30 ലക്ഷം രൂപ, വീട്, ദിവസം ആറ് മണിക്കൂര്‍ ജോലി; നിങ്ങള്‍ സ്വപ്നം കണ്ട ജോലി സ്കോട്ട്‌ലൻഡില്‍; ഒരു കൈ നോക്കുന്നോ?

Published : Oct 19, 2023, 04:19 PM IST
30 ലക്ഷം രൂപ, വീട്, ദിവസം ആറ് മണിക്കൂര്‍ ജോലി; നിങ്ങള്‍ സ്വപ്നം കണ്ട ജോലി സ്കോട്ട്‌ലൻഡില്‍; ഒരു കൈ നോക്കുന്നോ?

Synopsis

ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥി ആഴ്ചയിൽ 31.5 മണിക്കൂർ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ, അതായത് എല്ലാ ദിവസവും ശരാശരി 6 മണിക്കൂർ. മാത്രമല്ല, അയാൾക്ക് 24,539 പൗണ്ടിന്‍റെ പാക്കേജും നൽകും, 


ഗര ജീവിതത്തിന്‍റെ തിരക്കുകളിൽ നിന്നും വളരെ അകലെയുള്ള മനോഹരമായ ഒരു ദ്വീപിൽ കൂട്ടിന്  ഒരു വളർത്തുമൃഗവുമായി, ബൊഹീമിയൻ ജീവിതം നയിക്കാൻ നിങ്ങൾ അവസാനമായി ചിന്തിച്ചത് എപ്പോഴാണ്? ഏതായാലും ഒരു തവണയെങ്കിലും അങ്ങനെ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ശരി, ഇനി അങ്ങനെ ശാന്തസുന്ദരമായ ഒരു ജീവിതം നയിച്ചാൽ നിങ്ങൾക്ക് പണം അങ്ങോട്ട് തരാമെന്ന് പറഞ്ഞാൽ ആരെങ്കിലും വേണ്ടെന്ന് വെക്കുമോ? അതെ, അത്തരത്തിൽ സുന്ദരമായ ഒരു ജോലിയാണ് യുകെയിലെ ഒരു ദ്വീപിൽ നിങ്ങളെ കാത്തിരിക്കുന്നത്.

ഫെയർ ഐൽ (Fair Isle) എന്ന് പേരിട്ടിരിക്കുന്ന ഈ ദ്വീപ് സ്കോട്ട്ലൻഡിലെ ഷെറ്റ്ലാൻഡ് മെയിൻലാൻഡിൽ നിന്ന് 24 മൈൽ അകലെയാണ്. കൃഷിയും മത്സ്യബന്ധനവും നടത്തി ഉപജീവനം നടത്തുന്ന 60 പേർ മാത്രമാണ് ഇവിടെ താമസിക്കുന്നത്.  6,000 വർഷമായി ഈ ദ്വീപിൽ ജനവാസമുണ്ടായിരുന്നതായി കരുതപ്പെടുന്നു. 14-ാം നൂറ്റാണ്ടിൽ ഇത് നോർവേയുടേതായിരുന്നു, എന്നാൽ ഇപ്പോൾ സ്കോട്ട്ലൻഡിന്‍റെ ഭാഗമാണ്.

ദമ്പതികള്‍ക്ക് ജോലി വാഗ്ദാനം ചെയ്തു; നിരസിച്ചപ്പോള്‍ മകളെ പട്ടിയെ കൊണ്ട് കടിപ്പിച്ചു; പിന്നീട് സംഭവിച്ചത് !

എംവി ഗുഡ് ഷെപ്പേർഡ് എന്ന ഫെയർ ഐലിലെ ഫെറിയിൽ ഡെക്ക്ഹാൻഡ് തസ്തികയിൽ ഒരു ഒഴിവുണ്ടെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ജോലിക്കൊപ്പം ലഭിക്കുന്ന സൗകര്യങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് ഒരു സ്വപ്നം പോലെ തോന്നിയേക്കാം. ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥി ആഴ്ചയിൽ 31.5 മണിക്കൂർ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ, അതായത് എല്ലാ ദിവസവും ശരാശരി 6 മണിക്കൂർ.  മാത്രമല്ല, അയാൾക്ക് 24,539 പൗണ്ടിന്‍റെ പാക്കേജും നൽകും, അതായത് ഒരു വർഷത്തിൽ ഇന്ത്യൻ കറൻസിയിൽ ഏകദേശം 24,87,230 രൂപ.

'പ്രേതക്കവല 49'; 500 കോടി മുടക്കി പണിത, നാല് വര്‍ഷമായി അടഞ്ഞ് കിടക്കുന്ന ബ്രിട്ടനിലെ കവല ഉടന്‍ തുറക്കുമെന്ന് !

സ്കോട്ടിഷ് സർക്കാരിന്‍റെ വാർഷിക വിദൂര ദ്വീപുകളുടെ അലവൻസായ 1,29,697 രൂപയും ഇതിൽ ഉൾപ്പെടും.  ജീവനക്കാരന് കടലിലേക്ക് നോക്കി കുടുംബത്തോടൊപ്പം താമസിക്കാൻ മനോഹരമായ വീടും നൽകും. നമ്മൾ പരിചിതമായ നീണ്ട കോർപ്പറേറ്റ് ജോലി സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ ദിവസത്തിൽ ആറ് മണിക്കൂർ വളരെ തുച്ഛമാണ്, മാത്രമല്ല സമാധാനപരവും മനോഹരവുമായ ഈ ദ്വീപിൽ വിശ്രമിക്കാനും കഴിയും ഒപ്പം ആകര്‍ഷകമായ ശമ്പളവും. എന്താ ഒരു കൈ നോക്കുന്നോ ? 

60,000 രൂപയ്ക്ക് 'ഫ്രഞ്ച് ബുൾഡോഗി'നെ വാങ്ങി, വളർന്നപ്പോൾ പേര് പോലുമറിയാത്ത ഇനമെന്ന് യുവതി !


 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ