
മനുഷ്യർ മരത്തെ വിവാഹം കഴിക്കുന്ന സംഭവം നിങ്ങൾ ചിലപ്പോൾ കേട്ടിട്ടുണ്ടാവും. ചില വിശ്വാസങ്ങളാണ് അതിന് പിന്നിൽ. എന്നാൽ, മരങ്ങളെ പ്രേമിക്കുന്ന മനുഷ്യരെ കുറിച്ച് കേട്ടിട്ടുണ്ടോ? ഐവി ബ്ലൂം എന്ന ഇൻഫ്ലുവൻസറാണ് താൻ ഒരു മരവുമായി പ്രണയത്തിലാണ് എന്ന് പറയുന്നത്. മരവുമായുള്ള തന്റെ പ്രണയത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം തന്നെ അവൾ തന്റെ വീഡിയോകളിലൂടെ പങ്കുവയ്ക്കാറുമുണ്ട്.
തന്റെ യൂട്യൂബ് ചാനലിൽ മരത്തെ ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട അനേകം വീഡിയോകൾ ഐവി ബ്ലൂം ഷെയർ ചെയ്തിട്ടുണ്ട്. അതിൽ ഒരു വീഡിയോയിൽ അവർ ഡേറ്റിന് വേണ്ടി ഒരുങ്ങുന്നത് കാണാം. വീട് ഡെക്കറേറ്റ് ചെയ്യുന്നതും, ഡേറ്റിന് മുമ്പ് ഭക്ഷണം കഴിക്കുന്നതും പിന്നീട് ഒരുങ്ങുന്നതും എല്ലാം കാണാം. ശേഷം വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ അവിടെ ഈ മരത്തെയാണ് കാണുന്നത്. പിന്നീട് അതെടുത്ത് അകത്തെ ടേബിളിൽ വയ്ക്കുന്നതും കാണാം.
ഇത് ഐവി ബ്ലൂം ഷെയർ ചെയ്ത അനേകം വീഡിയോകളിൽ ഒന്ന് മാത്രമാണ്. മറ്റൊരു വീഡിയോയിൽ താൻ ഈ മരത്തെ ഡേറ്റ് ചെയ്യാൻ തുടങ്ങിയിട്ട് രണ്ട് ആഴ്ചയായി എന്നാണ് പറയുന്നത്. പിന്നീട്, അവൾ മരവുമായി പുറത്ത് പോകുന്നത് കാണാം. പോകുന്നിടത്തെല്ലാം മരവുമായിട്ടാണ് അവൾ പോകുന്നത്.
മരവുമായിട്ടാണ് അവൾ ബീച്ചിൽ പോകുന്നത്. മരവുമായിട്ടാണ് പിക്നിക്കിന് പോകുന്നത്. പാർക്കിലെ ബെഞ്ചിൽ മരവുമായി ഇരിക്കുന്ന ഇൻഫ്ലുവൻസറിനേയും കാണാം. താൻ ഈ മരവുമായി പ്രണയത്തിലാണ് എന്നാണ് അവൾ പറയുന്നത്. അതിനിടയിൽ താൻ മരവുമായി പിണങ്ങിയെന്നും പിന്നാലെ തെറാപ്പിസ്റ്റിനെ വിളിക്കേണ്ടി വന്നു എന്നും പറയുന്നു. തീർന്നില്ല, പിന്നീട് മരത്തോട് മാപ്പ് പറയുന്നതും കാണാം.
എന്തായാലും, വൈറലാവുക എന്ന ലക്ഷ്യത്തോടെയാണ് ഐവി ബ്ലൂമിന്റെ ഈ വീഡിയോകളെങ്കിൽ അത് നടന്നു എന്ന് വേണം കരുതാൻ. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചിലരൊക്കെ ഈ ഇൻഫ്ലുവൻസറിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നാണ് ചോദിച്ചത്. എന്നാൽ, മറ്റ് ചിലർ ഇതിനെ തമാശയായിട്ടാണ് കണ്ടത്.
'തനിച്ച് താമസിക്കുന്ന സ്ത്രീകളാണോ? ഈ അബദ്ധം കാണിക്കരുത്, വീട്ടിൽ ചെന്നാലുടനെ ഇങ്ങനെ ചെയ്യരുത്'