ട്രെയിനിക്കും, ഡ്രൈവർക്കും, ജീവനക്കാർക്കുമായി 3.95 കോടിയിലധികം വരുന്ന ഓഹരികൾ നൽകി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എംഡി

Published : Feb 22, 2022, 04:24 PM IST
ട്രെയിനിക്കും, ഡ്രൈവർക്കും, ജീവനക്കാർക്കുമായി 3.95 കോടിയിലധികം വരുന്ന ഓഹരികൾ നൽകി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എംഡി

Synopsis

2020 ഒക്ടോബറിൽ, തന്റെ മുൻ ഗണിത അധ്യാപകനായ ഗുർദിയാൽ സരൂപിന് അദ്ദേഹം 1 ലക്ഷത്തിന്റെ ഓഹരികൾ സമ്മാനിച്ചു. 

ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കി( IDFC FIRST Bank)ൻറെ എംഡിയും സിഇഒയുമായ വി വൈദ്യനാഥൻ(V Vaidyanathan) തന്റെ കൂടെനിൽക്കുവരെ മറക്കുന്ന കൂട്ടത്തിലല്ല. എന്താണ് അദ്ദേഹം ചെയ്തതെന്നോ? തന്റെ കൈവശമുള്ള 3.95 കോടി രൂപ വിലമതിക്കുന്ന ബാങ്കിന്റെ ഒൻപത് ലക്ഷം ഓഹരികൾ അഞ്ച് ജീവനക്കാർക്കായി അദ്ദേഹം വീതിച്ചു നൽകി.  

അദ്ദേഹത്തിന്റെ ട്രെയിനിയും വീട്ടുജോലിക്കാരും ഡ്രൈവറും അതിലുൾപ്പെടുന്നു. അവർക്ക് വീട് വാങ്ങാനായിരുന്നു ഈ തുക. അദ്ദേഹം ഷെയറുകൾ സമ്മാനിച്ച ഈ അഞ്ചുപേരും പൊതുമേഖലാ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. റിപ്പോർട്ടുകൾ പ്രകാരം, ഇതിന് മുൻപും ചില വ്യക്തികളെ സഹായിക്കുന്നതിനായി അദ്ദേഹം തന്റെ വ്യക്തിപരമായ ശേഷിയിൽ ഷെയറുകൾ സമ്മാനിച്ചിരുന്നു. 2022 ഫെബ്രുവരി 21 -നാണ് ബാങ്കിന്റെ 9,00,000 ഇക്വിറ്റി ഓഹരികൾ വി വൈദ്യനാഥൻ നൽകിയതെന്ന് ബാങ്ക് തിങ്കളാഴ്ച റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

തന്റെ ട്രെയിനറായ രമേഷ് രാജുവിന് 3 ലക്ഷം ഷെയറുകളും തന്റെ വീട്ടിലെ സഹായിയായ പ്രഞ്ജൽ നർവേക്കറിനും ഡ്രൈവർ അൽഗർസാമി മുനപറിനും 2 ലക്ഷം ഇക്വിറ്റി ഷെയറുകൾ വീതവും അദ്ദേഹം സമ്മാനമായി നൽകി. ഇത് കൂടാതെ, ഓഫീസ് സപ്പോർട്ട് സ്റ്റാഫ് ദീപക് പതാരെ, ഹൗസ് ഹെൽപ്പ് സന്തോഷ് ജോഗാലെ എന്നിവർക്ക് ഒരു ലക്ഷം ഇക്വിറ്റി ഷെയറുകൾ വീതം നൽകി. ഇന്നലത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (ബി‌എസ്‌ഇ) ഒന്നിന് ₹42.90 എന്ന നിരക്കിലായിരുന്നു മൂല്യം. അങ്ങനെ നോക്കുമ്പോൾ, സമ്മാനിച്ച ഓഹരിയുടെ മൂല്യം ₹3,95,10,000 -ൽ എത്തി നിൽക്കുന്നു.    

ഇതിനൊക്കെ പുറമേ, വൈദ്യനാഥൻ ഉൾപ്പെടുന്നു രുക്മണി സോഷ്യൽ വെൽഫെയർ ട്രസ്റ്റ് സാമൂഹിക പ്രവർത്തനങ്ങൾക്കായി 2 ലക്ഷം ഇക്വിറ്റി ഷെയറുകൾ വിനിയോഗിച്ചിരുന്നു. "ബാങ്കിന്റെ മൊത്തം ഷെയറുകളിൽ 11 ലക്ഷം ഇക്വിറ്റി ഷെയറുകളാണ് അങ്ങനെ സമ്മാനങ്ങൾക്കും സാമൂഹിക പ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചത്," ബാങ്ക് പറഞ്ഞു. എന്നാൽ 3 കോടിയിലധികം മൂല്യമുള്ള ഈ 11 ലക്ഷം ഇക്വിറ്റി ഷെയറുകളിൽ നിന്ന് എംഡിക്ക് പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങളൊന്നുമില്ലെന്ന് ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, ഇതാദ്യമായല്ല വൈദ്യനാഥൻ ഓഹരികൾ നൽകുന്നത്. തനിക്ക് അറിയാവുന്ന ആളുകളെ സഹായിക്കുന്നതിനായി അദ്ദേഹം മുമ്പ് പലപ്പോഴും തന്റെ ഓഹരികൾ സമ്മാനിച്ചിട്ടുണ്ട്.

നേരത്തെ, 2021 മെയ് മാസത്തിൽ വൈദ്യനാഥൻ മൂന്ന് പേർക്ക് വീട് വാങ്ങുന്നതിനായി 2.43 കോടി രൂപ വിലമതിക്കുന്ന 4.5 ലക്ഷം ഓഹരികൾ നൽകിയിരുന്നു. അതിനുമുമ്പ്, 2020 ഒക്ടോബറിൽ, തന്റെ മുൻ ഗണിത അധ്യാപകനായ ഗുർദിയാൽ സരൂപിന് അദ്ദേഹം 1 ലക്ഷത്തിന്റെ ഓഹരികൾ സമ്മാനിച്ചു. മുമ്പ്, ഐഡിഎഫ്‌സി ബാങ്കുമായി ലയിക്കുന്നതിന് മുമ്പ് ക്യാപിറ്റൽ ഫസ്റ്റ് ലിമിറ്റഡിന്റെ തലപ്പത്തിരിക്കുമ്പോൾ, വൈദ്യനാഥൻ തന്റെ ജീവനക്കാർക്കും സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും 20 കോടി രൂപയുടെ 4.3 ലക്ഷം ഓഹരികൾ സമ്മാനിച്ചിരുന്നു.  

PREV
click me!

Recommended Stories

വരൻ സ്ത്രീധനം ചോദിച്ചെന്ന് വധു, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ചതാണെന്ന് വരൻ
ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്