മോഡലിം​ഗ് ഉപേക്ഷിച്ച് വൈദികനാവാൻ ഇറ്റലിയിലെ സുന്ദരൻ യുവാവ്; കമന്റുകളുമായി സോഷ്യൽ മീഡിയ 

Published : Dec 05, 2023, 04:10 PM ISTUpdated : Dec 05, 2023, 04:12 PM IST
മോഡലിം​ഗ് ഉപേക്ഷിച്ച് വൈദികനാവാൻ ഇറ്റലിയിലെ സുന്ദരൻ യുവാവ്; കമന്റുകളുമായി സോഷ്യൽ മീഡിയ 

Synopsis

സാന്‍റിനിയുടെ മോഡലിം​ഗിൽ നിന്നും മറ്റുമുള്ള ചിത്രത്തോടൊപ്പം ഒരു പള്ളിയിൽ സാന്റിനി മുട്ടുകുത്തിയിരിക്കുന്ന ചിത്രവും വീഡിയോയിൽ കാണാം.

ഇറ്റലിയിലെ വളരെ സുന്ദരനായൊരു യുവാവ് തന്റെ മോ‍ഡലിം​ഗ് കരിയർ അവസാനിപ്പിച്ച് വൈദികനാവാൻ ഒരുങ്ങുന്നു. 21 -കാരനായ എഡോർഡോ സാന്റിനിയാണ് മോഡലിം​ഗ് അവസാനിപ്പിക്കുന്നത്. താൻ മറ്റൊരു യാത്രയിലേക്കുള്ള മുന്നൊരുക്കത്തിലാണ് എന്നാണ് മോഡലായ യുവാവ് പറയുന്നത്. 

വളരെ ചെറുപ്പത്തിൽ തന്നെ ഒരു താരമായി മാറാനുള്ള ആ​ഗ്രഹം സാന്റിനിയിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ നാടകത്തിലും ഡാൻസിലും എല്ലാം സജീവമായി ഉണ്ടായിരുന്ന ആളുമാണ് സാന്റിനി. എന്നാൽ, ഇപ്പോൾ വിശ്വാസത്തിന്റെയും സേവനത്തിന്റെയും ആത്മീയതയുടേയും പാതയിലേക്ക് തിരിയുകയാണ് സാന്റിനി എന്നാണ് പറയുന്നത്. 

ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്ത ഒരു വീഡിയോയിൽ സാന്റിനി തന്നെ താൻ തന്റെ മോഡലിം​ഗ് കരിയർ അവസാനിപ്പിക്കാൻ പോവുകയാണ് എന്ന് വെളിപ്പെടുത്തുന്നുണ്ട്. താൻ തന്റെ മോഡലിം​ഗ് വർക്ക്, അഭിനയം, ഡാൻസ് എന്നിവ അവസാനിപ്പിക്കാൻ പോവുന്നു. എന്നാൽ, ഞാനെന്റെ പാഷനുപേക്ഷിക്കുന്നില്ല. വേറിട്ട രീതിയിൽ അവ തന്നോടൊപ്പം ഉണ്ടാകും. അവ താനിനി ദൈവത്തിന് നൽകാൻ പോകുന്നു എന്നാണ് സാന്റിനി വീഡിയോയിൽ പറയുന്നത്. 

സാന്‍റിനിയുടെ മോഡലിം​ഗിൽ നിന്നും മറ്റുമുള്ള ചിത്രത്തോടൊപ്പം ഒരു പള്ളിയിൽ സാന്റിനി മുട്ടുകുത്തിയിരിക്കുന്ന ചിത്രവും വീഡിയോയിൽ കാണാം. ചെറുപ്പം മുതൽ തന്നെ താൻ തന്റെ മനസ്സിൽ ഒരു ചോദ്യം കൊണ്ടുനടന്നിരുന്നു. പലതരം ഭയങ്ങൾ പക്ഷേ എന്നെ അതിൽ നിന്നും തടഞ്ഞു. ആ ചോദ്യം ചോദിക്കാനും അതിനുള്ള ഉത്തരം കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്ന നിരവധി ചെറുപ്പക്കാരെ താൻ കണ്ടുമുട്ടി. അവരാണ് എനിക്ക് ഈ വഴി തെരഞ്ഞെടുക്കാൻ പ്രചോദനമായത് എന്നും സാന്റിനി പറയുന്നു. 

മോഡലിം​ഗ് കരിയർ അവസാനിപ്പിക്കുന്നു എന്ന് കാണിച്ച് സാന്റിനി ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. 

വായിക്കാം: മരംകോച്ചുന്ന തണുപ്പിൽ കുഞ്ഞുങ്ങളെ തനിച്ച് പുറത്ത് കിടത്തിയുറക്കുന്ന രാജ്യങ്ങൾ, കാരണം..!

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ