കപ്പലുകളുടെ ശ്മശാനത്തിൽ നിന്ന് 'ഹൈഡ്രസ്' കണ്ടെത്തിയത് നൂറിലേറെ വർഷം പഴക്കമുള്ള ഭീമൻ ആവിക്കപ്പൽ

Published : Apr 04, 2024, 02:01 PM IST
കപ്പലുകളുടെ ശ്മശാനത്തിൽ നിന്ന് 'ഹൈഡ്രസ്' കണ്ടെത്തിയത് നൂറിലേറെ വർഷം പഴക്കമുള്ള ഭീമൻ ആവിക്കപ്പൽ

Synopsis

കപ്പലുകളും രഹസ്യ അന്തർവാഹിനികളും അടക്കം പതിറ്റാണ്ടുകളായി നിരവധി തകർന്ന കപ്പലുകളാണ് ഈ മേഖലയിലുള്ളത്

സിഡ്നി: പഴയ കപ്പലുകളുടെ ശ്മശാനമെന്ന പേരിൽ പ്രശസ്തമായ ഓസ്ട്രേലിയയിലെ പടിഞ്ഞാറൻ തീരത്തെ റോട്ട്നെസ്റ്റ് ഗ്രേവ്യാർഡിൽ നിന്ന് നൂറ് വർഷം പഴക്കമുള്ള കപ്പലിനെ തിരിച്ചറിഞ്ഞ് അണ്ടർ വാട്ടർ ഡ്രോൺ. നാവികസേനയുടെ കപ്പലുകളും രഹസ്യ അന്തർവാഹിനികളും അടക്കം പതിറ്റാണ്ടുകളായി നിരവധി തകർന്ന കപ്പലുകളാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ മേഖലയിലുള്ളത്. അതിനാലാണ് ഈ പ്രദേശത്തിന് കപ്പലുകളുടെ ശ്മശാനമെന്ന പേര് ലഭിച്ചതും. മുങ്ങിപ്പോയതും തകർന്നതുമായ നിരവധി കപ്പലുകളുടെ ശേഷിപ്പുകൾ ഈ മേഖലയിൽ ഉണ്ടെങ്കിൽ തന്നെയും അവയെ തിരിച്ചറിയുന്നത് ചെറുതല്ലാത്ത വെല്ലുവിളിയാണ് സമുദ്രാന്തർ ഭാഗത്തെ ഗവേഷകർക്ക് സൃഷ്ടിക്കുന്നത്.

ഹൈഡ്രസ് എന്ന 15 പൌണ്ട് മാത്രം ഭാരമുള്ള അണ്ടർ വാട്ടർ ഡ്രോണാണ് നവീന സാങ്കേതിക വിദ്യാ സഹായത്തോടെ പ്രവർത്തിക്കുന്ന 4കെ വീഡിയോ, ചിത്രങ്ങളുടെ സഹായത്തോടെയാണ് സമുദ്രത്തിന്റെ അടിത്തട്ടിൽ വിശ്രമത്തിലായിരുന്ന പഴയ ആവിക്കപ്പലിനെ തിരിച്ചറിഞ്ഞത്. 210 അടി നീളമുള്ള ഒരു കപ്പൽ അവശിഷ്ടമാണ് ഹൈഡ്രസ് കണ്ടെത്തിയത്. അഡ്വാൻസ്ഡ് നാവിഗേഷൻ എന്ന സമുദ്രാന്തർ ഗവേഷണ കമ്പനിയാണ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്. ഡ്രോൺ ഉപരിതലത്തിലെത്തിയ ശേഷം കണ്ടെത്തിയ വീഡിയോ, ചിത്രങ്ങളെ ആസ്പദമാക്കി നടത്തിയ പരിശോധനയിലാണ് ഓസ്ട്രേലിയയ്ക്കും ബ്രിട്ടനും ഇടയിൽ ചരക്ക് ഗതാഗതം നടത്തിയിരുന്ന ആവിക്കപ്പലാണ് ഇതെന്ന് വ്യക്തമായത്.

അഞ്ച് മണിക്കൂർ നേരം കൊണ്ടാണ് കടലിനടിയിൽ ഡ്രോൺ കപ്പലിന്റെ മുഴുവൻ സർവേ നടത്തിയതെന്നാണ് അഡ്വാന്സ്ഡ് നാവിഗേഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയത്. കപ്പലിന് പറയാനുള്ള കൂടുതൽ കഥകളേക്കുറിച്ച് അറിയാനായി 3 ഡി ചിത്രങ്ങളും ഗവേഷകർ നിർമ്മിച്ചു. നൂറോളം വർഷങ്ങൾക്ക് മുൻപ് മുങ്ങിപ്പോയ ആവിക്കപ്പലായ എസ് എശ് നെയിംസിസ് കണ്ടെത്തിയതിന് ആഴ്ചകൾക്ക് പിന്നാലെയാണ് പുതിയ കണ്ടെത്തൽ.

3 മില്യണോളം കപ്പൽ ഛേദങ്ങളാണ് ഈ മേഖലയിൽ ഇനിയും തിരിച്ചറിയപ്പെടാനായി ഉള്ളതെന്നാണ് അഡ്വാൻസ്ഡ് നാവിഗേഷൻ വിശദമാക്കുന്നത്. എസ് എസ് കൂമ്പാന എന്ന ആഡംബര കപ്പലിന്റെ അവശിഷ്ടം കണ്ടെത്താനാണ് അടുത്ത ശ്രമമെന്നാണ് അഡ്വാന്സ്ഡ് നാവിഗേഷൻ വിശദമാക്കുന്നത്. 1912ലാണ് കൂമ്പാന 150ലേറെ യാത്രക്കാരുമായി തകർന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ