അണ്ണാനുകളിൽ മനുഷ്യസദൃശമായ പെരുമാറ്റം, ഇക്കാര്യങ്ങളിലെല്ലാം മനുഷ്യനോട് കൂടുതൽ സാദൃശ്യം പുലർത്തുന്നു, പഠനം

By Web TeamFirst Published Sep 15, 2021, 11:41 AM IST
Highlights

മൂന്ന് വർഷത്തെ കാലയളവിൽ ശേഖരിച്ച ഡാറ്റ, ധൈര്യമുള്ളതും കൂടുതൽ സജീവവുമായ അണ്ണാനുകൾ അവയുടെ കൂടുതല്‍ ലജ്ജാലുക്കളായ എതിരാളികളേക്കാള്‍ വേഗത്തില്‍ ഭക്ഷണവും മറ്റും ശേഖരിക്കുന്നു എന്നും കണ്ടെത്തി. 

കാലിഫോര്‍ണിയയിലെ വിവിധ ജീവികളില്‍ പഠനം നടത്തുന്ന ഗവേഷകര്‍ ഒരു പുതിയ കാര്യം കണ്ടെത്തിയിക്കുകയാണ്. മറ്റൊന്നുമല്ല, അണ്ണാന് മനുഷ്യസദൃശമായ ചില പെരുമാറ്റങ്ങളുണ്ട് എന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. അവ, മനുഷ്യരെപ്പോലെ കരുത്തരും, ആധിപത്യം സ്ഥാപിക്കുന്നവരും, കായികാഭ്യാസികളും, സാമൂഹികജീവികളുമാണ് എന്നാണ് കണ്ടെത്തല്‍. 

ഡേവിസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നുള്ള പഠനം, ഈ മാസം അനിമൽ ബിഹേവിയറിലാണ് പ്രസിദ്ധീകരിച്ചത്. പടിഞ്ഞാറൻ യുഎസ്സിലും കാനഡയിലും പ്രചാരത്തിലുള്ള ഗോൾഡൻ-മാന്റൽ ഗ്രൗണ്ട് അണ്ണാനുകളിലാണ് പഠനം നടത്തിയത്. ഇത്തരത്തിലുള്ള ആദ്യത്തെ പഠനമാണ് ഇതെന്നാണ് കരുതുന്നത്. 

അണ്ണാനുകളില്‍ ശാസ്ത്രീയമായ പരീക്ഷണങ്ങളുടെ ഒരു പരമ്പര തന്നെ ഗവേഷകര്‍ നടത്തി. അതുപ്രകാരം, കണ്ണാടിയിലെ സ്വന്തം പ്രതിച്ഛായയോട് എങ്ങനെ ഇവ പ്രതികരിക്കുന്നു, കാട്ടില്‍ ഇവയുടെ അടുത്തേക്ക് ചെല്ലുമ്പോള്‍ എത്രനേരമെടുത്താണ് ഇവ ഓടിപ്പോകുന്നത്, കുറച്ചുനേരത്തേക്ക് ഇവയെ ട്രാപ്പിലകപ്പെടുത്തുമ്പോൾ ഇവ എങ്ങനെ പ്രതികരിക്കുന്നു എന്നതെല്ലാം നിരീക്ഷിച്ചു. ചില അണ്ണാനുകള്‍ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ പുറത്തേക്ക് പോകുന്നവയാണ് എന്നും പഠനം കണ്ടെത്തി. 

മൂന്ന് വർഷത്തെ കാലയളവിൽ ശേഖരിച്ച ഡാറ്റ, ധൈര്യമുള്ളതും കൂടുതൽ സജീവവുമായ അണ്ണാനുകൾ അവയുടെ കൂടുതല്‍ ലജ്ജാലുക്കളായ എതിരാളികളേക്കാള്‍ വേഗത്തില്‍ ഭക്ഷണവും മറ്റും ശേഖരിക്കുന്നു എന്നും കണ്ടെത്തി. കൂടുതൽ ആധിപത്യം സ്ഥാപിക്കുന്ന തരത്തിലുള്ള അണ്ണാനുകളാകട്ടെ പാറകൾ പോലെയുള്ള സ്ഥലങ്ങളിലേക്ക് എളുപ്പത്തിലെത്തിച്ചേരുന്നു. വേട്ടക്കാരും ശത്രുക്കളുമില്ലാത്ത ഇടം കണ്ടെത്താനും സ്വയം രക്ഷിക്കാനും ഇവയ്ക്ക് കഴിയുന്നു. 

എന്നാല്‍, ധൈര്യമുള്ള, കൂടുതൽ ആക്രമണകാരികളായ ഈ അണ്ണാനുകള്‍ കൂടുതൽ ഭക്ഷണം കണ്ടെത്തുകയോ ഒരു വലിയ പ്രദേശം സ്വാധീനത്തിലാക്കുകയും ചെയ്യാം. പക്ഷേ അവരുടെ അപകടകരമായ പെരുമാറ്റം അവരെ വേട്ടയാടലിനോ അപകടത്തിനോ ഇരയാക്കിയേക്കാം എന്നും പഠനത്തില്‍ പറയുന്നു.


 

click me!