Latest Videos

12 വയസുകാരന് മുടി മുറിക്കാൻ പേടി, മുടി മുറിച്ചിട്ട് വന്നാൽ മതിയെന്ന് സ്കൂൾ

By Web TeamFirst Published May 22, 2024, 4:01 PM IST
Highlights

ടോൺസർഫോബിയ (tonsurephobia) എന്നാണ് അവന്റെ ഈ പ്രത്യേകതരം ഫോബിയയെ വിളിക്കുന്നത്. ഫറോഖിന്റെ മാതാപിതാക്കൾക്ക് മകന്റെ ഈ ഭയത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെങ്കിലും അവന്റെ സ്കൂൾ അധികൃതർ ഇക്കാര്യം മനസിലാക്കാനോ അം​ഗീകരിക്കാനോ തയ്യാറല്ല.

പലതരത്തിലുള്ള ഫോബിയകളെ കുറിച്ചും നാം കേട്ടിട്ടുണ്ടാവും. നമ്മിൽ പലർക്കും കാണും പല ഫോബിയയും. ഏതെങ്കിലും വസ്തുവിനോടോ ആളിനോടോ സ്ഥലത്തോടോ സാഹചര്യത്തോടോ ഒക്കെ ഒരാൾക്ക് തോന്നുന്ന അടിസ്ഥാനമില്ലാത്ത പേടിയെയാണ് ഫോബിയ അഥവാ അകാരണമായ ഭീതി എന്ന് പറയുന്നത്. അതുപോലെ, യുകെയിൽ നിന്നുള്ള ഒരു 12 വയസുകാരന്‍ വളരെ അപൂർവമായ ഒരു ഫോബിയ കാരണം ബുദ്ധിമുട്ടുകയാണ്. 

മുടി മുറിക്കാനാണ് ഫറോഖ് ജെയിംസ് എന്ന കുട്ടിക്ക് പേടി. ഈ വിചിത്രമായ പേടി കാരണം തന്നെ അവനിന്ന് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. അവന്റെ ക്ലാസിലെയാകട്ടെ, ചുറ്റുപാടുമുള്ളവരാകട്ടെ ഏതൊരു പെൺകുട്ടിയെക്കാളും മുടിയുണ്ട് ഇന്നവന്. പക്ഷേ, നമ്മുടെ സമൂഹത്തിന്റെ സ്വഭാവമനുസരിച്ച് ആൺകുട്ടികൾക്ക് ഒരുപാട് നീണ്ട മുടി അവർ അം​ഗീകരിക്കില്ലല്ലോ. അതുപോലെ തന്നെ ഫറോഖിന്റെ സ്കൂളിലും സഹപാഠികൾക്ക് അവന്റെയീ നീണ്ട മുടി ഇഷ്ടമല്ല. 

ടോൺസർഫോബിയ (tonsurephobia) എന്നാണ് അവന്റെ ഈ പ്രത്യേകതരം ഫോബിയയെ വിളിക്കുന്നത്. ഫറോഖിന്റെ മാതാപിതാക്കൾക്ക് മകന്റെ ഈ ഭയത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെങ്കിലും അവന്റെ സ്കൂൾ അധികൃതർ ഇക്കാര്യം മനസിലാക്കാനോ അം​ഗീകരിക്കാനോ തയ്യാറല്ല. ഡോക്ടറുടെ അടുത്ത് നിന്നും കുറിപ്പ് വാങ്ങി നൽകിയെങ്കിലും സ്കൂൾ അധികൃതർക്ക് അവനെ അം​ഗീകരിക്കാനായിരുന്നില്ല. മുടി മുറിച്ച ശേഷം ക്ലാസിൽ വരാനാണ് അവർ ആവശ്യപ്പെടുന്നത്. 

മകന് പോണിടെയിൽ കെട്ടി നൽകാം എന്ന് അവന്റെ അമ്മ പറഞ്ഞെങ്കിലും അതും സ്കൂൾ അധികൃതർ അം​ഗീകരിച്ചിട്ടില്ലത്രെ. പല തവണ സ്കൂളിൽ നിന്നും കുട്ടിക്ക് വാണിം​ഗ് നൽകി വിട്ടു എന്നും പറയുന്നു. ഇനിയും മുടി മുറിച്ചില്ലെങ്കിൽ അവനെ സ്കൂളിൽ നിന്നും പുറത്താക്കാനുള്ള സാധ്യത ഉണ്ട് എന്നാണ് അവന്റെ അമ്മ ഇപ്പോൾ ഭയപ്പെടുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by faroukjames (@faroukjames)

ഫറോഖ് സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ്. ഈ മുടി കാരണം തന്നെ ഇൻസ്റ്റ​ഗ്രാമിൽ അവന് 2.5 ലക്ഷം ഫോളോവർമാരുണ്ട്. അതുപോലെ മോഡലിം​ഗും അവൻ ചെയ്യുന്നുണ്ട്. 

tags
click me!