വായില്‍ മുളക് കുത്തിക്കയറ്റിയതിനെ തുടർന്ന് നാല് വയസുകാരന്‍ മരിച്ചു; അച്ഛന് 8 മാസം തടവ്, സംഭവം സിംഗപ്പൂരില്‍

Published : Jun 06, 2024, 10:35 AM IST
വായില്‍ മുളക് കുത്തിക്കയറ്റിയതിനെ തുടർന്ന് നാല് വയസുകാരന്‍ മരിച്ചു; അച്ഛന് 8 മാസം തടവ്, സംഭവം സിംഗപ്പൂരില്‍

Synopsis

പന്തികേട് തോന്നിയ അദ്ദേഹം കുട്ടിയെ വിട്ടയച്ചെങ്കിലും അമ്മയുടെ അടുത്ത് ചെന്ന് കഴുത്ത് ചൂണ്ടി കാണിച്ച ഉടനെ കുഞ്ഞ് കുഴഞ്ഞ് വീണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 


നിച്ച് വീഴുമ്പോഴേ ഒരു സാധാരണ മനുഷ്യന്‍റെ ജീവിത രീതികള്‍ പിന്തുടരാന്‍ കുട്ടികള്‍ക്ക് കഴിയില്ല. ഒരോ കുട്ടിയെ സംബന്ധിച്ചും ഇത്തരം സാമൂഹികമായ കാര്യങ്ങള്‍ പഠിച്ചെടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും. ചില കുട്ടികള്‍ വളരെ വേഗം പഠിച്ചെടുക്കുമ്പോള്‍ മറ്റ് ചിലര്‍ വളര്‍ച്ചയുടെ ഏതാണ്ട് എട്ടോ പത്തോ വര്‍ഷമെടുത്താകും അത്തരമൊരു സാമൂഹിക ക്രമത്തിലേക്ക് പരുവപ്പെടുന്നത്. സിംഗപ്പൂരില്‍ മകനെ   ശുചിത്വ രീതികള്‍ പരിശീലിപ്പിക്കുന്നതിനിടെ, നുണ പറഞ്ഞതിന് ശിക്ഷയായി 38 -കാരനായ അച്ഛന്‍ കുട്ടിയെ കൊണ്ട് ബലമായി പച്ച മുളക് തീറ്റിച്ചു. അച്ഛന്‍ കുട്ടിയുടെ വായില്‍ പച്ചമുളക് നിര്‍ബന്ധിച്ച് കുത്തിക്കയറ്റിയതിനെ തുടര്‍ന്ന് ശ്വാസനാളത്തില്‍ മുകള് കയറിയാണ് കുട്ടി മരിച്ചത്. പിന്നാലെ കോടതി കുട്ടിയുടെ അച്ഛന് 8 മാസം തടവ് വിധിച്ചെന്ന് സിംഗപ്പൂര്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശ്വാസനാളത്തിൽ പച്ചമുളക് കുടുങ്ങിക്കിടന്ന് ശ്വാസം മുട്ടിയാണ് മരണമെന്ന് വ്യക്തമാക്കിയിരുന്നു. നാല് വയസുകാരന്‍റെ മരണത്തിന് പിന്നാലെ കുട്ടിയുടെ സഹോദരങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കോടതി ഉത്തരവിട്ടെന്ന് സിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. അച്ഛന്‍ നാല് വയസുകാരനെ മലമൂത്രവിസര്‍ജ്ജനത്തിനായി എങ്ങനെ ക്ലോസെറ്റ് ഉപയോഗിക്കാമെന്ന് പഠിപ്പിക്കുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന് മോശം മണം ലഭിച്ചു. ചോദ്യം ചെയ്തപ്പോള്‍ കോസെറ്റ് ഉപയോഗിക്കുന്നതിന് മുമ്പ് മലമൂത്ര വിസർജനം നടത്തിയിട്ടില്ലെന്ന് കുട്ടി പറഞ്ഞു. ഇതോടെ മകന്‍ തന്നോട് നുണ പറയുകയാണെന്ന് കരുതിയ അദ്ദേഹം കുട്ടിയെ ഏരിവുള്ള മുളക് കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ഇതിന് വിസമ്മതിച്ചപ്പോള്‍ അച്ഛന്‍ കുട്ടിയുടെ വായിലേക്ക് മുളക് കുത്തിക്കയറ്റി. 

'കാമറ ഉള്ളിടത്തോളം കാലം സഹായിച്ചിരിക്കും'; കടുത്ത വെയിലില്‍ റിക്ഷാവാലയെ സഹായിച്ച യുവതിയെ ട്രോളി സോഷ്യല്‍ മീഡിയ

പന്തികേട് തോന്നിയ അദ്ദേഹം കുട്ടിയെ വിട്ടയച്ചെങ്കിലും അമ്മയുടെ അടുത്ത് ചെന്ന് കഴുത്ത് ചൂണ്ടി കാണിച്ച ഉടനെ കുഞ്ഞ് കുഴഞ്ഞ് വീണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് അച്ഛന്‍ തന്നെ കുട്ടിയെ സെങ്കാങ് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് അതിനകം മരിച്ചിരുന്നു. ഏറെ വിവാദമായ കേസില്‍ കുട്ടിയുടെ അച്ഛന്‍റെ പ്രവര്‍ത്തി മനപൂര്‍വ്വമല്ലെന്ന് അഭിഭാഷന്‍ കോടതിയില്‍ വാദിച്ചു. നുണ പറയുന്നത് തെറ്റാണെന്നും അത് ആവര്‍ത്തിക്കരുതെന്നും അദ്ദേഹം കുട്ടിയെ പഠിപ്പിക്കുകയായിരുന്നു. മനഃപൂര്‍വ്വമല്ലാത്ത കുറ്റത്തിന് ജീവിതകാലം മുഴവനും ജയിലില്‍ കിടക്കുകയെന്നത് നീതിയുക്തമല്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കുട്ടിയുടെ മരണത്തിന് പിന്നലെ പിതാവ് വിഷാദരോഗിയായെന്നും ആത്മഹത്യ പ്രവണത കാണിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടികളെയും ദുര്‍ബലരായ ഇരകളെയും  ശിക്ഷിക്കാന്‍ ഇത്തരം രീതികള്‍ തെരഞ്ഞെടുക്കപ്പെടുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് ജില്ലാ ജഡ്ജി ഓങ് ഹിയാൻ സൺ നിരീക്ഷിച്ചു. '

'ടീച്ചർ ഓഫ് ദി ഇയർ'; കുട്ടികളുടെ വീഡിയോ പകർത്തുന്ന ടീച്ചറുടെ സാഹസത്തിന്‍റെ വീഡിയോ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?