ഓട്ടോക്കൂലി കുറച്ച് കിട്ടണോ? ഇങ്ങനെ ചെയ്യാമെന്ന് യുവാവ്, മുന്നറിയിപ്പുമായി സോഷ്യൽ മീഡിയ

Published : Jun 30, 2025, 12:04 PM IST
auto/Representative image

Synopsis

എന്നാൽ, ടാക്സിക്കൂലി കുറയ്ക്കുവാനുള്ള ഈ ഐഡിയ പങ്കുവച്ചതിന് പിന്നാലെ വലിയ വിമർശനവും മുന്നറിയിപ്പുകളും യുവാവിന് നേരിടേണ്ടി വന്നു എന്നതാണ് സത്യം.

ചല സമയത്ത് ആപ്പിലൂടെ ബുക്ക് ചെയ്യുന്നതാണെങ്കിലും ഓട്ടോക്കൂലി, അല്ലെങ്കിൽ ടാക്സിക്കൂലി നമുക്ക് താങ്ങാൻ കഴിയാതെ വരാറുണ്ട്. ചാർജ്ജല്പം കുറവായിരുന്നെങ്കിൽ എന്ന് നാം ചിന്തിക്കാറുമുണ്ട്. അതുപോലെ, ഓട്ടോക്കൂലി കുറവായിരിക്കാൻ എന്ത് ചെയ്യണമെന്ന് വിവരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്.

എന്നാൽ, ടാക്സിക്കൂലി കുറയ്ക്കുവാനുള്ള ഈ ഐഡിയ പങ്കുവച്ചതിന് പിന്നാലെ വലിയ വിമർശനവും മുന്നറിയിപ്പുകളും യുവാവിന് നേരിടേണ്ടി വന്നു എന്നതാണ് സത്യം. ബെം​ഗളൂരുവിൽ നിന്നുള്ള യുവാവാണ് ടാക്സിക്കൂലി കുറയ്ക്കുവാനായി എന്ത് ചെയ്യാം എന്ന് പറയുന്ന പോസ്റ്റ് ഷെയർ ചെയ്തത്.

ഇയാൾ പറയുന്നത്, ആപ്പിൽ ഓട്ടോ ബുക്ക് ചെയ്ത ശേഷം അത് അടുത്ത് എത്താനാവുമ്പോൾ കാൻസൽ ചെയ്യുക എന്നാണ്. മാത്രമല്ല, ഒന്ന് രണ്ട് മിനിറ്റ് അപ്പുറം മാറി വേണം ലൊക്കേഷൻ കൊടുക്കാൻ എന്നും ഇയാൾ പറയുന്നു. അങ്ങനെ പലതവണ കാൻസൽ ചെയ്ത് കഴിയുമ്പോൾ ഓട്ടോക്കൂലി കുറയും എന്നാണ് യുവാവ് തന്റെ പോസ്റ്റിൽ പറയുന്നത്.

 

 

താൻ ഇതുപോലെ അരമണിക്കൂർ തുടർച്ചയായി കാൻസൽ ചെയ്തു. അങ്ങനെ തനിക്ക് 180 രൂപയായിരുന്ന ചാർജ്ജ് 120 രൂപ ആയി കുറച്ചു കിട്ടി എന്നും യുവാവ് തന്റെ പോസ്റ്റിൽ പറയുന്നു.

എന്നാൽ, യുവാവ് പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല കാര്യങ്ങൾ. ചിലരൊക്കെ യുവാവിനെ അനുകൂലിച്ചുവെങ്കിലും നിരവധിപ്പേരാണ് യുവാവിനെ വിമർശിച്ചുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്.

60 രൂപ ലാഭിക്കുന്നതിന് വേണ്ടിയാണോ നിങ്ങൾ ഇങ്ങനെ അര മണിക്കൂർ നേരം സമയവും ഊർജ്ജവും കളഞ്ഞ് കഷ്ടപ്പെട്ടത് എന്നായിരുന്നു ചിലരുടെ സംശയം. മറ്റ് ചിലർ പറഞ്ഞത് ഇങ്ങനെ പോയാൽ ഈ ആപ്പുകൾ നിങ്ങളെ ബാൻ ചെയ്യുന്ന അവസ്ഥ ഉണ്ടാവും എന്നാണ്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?