താമസമടക്കം സകലതും സൗജന്യം, ഒറ്റ കണ്ടീഷൻ മാത്രം, ഭാ​ഗ്യജോഡികളെ തിരഞ്ഞ് വശ്യസുന്ദരമായ ദ്വീപ്

Published : Jan 19, 2024, 02:11 PM IST
താമസമടക്കം സകലതും സൗജന്യം, ഒറ്റ കണ്ടീഷൻ മാത്രം, ഭാ​ഗ്യജോഡികളെ തിരഞ്ഞ് വശ്യസുന്ദരമായ ദ്വീപ്

Synopsis

ദ്വീപിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഭാഗ്യജോഡികളെ തേടിക്കൊണ്ടുള്ള ഈ പരസ്യം പ്രസിദ്ധീകരിച്ചത്.

അയർലണ്ടിലെ വെസ്റ്റ് കോസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ബ്ലാസ്കറ്റ് ഐലൻഡ് ഒരു ജോഡി ഭാഗ്യദമ്പതികളെ തേടുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ദമ്പതികൾക്ക് ഒരു നീണ്ടകാലത്തേക്ക് യാതൊരുവിധ ചെലവുകളും ഇല്ലാതെ തീർത്തും സൗജന്യമായി താമസിക്കാം. താമസവും ഭക്ഷണവും ഉൾപ്പടെയുള്ള സകല ചെലവുകളും അതോറിറ്റി ഏറ്റെടുത്തുകൊള്ളും. അതിമനോഹരമായ സമുദ്രകാഴ്ചകൾ കൊണ്ടും വശ്യസുന്ദരമായ പ്രകൃതിദൃശ്യങ്ങൾ കൊണ്ടും ചരിത്രപ്രസിദ്ധമായ നിരവധി കേന്ദ്രങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ ദ്വീപ്.

ഇനി കഥയിലെ ട്വിസ്റ്റിലേക്ക് വരാം, ഈ സൗജന്യസേവനങ്ങൾ എല്ലാം ലഭിക്കണമെങ്കിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യ ജോഡികൾ ദ്വീപിൻ്റെ ഭംഗി സ്വയം ആസ്വദിച്ചാൽ മാത്രം പോരാ എത്തുന്ന മറ്റ് വിനോദസഞ്ചാരികൾക്ക് കൂടി കാണിച്ചുകൊടുക്കണം. അതായത് അവർ ദ്വീപിലെ കോഫിഷോപ്പിന്റെയും അവധിക്കാല താമസ സൗകര്യങ്ങളുടെയും മേൽനോട്ടം വഹിക്കുന്ന കെയർടേക്കർമാരായി പ്രവർത്തിക്കണമെന്ന് സാരം.

ദ്വീപിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഭാഗ്യജോഡികളെ തേടിക്കൊണ്ടുള്ള ഈ പരസ്യം പ്രസിദ്ധീകരിച്ചത്. എന്നാൽ, വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ അധികൃതർക്ക് അത് പിൻവലിക്കേണ്ടി വന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാരണം മറ്റൊന്നുമല്ല അപേക്ഷകളുടെ കുത്തൊഴുക്ക് തന്നെ. വെബ്‌സൈറ്റ് അനുസരിച്ച്, ദ്വീപിലെ കോഫിഷോപ്പിന്റെ പ്രവർത്തനം, ശുചിമുറികളുടെ ശുചിത്വം ഉറപ്പാക്കൽ, താമസസൗകര്യങ്ങളുടെ പരിപാലനം എന്നിവയെല്ലാം കെയർടേക്കർമാരുടെ ചുമതലകളിൽ ഉൾപ്പെടുന്നു. 

ഏപ്രിൽ 1 മുതൽ ഒക്ടോബർ 1 വരെയാണ് കെയർടേക്കർമാരുടെ കാലാവധി. കോഫിഷോപ്പിന് മുകളിലായി വിശാലമായ കിടപ്പുമുറിയോടുള്ള താമസസൗകര്യവും ദമ്പതികൾക്ക് ലഭ്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!