വിദ്യാര്‍ത്ഥിനികളെ താലിബാനില്‍നിന്ന് രക്ഷിക്കാന്‍ രേഖകള്‍ക്ക് തീയിട്ട് അഫ്ഗാന്‍ വിദ്യാലയ സ്ഥാപക

Web Desk   | Asianet News
Published : Aug 22, 2021, 04:09 PM IST
വിദ്യാര്‍ത്ഥിനികളെ താലിബാനില്‍നിന്ന് രക്ഷിക്കാന്‍  രേഖകള്‍ക്ക് തീയിട്ട് അഫ്ഗാന്‍ വിദ്യാലയ സ്ഥാപക

Synopsis

'പെണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ബോര്‍ഡിംഗ് സൗകര്യമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്ഥാപക എന്ന നിലയില്‍, ഞാനെന്റെ വിദ്യാര്‍ത്ഥിനികളുടെ രേഖകളെല്ലാം കത്തിക്കുകയാണ്.  

അഫ്ഗാനിസ്താനില്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മുഴുവന്‍ പ്രവേശന രേഖകളും കത്തിച്ചു. സ്ഥാപകയായ അഫ്ഗാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകയാണ്, താലിബാന് ലഭിക്കാതിരിക്കുന്നതിനായി പ്രവേശന മുഴുവന്‍ രേഖകള്‍ അഗ്‌നിക്കിരയാക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യം അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 

അഫ്ഗാനിസ്താന്‍ സ്‌കൂള്‍ ഓഫ് ലീഡര്‍ഷിപ്പിന്റെ സ്ഥപകയായ ഷബ്‌ന ബാസിജ് റാസിഖ് ആണ് താലിബാന്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ, സ്‌കൂള്‍ രേഖകള്‍ക്ക് തീയിട്ടത്. ''പെണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ബോര്‍ഡിംഗ് സൗകര്യമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്ഥാപക എന്ന നിലയില്‍, ഞാനെന്റെ വിദ്യാര്‍ത്ഥിനികളുടെ രേഖകളെല്ലാം കത്തിക്കുകയാണ്. ഇല്ലാതാക്കാന്‍ വേണ്ടിയല്ല, മറിച്ച് അവരെയും രക്ഷിതാക്കളെയും സംരക്ഷിക്കാന്‍ വേണ്ടിയാണ്. കുട്ടികളുടെ രക്ഷിതാക്കളുടെയും ഗുണകാംക്ഷികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ടിയുള്ള നടപടിയാണ് ഇത്.'' ഷബ്‌ന ട്വീറ്റ് ചെയ്തു. 

താലിബാന്‍ ആദ്യം അധികാരം പിടിച്ചെടുത്ത സമയത്തെ അനുഭവം ഷബ്‌ന ചൂണ്ടിക്കാട്ടി. അന്ന് താലിബാന്‍ ഭീകരര്‍ സ്‌കൂളുകളിലെത്തി കുട്ടികളുടെ രേഖകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. പെണ്‍കുട്ടികള്‍ പഠിച്ചു എന്നതിന്റെ തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ഇനിയും അതാവര്‍ത്തിക്കാതിരിക്കാനാണ് താന്‍ തന്നെ ആ കൃത്യം ചെയ്തതെന്ന് അവര്‍ വിശദീകരിച്ചു. താലിബാനെപോലെ തെളിവുകള്‍ ഇല്ലാതാക്കുകയല്ല, കുട്ടികളുടെയും രക്ഷിതാക്കളുടെയും സുരക്ഷ ഉറപ്പാക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. 

2002-ല്‍ താലിബാന്‍ പടിയിറങ്ങിയ ശേഷമണ്, ഷബ്‌നത്തിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത്. എന്നാല്‍, ഇരുപതു വര്‍ഷത്തിനിടയില്‍ താലിബാന്‍ വീണ്ടും കൂടുതല്‍ ശക്തരായി തിരിച്ചെത്തിയതോടെ സ്ഥാപനം അടച്ചിട്ട അവസ്ഥയിലാണ്. അതിനിടയിലാണ്, കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രേഖകള്‍ നശിപ്പിച്ചത്. 

 

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു