വീടിന് തീപിടിച്ചു, അയൽക്കാർ കണ്ടഭാവം നടിച്ചില്ല, അമേരിക്കയിലിങ്ങനെയെന്ന് ഇന്ത്യൻ യുവാവ്, അനുകൂലിച്ചും വിമർശിച്ചും നെറ്റിസൺസ്

Published : Jul 02, 2025, 02:53 PM ISTUpdated : Jul 02, 2025, 02:54 PM IST
viral video

Synopsis

അഗ്നിബാധ ഉണ്ടായ വീട്ടിലെ താമസക്കാർ സുരക്ഷിതരാണോ എന്നറിയാൻ പോലും അയൽവാസികളായ ഒരാൾ പോലും സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല എന്നാണ് യുവാവ് പറയുന്നത്.

അമേരിക്കയിലെ അയൽപക്കങ്ങൾ എങ്ങനെയാണ് എന്ന് പറയുന്ന ഇന്ത്യൻ പ്രവാസിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഒരു വീടിന് തീപിടിച്ച് അഗ്നിശമന സേനാംഗങ്ങൾ അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടും ഒരു അയൽവാസി പോലും അവിടേക്ക് എത്തി നോക്കുന്നു പോലുമില്ല എന്നാണ് ഇന്ത്യൻ പ്രവാസിയായ യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച തന്റെ വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ അഗ്നിബാധ ഉണ്ടായ വീടിൻറെ ദൃശ്യങ്ങളും രക്ഷാപ്രവർത്തനത്തിനായി എത്തിയിരിക്കുന്ന നിരവധി അഗ്നിശമനസേനാഗങ്ങളുടെ വാഹനങ്ങളും കാണാം.

അമേരിക്കയിൽ അയൽവാസികൾ തമ്മിൽ യാതൊരുവിധ ബന്ധവുമില്ല എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് താൻ നിൽക്കുന്ന സ്ഥലത്തെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് തന്റെ അയൽപക്കത്തുള്ള ഒരു വീടിന് തീപിടിച്ചതായും എന്നാൽ, അയൽവാസികളാരും സഹായത്തിനായി അവിടേക്ക് എത്തിയില്ല എന്നും യുവാവ് പറയുന്നു. അതേസമയം അഗ്നിശമന സേനാംഗങ്ങൾ വളരെ വേഗത്തിൽ വിഷയത്തിൽ ഇടപെട്ട് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായും വീഡിയോയിൽ ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അഗ്നിബാധ ഉണ്ടായ വീട്ടിലെ താമസക്കാർ സുരക്ഷിതരാണോ എന്നറിയാൻ പോലും അയൽവാസികളായ ഒരാൾ പോലും സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല എന്നാണ് യുവാവ് പറയുന്നത്. ഈ പ്രതികരണം തന്നെ അമ്പരപ്പിച്ചുവെന്നും ഇന്ത്യയിലുള്ള ഏതെങ്കിലും പ്രദേശത്താണ് ഇത്തരത്തിൽ ഒരു അപകടം സംഭവിക്കുന്നതെങ്കിൽ രക്ഷാപ്രവർത്തനത്തിനായി ആദ്യം എത്തുക നാട്ടുകാരായിരിക്കും എന്നും ഇയാൾ ചൂണ്ടിക്കാട്ടി. nitishadvitiy എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമയാണ് ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

 

വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയും സമ്മിശ്ര പ്രതികരണം ഉണ്ടാക്കുകയും ചെയ്തു. ചിലർ ഇന്ത്യയിലെ മനുഷ്യർ തമ്മിലുള്ള പരസ്പര സഹകരണം മറ്റു നാടുകളിലേക്കാൾ മികച്ചതാണെന്ന് വാദിച്ചപ്പോൾ മറ്റൊരു വിഭാഗം ആളുകൾ പ്രതികരിച്ചത് ഇന്ത്യയിലേക്കാൾ മികച്ച സംസ്കാരമാണ് അമേരിക്കയിലേത് എന്നായിരുന്നു.

ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ നടത്തുമ്പോൾ ആളുകൾ ഓടിക്കൂടി അതിനു തടസ്സം സൃഷ്ടിക്കേണ്ടതില്ല എന്നായിരുന്നു അവർ അഭിപ്രായപ്പെട്ടത്. ഇന്ത്യയിലുള്ളവരെപ്പോലെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എപ്പോഴും എത്തിനോക്കുന്നവരല്ല അമേരിക്കക്കാരെന്നായിരുന്നു മറ്റു ചിലർ കുറിച്ചത്. അതേസമയം തന്നെ സഹാനുഭൂതിയുടെയും സഹകരണത്തിന്റെയും കാര്യത്തിൽ ഇന്ത്യൻ ജനതയാണ് മുന്നിലെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?