ഒക്കെയാണ് നമ്മൾ നൽകുന്നത്. എന്നാൽ, നമ്മുടെ ജീവൻ രക്ഷിച്ച ഡോക്ടർക്ക് റേറ്റിം​ഗ് കൊടുക്കാൻ തോന്നിയാൽ നാം എത്ര നൽകും? ജീവൻ രക്ഷിച്ച ആളല്ലേ, കിടക്കട്ടെ 5 സ്റ്റാർ എന്ന് കരുതും. എന്നാൽ, യുഎസ് അടിസ്ഥാനമാക്കിയുള്ള ഇൻ്റർമൗണ്ടൻ ഹെൽത്തിൻ്റെ ജിഐ ഓങ്കോളജി ഡയറക്ടർ ഡോ. മാർക്ക് ലൂയിസിന്റെ അനുഭവം മറ്റൊന്നാണ്. 

കഴിഞ്ഞ ദിവസമാണ് ഡോ. മാർക്ക് എക്സിൽ ഒരു ചിത്രം പങ്കുവച്ചത്. അതിൽ കാണിച്ചിരിക്കുന്നത് അദ്ദേഹത്തിന് കിട്ടിയ റേറ്റിം​ഗാണ്. അത് 4 സ്റ്റാർ ആണ്. ഒപ്പം ഡോ. മാർക്ക് ലൂയിസ് തന്റെ ജീവൻ രക്ഷിച്ചു എന്നും പറയുന്നുണ്ട്. എന്നാൽ, ഡോക്ടറുടെ സംശയം ന്യായമാണ് ജീവൻ രക്ഷിച്ചാൽ പോലും 5 സ്റ്റാർ കിട്ടില്ലേ? 5 സ്റ്റാറും കിട്ടാൻ പിന്നെ എന്താണ് ചെയ്യേണ്ടത് എന്നാണ് ഡോക്ടർ തമാശയായി ചോദിക്കുന്നത്. 

എന്തായാലും, ഡോക്ടറുടെ ട്വീറ്റിന് നിരവധിപ്പേരാണ് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ഡോ. ലൂയിസ് എൻ്റെ ജീവൻ രക്ഷിച്ചു! എന്നിരുന്നാലും, ആശുപത്രിയിലെ കോഫി കൊള്ളില്ല. 4/5 സ്റ്റാർസ്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. അതിന് ഡോക്ടർ മറുപടിയും നൽകിയിട്ടുണ്ട്. അതിൽ തനിക്ക് വാദിക്കാൻ ഒന്നുമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. 

മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്, 5 സ്റ്റാർ കിട്ടണമെങ്കിൽ മരിച്ച ആളെ തിരിച്ചു ജീവിപ്പിക്കണം, എന്നാലേ 5 സ്റ്റാർ കിട്ടൂ എന്നാണ്. ഏതായാലും, ഇതുപോലെ നിരവധിപ്പേരാണ് പോസ്റ്റിന് കമന്റ് നൽകിയിരിക്കുന്നത്. മറ്റ് ഡോക്ടർമാരും സമാനമായ അനുഭവം ഇതിന് താഴെ പങ്ക് വച്ചിട്ടുണ്ട്. 

വായിക്കാം: ജം​ഗിൾ സഫാരിക്കിടെ ഭയാനകമായ ദൃശ്യം, ഭയന്നലറി വിനോദസഞ്ചാരികൾ, വൈറലായി ആ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ