
എന്താണ് സന്തോഷം? ഓരോരുത്തരുടെയും സന്തോഷമെന്നത് ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കും. ഇമ്മാനുവൽ കാന്‍റിനെപ്പോലെ അത് തീർത്തും ഭാവനാത്മകമാണെന്ന് കരുതുന്നവരുണ്ട്. അല്ലങ്കിൽ സ്കോപ്പൻഹോവറിനെപ്പോലെ സന്തോഷം നേടിയെടുക്കാൻ അസാധ്യമായ ഒന്നാണെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ, താൻ സന്തോഷത്തിന്‍റെ താക്കോൽ കണ്ടെത്തിയതായി പുരാതന കാലത്ത് തന്നെ അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുണ്ട്. അതെ സന്തോഷത്തെ കുറിച്ച് പല കാലത്തും പലര്‍ക്കും പല അഭിപ്രായങ്ങളാണ്.
സന്തോഷത്തിന്‍റെ നിർവചനം എന്തുതന്നെയാകട്ടെ കഴിഞ്ഞ ആറ് വർഷക്കാലമായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ആളുകൾ ജീവിക്കുന്ന രാജ്യമായി തെരഞ്ഞെടുക്കപ്പെടുന്നത് ഫിൻലാൻഡ് ആണ്. അതിന് മാത്രം പക്ഷേ, മാറ്റമൊന്നുമില്ല. എന്തുകൊണ്ടാണ് ഫിൻലാൻഡ് കാർക്ക് ഇത്ര സന്തോഷമെന്ന് അറിയാമോ? ആ രഹസ്യം അറിയാൻ താല്പര്യമുള്ളവർക്കായി ഇപ്പോഴിതാ പുതിയൊരു ടൂറിസം പദ്ധതിയുമായി എത്തിയിരിക്കുകയാണ് വിസിറ്റ് ഫിൻലാൻഡ് ഓർഗനൈസേഷൻ. പദ്ധതിയുടെ ഭാഗമായി ഈ മാസം തെരഞ്ഞെടുക്കപ്പെടുന്ന 14 ഭാഗ്യശാലികൾക്കായി ഒരു മാസ്റ്റർ ക്ലാസ് സംഘടിപ്പിക്കുകയാണ്. ഇതിൽ പങ്കാളികളാകുന്നവർക്ക് ആധികാരികമായി ഫിൻലാൻഡിനെ അടുത്തറിയാൻ സാധിക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.
തീരത്ത് നിന്ന് ലഭിച്ചത് 'സ്രാവിന്‍റെ മുട്ട' ! വീഡിയോ കണ്ട് കണ്ണ് തള്ളി നെറ്റിസണ്‍സ്
ആഡംബര ഹോട്ടൽ മുറികളിലെ താമസവും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതവും ഭക്ഷണവും ഉൾപ്പെടെ എല്ലാം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമാഇരിക്കും. മാസ്റ്റർ ക്ലാസിൽ ഓരോ ദിവസവും പ്രകൃതി, ഭക്ഷണം, ആരോഗ്യം, ക്ഷേമം തുടങ്ങിയ പ്രത്യേക വിഷയങ്ങൾക്കായി നീക്കിവയ്ക്കും. ഫിൻലൻഡിന്‍റെ മുക്കാൽ ഭാഗവും വനത്താൽ മൂടപ്പെട്ടിരിക്കുന്നതിനാൽ വനത്തെ അടുത്തറിയുന്ന പരിപാടികളും ഈ പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് - ഘട്ട തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷം ഇതിനോടകം തന്നെ പദ്ധതിയിലേക്കായി ഭാഗ്യശാലികളെ തെരഞ്ഞെടുത്തു കഴിഞ്ഞെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോര്‍ട്ട് ചെയ്യുന്നു. 190 രാജ്യങ്ങളിൽ നിന്നുള്ള 1,50,000 അപേക്ഷകളാണ് തെരഞ്ഞെടുപ്പ് പ്രക്രിയക്കിടയിൽ ലഭിച്ചത്. കുറഞ്ഞ വരുമാന അസമത്വവും കുറഞ്ഞ തോതിലുള്ള അഴിമതിയും ഉയർന്ന നിലവാരമുള്ള ആരോഗ്യ പരിരക്ഷാ സംവിധാനവുമാണ് ഫിൻലാന്‍റിനെ മറ്റ് രാജ്യങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നതെന്നാണ് വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പറയുന്നത്.
'ബിയര്‍ യോഗ'യുമായി ഡെന്‍മാര്‍ക്ക്; വീഡിയോ കാണാം