ഗൂഗിൾ മാപ്പ് വീണ്ടും ചതിച്ചു; കൊടുംകാട്ടിൽ അകപ്പെട്ട സഞ്ചാരികൾ വാഹനം ഉപേക്ഷിച്ച് തിരികെ നടന്നത് ഒരാഴ്ച !

Published : Mar 01, 2024, 03:55 PM IST
ഗൂഗിൾ മാപ്പ് വീണ്ടും ചതിച്ചു; കൊടുംകാട്ടിൽ അകപ്പെട്ട സഞ്ചാരികൾ വാഹനം ഉപേക്ഷിച്ച് തിരികെ നടന്നത് ഒരാഴ്ച !

Synopsis

വന്യമൃഗങ്ങള്‍ നിറഞ്ഞ കാട്ടിലൂടെ ഒരാഴ്ച കാല്‍നട യാത്ര ചെയ്താണ് ജര്‍മ്മന്‍ സഞ്ചാരികള്‍ അടുത്തുള്ള നഗരത്തിലെത്തിയത്. വിഷയത്തില്‍ ഗൂഗിളിന്‍റെ പ്രതികരണം അതിലും രസകരം !

ഗൂഗിൾ മാപ്പിൽ നിന്നുള്ള നിർദ്ദേശങ്ങൾ പിന്തുടർന്ന് യാത്ര ചെയ്ത ജർമ്മൻ വിനോദ സഞ്ചാരികൾ എത്തിയത് പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഒരു ദേശീയ ഉദ്യാനത്തിൽ. അവരെ അവിടെ സ്വീകരിച്ചതാകട്ടെ ഉ​ഗ്രവിഷമുള്ള പാമ്പുകളും ചീങ്കണ്ണികളും.  ജർമ്മൻ വിനോദ സഞ്ചാരികളായ ഫിലിപ്പ് മെയ്റും മാർസെൽ ഷോയിനുമാണ് വഴിതെറ്റി വനം പ്രദേശത്തോട് ചേർന്ന് കിടക്കുന്ന അതീവ അപകടമേഖലയായ സ്ഥലത്ത് അകപ്പെട്ട് പോയത്.

കെയ്ൻസിൽ നിന്ന് ബമാഗയിലേക്കുള്ള ഇവരുടെ യാത്രയാണ് ​ഗൂ​ഗിൾ മാപ്പ്, വിജിനമായ കാട്ടുപ്രദേശത്ത് എത്തിച്ചത്. വിജനമായ വഴിയിലൂടെ 37 മൈൽ ഓടിച്ചതിന് ശേഷം ഇവരുടെ വാഹനം ചെളിയിൽ താഴ്ന്ന് പോയി. ചുറ്റും കൂറ്റന്‍മരങ്ങളും വന്യജീവികളും മാത്രം. ഒടുവിൽ രക്ഷപെടാനായി ഇവർ വാഹനം ഉപേക്ഷിച്ച് വന്ന വഴിയെ നടക്കാന്‍ തുടങ്ങി. അങ്ങനെ ഒരാഴ്ചയിലേറെ ദിവസം കാൽനട യാത്ര ചെയ്താണ് അവരിരുവരും സുരക്ഷിത സ്ഥാനത്ത് എത്തിയത്. ഇടിമിന്നലും കൊടുംചൂടും ഉൾപ്പെടെയുള്ള കഠിനമായ കാലാവസ്ഥയെ അഭിമുഖീകരിച്ചായിരുന്നു ഇവരുടെ യാത്ര.

അടുക്കളയിലെ സിങ്കിന് അടിയിലെ ദ്വാരം പരിശോധിച്ച ദമ്പതികൾ ഞെട്ടി; എല്ലാവിധ സൌകര്യങ്ങളോടും കൂടിയ രഹസ്യമുറി!

യാത്രയ്ക്കിടെ ചീങ്കണ്ണികളും വിഷപാമ്പുകളും നിറഞ്ഞ ഒരു നദിയും ഇവർക്ക് മുറിച്ച് കടക്കേണ്ടി വന്നു.  കഴിഞ്ഞ് പോയ ദിവസങ്ങള്‍ ഒരു സിനിമ പോലെയാണ് തങ്ങൾക്ക് അനുഭവപ്പെട്ടതെന്നാണ് രക്ഷപ്പെട്ടെത്തിയ ഇരുവരും പറയുന്നത്. ജീവൻ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷപോലും നഷ്ടപ്പെട്ടിരുന്നുവെന്നും ഇവർ പറയുന്നു. ഒരാഴ്ചയോളം നടന്നതിന് ശേഷം കോയൻ എന്ന പട്ടണത്തിൽ എത്തിച്ചേരാനായതാണ് ഇവരുടെ അതിജീവനത്തിൽ നിർണായകമായത്.

കുടിവെള്ളത്തിലെ 80 ശതമാനം മൈക്രോപ്ലാസ്റ്റിക്ക് സാന്നിധ്യവും ഇല്ലാതാക്കാം; പരിഹാരം നിര്‍ദ്ദേശിച്ച് ഗവേഷകര്‍

ജർമ്മൻ വിനോദ സഞ്ചാരികൾ സുരക്ഷിതരാണെന്നതിൽ കമ്പനിക്ക് ആശ്വാസമുണ്ടെന്നായിരുന്നു സംഭവത്തിൽ ഗൂഗിൾ പ്രതിനിധിയുടെ പ്രതികരണം. ഒപ്പം വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗൂഗിൾ മാപ്‌സ് ഉപയോക്താക്കളെ വഴിതെറ്റിക്കുന്നത് ഇതാദ്യമല്ല. കുറച്ച് മാസങ്ങൾക്ക് മുമ്പ്, കാലിഫോർണിയയിലെ ഒരു സംഘത്തെ ആപ്പ് വഴിതെറ്റിച്ച്  ഹൈവേയിൽ നിന്ന് മരുഭൂമിയിലേക്ക് എത്തിച്ചിരുന്നു.

പ്യൂമയും ജാഗ്വാറും ഇന്ത്യയിലേക്ക്? വന്യമൃഗ കൈമാറ്റത്തിന് ഇന്ത്യയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതി !
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?