
തങ്ങളുടെ ഭർത്താവായി വരുന്ന പുരുഷന്മാരെ കുറിച്ച് ഓരോ സ്ത്രീകക്കും ഓരോ സങ്കല്പമുണ്ട്. അത് തങ്ങളെ കെയർ ചെയ്യുന്നവരാവാണം എന്നാവാം, തങ്ങളെ ഒരുപാട് സ്നേഹിക്കുന്നവരാകണം എന്നാവാം, അങ്ങനെ പലതുമാവാം. എന്നാൽ, ബ്രസീലിൽ നിന്നുള്ള ഈ യുവതി പറയുന്നത് തന്നെ വിവാഹം ചെയ്യുന്നത് ആരാണോ അവർ തനിക്ക് 'ഹസ്ബൻഡ് ടാക്സ്' തരണം എന്നാണ്.
കൃത്യമായി തനിക്ക് ഓരോ മാസവും പണം തരുന്ന ആളെ മാത്രമേ താൻ വിവാഹം കഴിക്കൂ എന്നാണ് ഈ യുവതി പറയുന്നത്. ബ്രസീലിയൻ മോഡലും ഇൻഫ്ലുവൻസറുമായ കരോൾ റോസലിന് ഇൻസ്റ്റാഗ്രാമിൽ ഇഷ്ടം പോലെ ആരാധകരുണ്ട്. 13 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് കരോളിന് സാമൂഹിക മാധ്യമത്തിൽ ഉള്ളത്. തൻ്റെ ഹിപ്സിന്റെ ആകൃതി നിലനിർത്താൻ വേണ്ടി മാത്രം താൻ പ്രതിമാസം 3 ലക്ഷം രൂപ പരിശീലകന് നൽകുന്നുണ്ടെന്നാണ് അടുത്തിടെ കരോൾ വെളിപ്പെടുത്തിയത്.
ഇതിന് മുമ്പ്, AI -യുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് 'ഏറ്റവും മികച്ച ശരീരം' ഉള്ള സ്ത്രീ എന്ന പേരിലും കരോൾ പ്രശസ്തി നേടിയിരുന്നു. ബ്രസീലിലെ സാവോ പോളോയിൽ നിന്നുള്ള കരോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മാറുന്നത് ഭർത്താവ് ആകുന്നയാൾ തനിക്ക് പണം തരണം എന്ന് പറഞ്ഞതിന്റെ പേരിലാണ്. തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു പുരുഷനും തനിക്ക് ‘ഹസ്ബൻഡ് ടാക്സ്’ നൽകണമെന്ന് അവൾക്ക് നിർബന്ധമാണത്രെ.
അത് പ്രകാരം കൃത്യമായി ഓരോ മാസവും അവൾക്ക് ഒരു തുക നൽകണം. ഈ പണം തൻ്റെ ഫിറ്റ്‌നസ് നിലനിർത്താൻ വേണ്ടിയാണ് എന്നാണ് അവൾ പറയുന്നത്.ഒരു പുരുഷൻ ഫിറ്റ്നെസ്സിന് പ്രാധാന്യം നൽകുന്ന, ജിം ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അവളുടെ അത്തരത്തിലുള്ള എല്ലാ ചെലവുകളും അയാൾ വഹിക്കണം എന്നാണ് കരോളിന്റെ അഭിപ്രായം.
ഭാര്യയെക്കാൾ കൂടുതൽ 'ക്രിപ്റ്റോ'യെ പ്രണയിച്ചവൻ, ദമ്പതികളുണ്ടാക്കിയ കരാർ വായിച്ചാൽ ചിരിച്ചുപോകും