വീട്ടുജോലിക്കാരി 60 ലക്ഷത്തിന്റെ വീടുവാങ്ങി, രണ്ടുമുറി വീടും കടയും വേറെയും, യുവതിയുടെ പോസ്റ്റ് വൈറൽ

Published : Oct 08, 2025, 08:22 PM IST
house

Synopsis

ഒരുപാടുപേർ കമന്റ് ചെയ്തിരിക്കുന്നത് നളിനിയുടെ വീട്ടുജോലിക്കാരിയുടെ സാമ്പത്തിക അച്ചടക്കത്തെ കുറിച്ചാണ്. മറ്റ് ചിലർ പറഞ്ഞിരിക്കുന്നത്, നിശ്ചയദാർഢ്യവും സമ്പാദ്യശീലവും ഉണ്ടെങ്കിൽ ഇതൊക്കെ സാധിക്കും എന്നാണ്.

തന്റെ വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീ സൂററ്റിൽ 60 ലക്ഷം രൂപയുടെ ഫ്ലാറ്റ് വാങ്ങിയതായി കണ്ടന്റ് ക്രിയേറ്ററുടെ പോസ്റ്റ്. നളിനി ഉന​ഗർ എന്ന യൂസറാണ് എക്സിൽ (ട്വിറ്റർ) ഇതേക്കുറിച്ച് പോസ്റ്റിട്ടത്. അധികം വൈകാതെ തന്നെ പോസ്റ്റ് വൈറലായി മാറുകയായിരുന്നു. ജോലിക്കാരിയുടെ സാമ്പത്തിക വിജയം തന്നെ ഞെട്ടിച്ചു എന്നാണ് നളിനി പറയുന്നത്. 'എന്റെ വീട്ടുജോലിക്കാരി ഇന്ന് വളരെ സന്തോഷവതിയായിട്ടായിരുന്നു ഉണ്ടായിരുന്നത്. സൂറത്തിൽ 60 ലക്ഷം രൂപ വിലവരുന്ന ഒരു 3BHK ഫ്ലാറ്റ് വാങ്ങിയെന്നും, ഫർണിച്ചറുകൾക്കായി 4 ലക്ഷം രൂപ ചെലവഴിച്ചുവെന്നും, വെറും 10 ലക്ഷം രൂപ മാത്രമാണ് വായ്പ എടുത്തതെന്നും അവർ പറഞ്ഞു. സത്യം പറഞ്ഞാൽ ഞാൻ ഞെട്ടിപ്പോയി' എന്നാണ് പോസ്റ്റിൽ പറയുന്നത്.

'കൂടുതൽ ചോദിച്ചപ്പോൾ, അടുത്തുള്ള വേലഞ്ച ഗ്രാമത്തിൽ അവർക്ക് ഒരു ഇരുനില വീടും കടയും ഉണ്ടെന്നും പറഞ്ഞു. അത് രണ്ടും വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് എന്നും പറഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു' എന്നും പോസ്റ്റിൽ നളിനി കുറിച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് നളിനി ഷെയർ ചെയ്ത പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകളുമായി എത്തി.

 

 

ഒരുപാടുപേർ കമന്റ് ചെയ്തിരിക്കുന്നത് നളിനിയുടെ വീട്ടുജോലിക്കാരിയുടെ സാമ്പത്തിക അച്ചടക്കത്തെ കുറിച്ചാണ്. മറ്റ് ചിലർ പറഞ്ഞിരിക്കുന്നത്, നിശ്ചയദാർഢ്യവും സമ്പാദ്യശീലവും ഉണ്ടെങ്കിൽ ഇതൊക്കെ സാധിക്കും എന്നാണ്. അവിടെ എന്ത് ജോലിയാണ് ചെയ്യുന്നത് എന്നതിന് യാതൊരു പ്രസക്തിയും ഇല്ല എന്നും ഇവർ അഭിപ്രായപ്പെട്ടു. 'ശമ്പളക്കാരായ ജീവനക്കാർക്ക് കനത്ത നികുതി അടയ്ക്കേണ്ടി വരുന്നു. അതേസമയം വീട്ടുജോലിക്കാർ, തെരുവ് കച്ചവടക്കാർ, സമാനമായ മറ്റ് തൊഴിലാളികൾ എന്നിവർക്ക് നികുതി നൽകേണ്ടി വരുന്നില്ല. കാലക്രമേണ, ഇത് അവർക്ക് കൂടുതൽ ലാഭിക്കാനും നമ്മളേക്കാൾ വേഗത്തിൽ ആസ്തികളുണ്ടാവാനും കാരണമാകുന്നു' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്. എന്തായാലും, ഭൂരിഭാ​ഗം പേരും നളിനിയുടെ വീട്ടുജോലിക്കാരിയെ അഭിനന്ദിച്ചു.

PREV
Read more Articles on
click me!

Recommended Stories

വിഷം പുരട്ടിയ അമ്പുകൾക്ക് 60,000 വർഷം പഴക്കം; മനുഷ്യന്‍റെ വേട്ടയാടൽ ചരിത്രത്തിന് പഴക്കം കൂടുതൽ
'തല പൊട്ടിത്തെറിക്കുന്നത് പോലെ, ചില‍ർ രക്തം ഛർദ്ദിച്ചു'; മദൂറോയെ തട്ടിക്കൊണ്ട് പോകാൻ യുഎസ് ഉപയോഗിച്ചത് 'രഹസ്യായുധം'?