100 കോടിയിലധികം വിലയുള്ള ഫ്ലാറ്റുകൾ; ആഡംബരത്തിന്‍റെ ഇന്ത്യന്‍ പതിപ്പ്

Published : Apr 22, 2025, 02:16 PM IST
100 കോടിയിലധികം വിലയുള്ള ഫ്ലാറ്റുകൾ; ആഡംബരത്തിന്‍റെ ഇന്ത്യന്‍ പതിപ്പ്

Synopsis

100 കോടി വിലയുള്ള ഫ്ലാറ്റ് എന്ന് കേൾക്കുമ്പോൾ അത് ഇന്ത്യയ്ക്ക് വെളിയിലാണെന്ന് കരുതേണ്ട. ഇന്ത്യയിലെ ഏറ്റവും വലിയ  ആഡംബര ഫ്ലാറ്റുകളെ കുറിച്ചാണ്.  

നൂറ് കോടി രൂപയിൽ കൂടുതൽ വിലയുള്ള ഒരു ഫ്ലാറ്റ് ഇന്ത്യയിൽ സങ്കൽപ്പിക്കാനാകുമോ? അത്ഭുതപ്പെടേണ്ട സംഗതി സത്യമാണ്. രാജ്യത്തെ ഏറ്റവും വിലയേറിയതും ഉയർന്ന നിലവാരമുള്ളതുമായ റെസിഡൻഷ്യൽ സൊസൈറ്റികളിൽ ഒന്നായ ഡിഎൽഎഫ് കാമെലിയാസിന്‍റെ ഭാഗമാണ് ഈ അൾട്രാ ആഡംബര അപ്പാർട്ട്മെന്‍റ്. ആഡംബരത്തിനും ചാരുതയ്ക്കും പേരുകേട്ട ഈ അപ്പാര്‍ട്ട്മെന്‍റുകൾ ഇന്ത്യയിലെ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകളിലൊന്നാണ്. 

ഗുരുഗ്രാമിൽ സ്ഥിതി ചെയ്യുന്ന ഡിഎൽഎഫ് കാമെലിയാസ് പ്രോപ്പർട്ടി ഡീലുകളിൽ റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുണ്ട്. 50 പേർക്ക് ഒരുമിച്ച് ചെലവഴിക്കാൻ പര്യാപ്തമായ 72 അടി നീളമുള്ള ഗ്ലാസ് - ഫ്രണ്ട് ബാൽക്കണിയാണ് ഇതിന്‍റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. എല്ലാ ചുവരുകളിലും കലാസൃഷ്ടികളും ആഡംബരപൂർണ്ണമായ ഇന്‍റീരിയറുകളും കൊണ്ട് അപ്പാർട്ട്മെന്‍റ് മനോഹരമായി രൂപകൽപ്പന ചെയ്തിട്ടുണ്ട്.

Read More: മെഹന്തി ആഘോഷത്തിന് സുഹൃത്തുക്കൾക്കും ക്ഷണം, ഭക്ഷണം കഴിച്ചതിന് പിന്നാലെ 15,000 രൂപ ആവശ്യപ്പെട്ട് വധു; കുറിപ്പ്

ഓരോ അപ്പാർട്ട്മെൻറും  രണ്ട് പ്രധാന ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്ന് അതിഥികളെ സ്വാഗതം ചെയ്യുന്നതിനും വിനോദത്തിനും, മറ്റൊന്ന് കുടുംബത്തിന്‍റെ സ്വകാര്യതയ്ക്കായുള്ളതും. ഇതിൽ ഒരു മാസ്റ്റർ ബെഡ്‌റൂം, ഒരു സെക്കൻഡറി ബെഡ്‌റൂം, ഒരു ബാർ ഏരിയ, ഒരു ലോഞ്ച്, ഒരു മൾട്ടി - ഫങ്ഷണൽ ഡൈനിംഗ് സ്‌പേസ് എന്നിവയും ഉൾപ്പെടുന്നു.

'കാമെലിയാസ്' എന്ന പേര്  മനോഹരമായ ഒരു ഏഷ്യൻ പുഷ്പത്തിൽ നിന്നാണ് കടമെടുത്തിരിക്കുന്നത്. ഡിഎൽഎഫിന്‍റെ മുൻ ആഡംബര പ്രോപ്പർട്ടികളായ ദി അരാലിയാസും ദി മഗ്നോളിയസും വിജയിച്ചതിന് ശേഷമാണ് ഈ പദ്ധതി ആരംഭിച്ചത്. ആദ്യം വിപണിയിലെത്തിയപ്പോൾ ചതുരശ്ര അടിക്ക് 22,500 രൂപയായിരുന്നു വില. ഇന്ന് അത് ചതുരശ്ര അടിക്ക് 85,000 രൂപയിലെത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

Read More:   വാഷിംഗ് മെഷീനിൽ കല്ല് ഇട്ട് പരീക്ഷണം; അച്ഛൻ വീട്ടിൽ ബെൽറ്റ് ഉപയോഗിക്കാറില്ലേയെന്ന് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

PREV
Read more Articles on
click me!

Recommended Stories

രാത്രി അഴുക്കുചാലിൽ നിന്നും അവ്യക്തമായ ശബ്ദം, നിലവിളി, ഡെലിവറി ഏജന്റുമാരായ യുവാക്കളുടെ ഇടപെടലിൽ കുട്ടികൾക്ക് പുതുജീവൻ
മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്