തോക്കുകൊണ്ടുള്ള ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ ക്യാമറാമാന് നേരെ 'തോക്ക്' ചൂണ്ടി അജ്ഞാതൻ

Published : May 27, 2022, 03:02 PM IST
തോക്കുകൊണ്ടുള്ള ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ ക്യാമറാമാന് നേരെ 'തോക്ക്' ചൂണ്ടി അജ്ഞാതൻ

Synopsis

ചിക്കാഗോയിലെ റിവർ നോർത്തിൽ വച്ചായിരുന്നു സംഭവം. ലൂം റിപ്പോർട്ട് ചെയ്യുമ്പോൾ വഴിയാത്രക്കാരൻ ആദ്യം ഫ്രെയിമിന്റെ ഇടതുവശത്തേക്ക് നടക്കുന്നതും റിപ്പോർട്ടറുടെ പിന്നിലെത്തിയ ശേഷം തോക്ക് പോലെ തോന്നിക്കുന്ന ഒന്ന് ഉയർത്തി പിടിക്കുന്നതും കാണാം. 

അമേരിക്കയിലെ ടെക്‌സസിൽ നടന്ന സ്‌കൂൾ വെടിവയ്പ്പിന്റെ നടുക്കം മാറുന്നതിന് മുൻപ് ഞെട്ടിക്കുന്ന മറ്റൊരു വാർത്തയാണ് രാജ്യത്ത് നിന്ന് വരുന്നത്. ചിക്കാഗോയിൽ ഒരു മാധ്യമപ്രവർത്തക ലൈവായി വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ഒരാൾ പെട്ടെന്ന് പുറകിലൂടെ വന്ന് ക്യാമറാമാനെതിരെ തോക്ക് ചൂണ്ടി. ചിക്കാഗോ (Chicago) ആസ്ഥാനമായുള്ള ഫോക്‌സ് 32 (Fox 32) -വിന്റെ റിപ്പോർട്ടിങ് സംഘത്തിനെതിരെയാണ് ആക്രമണശ്രമം നടന്നത്. നഗരത്തിലെ വർദ്ധിച്ചുവരുന്ന തോക്ക് ആക്രമണങ്ങളെ (gun violence) കുറിച്ച് റിപ്പോർട്ടർ ജോണി ലൂം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു ഇത് നടന്നത്. ഒരു പൊതുനിരത്തിൽ പട്ടാപ്പകൽ അതും ഒരു ലൈവ് റിപ്പോർട്ടിങ് നടക്കുന്നതിടയിൽ തോക്ക് ചൂണ്ടാൻ അയാൾ കാണിച്ച ധൈര്യം കണ്ട് ആളുകൾ പരിഭ്രാന്തരായി.  

ചിക്കാഗോയിലെ റിവർ നോർത്തിൽ വച്ചായിരുന്നു സംഭവം. ലൂം റിപ്പോർട്ട് ചെയ്യുമ്പോൾ വഴിയാത്രക്കാരൻ ആദ്യം ഫ്രെയിമിന്റെ ഇടതുവശത്തേക്ക് നടക്കുന്നതും റിപ്പോർട്ടറുടെ പിന്നിലെത്തിയ ശേഷം തോക്ക് പോലെ തോന്നിക്കുന്ന ഒന്ന് ഉയർത്തി പിടിക്കുന്നതും കാണാം. കുറച്ച് നിമിഷങ്ങൾ അവിടെ തന്നെ നിന്നശേഷം, ക്യാമറയുടെ ഫ്രെയിമിൽ നിന്ന് പുറത്തേക്ക് നീങ്ങിയ അയാൾ തെരുവിലൂടെ നടന്നകലുകയായിരുന്നു. അജ്ഞാതനായ വ്യക്തിയെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും പൊലീസ് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാല്‍ അത് യഥാര്‍ത്ഥ തോക്ക് ആയിരിക്കില്ല യുവാവ് പ്രാങ്ക് കാണിച്ചതാവണം എന്നും ചിലര്‍ വീഡിയോ കണ്ട ശേഷം അഭിപ്രായപ്പെടുകയുണ്ടായി. 

കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ രണ്ട് പ്രാവശ്യമാണ് രാജ്യത്ത് കൂട്ട വെടിവയ്പ്പ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ മാസം പുറത്തുവിട്ട നഗരത്തിൽ നിന്നുള്ള ഡാറ്റയിൽ പറയുന്നത് കഴിഞ്ഞ വർഷത്തേക്കാൾ കൊലപാതകങ്ങൾ ആറ് ശതമാനവും, വെടിവയ്പ്പ് മൂലമുണ്ടാകുന്ന ആക്രമണങ്ങൾ 13 ശതമാനവും കുറഞ്ഞുവെന്നാണ്. അതേസമയം ഇപ്പോഴും 2018-2020 -ന് ഇടയിലുള്ളതിനേക്കാൾ വളരെ ഉയർന്ന നിരക്കിലാണ് കൊലപാതകങ്ങളും, തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങളും നടക്കുന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ചിക്കാഗോ മേയർ ലോറി ലൈറ്റ്ഫൂട്ട് ഈ വരുന്ന ആഴ്ചകളിൽ പ്രായപൂർത്തിയാകാത്തവർക്ക് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പദ്ധതിയിടുകയാണ്. അക്കൂട്ടത്തിൽ നഗരത്തിലുടനീളം പ്രായപൂർത്തിയാകാത്തവർക്കായി രാത്രി 10 മണിക്ക് ശേഷം കർഫ്യൂവും, മുതിർന്നവർ കൂടെയില്ലെങ്കിൽ എല്ലാ പൊതുപാർക്കുകളിലും വൈകുന്നേരം ആറ് മണിക്ക് ശേഷം കർഫ്യൂവും മേയർ ഏർപ്പെടുത്തി.  

PREV
click me!

Recommended Stories

നെതന്യാഹുവിന്‍റെ സഹോദരൻ ഇഡോയും മന്ത്രി ഇറ്റാമർ ബെൻ ഗ്വിറും ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു?
പ്രണയിക്കാൻ ഇനി 'ഫ്രീക്ക്' ആകണോ! ജെൻ സികളുടെ 'മാച്ച് യുവർ ഫ്രീക്ക്' ട്രെൻഡ്