
സ്ത്രീകൾ ഇന്ന് എല്ലായിടത്തുമുണ്ട്. അതിന് ഈ ദിവസത്തെക്കാൾ ഉദാഹരണം നൽകാൻ കഴിയുന്ന മറ്റൊരു ദിവസം ഉണ്ടാകില്ല. സുനിത വില്ല്യംസ് തന്നെയാണ് ആ ഉദാഹരണം. എന്നാൽ, അപ്പോഴും ജോലിക്ക് പോകാൻ പോലും ഭർത്താവിന്റെ അനുവാദം തേടുകയോ തേടേണ്ടി വരികയോ ചെയ്യുന്ന അനേകം സ്ത്രീകളും നമുക്ക് ചുറ്റും ഉണ്ട്. അത്തരം ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
മുംബൈയിൽ നിന്നുള്ള ഒരു ഹെൽത്തി നൂഡിൽ ബ്രാൻഡിന്റെ സിഇഒ ആണ് പോസ്റ്റിട്ടിരിക്കുന്നത്. കമ്പനിയിൽ വലിയ പൊസിഷനിലേക്ക് നിയമിക്കപ്പെട്ട ഒരു സ്ത്രീ ആ ജോലി താൻ സ്വീകരിക്കുന്നതിന് മുമ്പ് സിഇഒ തന്റെ ഭർത്താവിനെ കാണണം എന്ന് ആവശ്യപ്പെട്ടുവെന്നാണ് പോസ്റ്റിൽ പറയുന്നത്. അപ്പോൾ തന്നെ അവരെ ആ ജോലിക്ക് വേണ്ട എന്ന് തീരുമാനിച്ചതായും വിനോദ് ചെന്ദിലിന്റെ പോസ്റ്റിൽ പറയുന്നു.
"ഇന്ന് ഒരു കാൻഡിഡേറ്റിനോട് സംസാരിച്ചു, ഞങ്ങൾ അവളെ സെലക്ട് ചെയ്തതിന് പിന്നാലെ അവരുടെ ഭർത്താവിനെ കാണണമെന്ന് അവർ ആഗ്രഹിച്ചു. അപ്പോൾ തന്നെ നിരസിച്ചു" എന്നാണ് അദ്ദേഹം എ്കസിൽ (ട്വിറ്ററിൽ) കുറിച്ചത്. ഈ സ്ത്രീയെ വലിയ പൊസിഷനിലേക്കാണ് തിരഞ്ഞെടുത്തിരുന്നത് എന്നും പോസ്റ്റിൽ പറയുന്നു.
പിന്നീടുള്ള ട്വീറ്റിൽ സിഇഒ പറയുന്നത് അവർ പറഞ്ഞത് അവരുടെ ഭർത്താവ് സിഇഒയോട് സംസാരിക്കും. ശേഷം ആ കമ്പനി അവൾക്ക് നന്നായി ചേരുന്ന ഒന്നാണോ എന്ന് മനസിലാക്കും എന്നാണ്. സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാനാവാത്ത ഒരാൾ ആ പൊസിഷന് ചേരുന്ന ഒരാളല്ല എന്നും അദ്ദേഹം പറഞ്ഞു.
വളരെ പെട്ടെന്നാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. ഇത്രയും ഉയർന്ന പൊസിഷനിൽ ജോലി ചെയ്യാൻ തക്ക പ്രാപ്തിയുള്ളവർ പോലും എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ആശ്രയമനോഭാവം കാണിക്കുന്നത് എന്നായിരുന്നു പലരുടേയും സംശയം.
ലണ്ടനിൽ നിയമത്തിൽ ബിരുദാനന്തര ബിരുദം, 2000 അപേക്ഷകളയച്ചു, ജോലി കിട്ടിയില്ല, അനുഭവം പങ്കുവച്ച് യുവതി