ഗ്രെറ്റ തുംബർഗ് ഒരു ടൈം ട്രാവലറോ? 120 വർഷം പഴക്കമുള്ള ചിത്രത്തിലെ പെൺകുട്ടിയുമായുള്ള സാമ്യത്തെത്തുടർന്ന് പ്രചരിക്കുന്നത് നിരവധി അഭ്യൂഹങ്ങൾ

By Web TeamFirst Published Nov 21, 2019, 1:18 PM IST
Highlights

അവർ പറയുന്നത്, ഭാവിയെപ്പറ്റി നമുക്ക് മുന്നറിയിപ്പുതരാൻ, ഭൂമിയെന്ന നമ്മുടെ ഗ്രഹം നേരിടുന്ന ആപത്തുകളെപ്പറ്റി നമ്മളെ ബോധ്യപ്പെടുത്താൻ, ടൈം ട്രാവൽ ചെയ്തുവന്ന രക്ഷകയാണ് ഗ്രെറ്റ എന്നാണ്. 

120 വർഷം പഴക്കമുള്ള ഒരു ചിത്രം. അതിലെ പെൺകുട്ടിക്ക് ഗ്രെറ്റ തുംബർഗ് എന്ന പരിസ്ഥിതിപ്പോരാളിയുമായി ഉള്ള അപാരമായ സാമ്യം. ഇത്രയും മതിയല്ലോ, ഇന്റർനെറ്റിലെ കോൺസ്പിരസി തിയറിസ്റ്റുകൾ അഥവാ ഗൂഢാലോചനാ സിദ്ധാന്തക്കാരെല്ലാം കൂടി കൂടുമിളക്കി പോസ്റ്റുകൾ കൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. അവർ പറയുന്നത്, ഭാവിയെപ്പറ്റി നമുക്ക് മുന്നറിയിപ്പുതരാൻ, ഭൂമിയെന്ന നമ്മുടെ ഗ്രഹം നേരിടുന്ന ആപത്തുകളെപ്പറ്റി നമ്മളെ ബോധ്യപ്പെടുത്താൻ, ടൈം ട്രാവൽ ചെയ്തുവന്ന രക്ഷകയാണ് ഗ്രെറ്റ എന്നാണ്. 

ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് വാഷിംഗ്ടൺ സർവകലാശാലയിലെ ആർക്കൈവുകളിൽ നിന്നാണ്. ഇത് 120  വർഷങ്ങൾക്കുമുമ്പ് കാനഡയിലെ യൂക്കോൻ പ്രവിശ്യയിലെ ഡോമിയൻ ക്രീക്കിൽ  വെച്ച് എടുത്തതാണ്. മൂന്നുകുട്ടികൾ അവിടത്തെ ഒരു സ്വർണ്ണഖനിയിലെ റോക്കർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണിത്. അതിലെ ഒരു പെൺകുട്ടിക്ക് നമ്മുടെ പതിനാറുകാരിയായ, പരിസ്ഥിതി വിപ്ലവകാരി, ഗ്രെറ്റ തുംബർഗുമായി അസാമാന്യമായ രൂപസാദൃശ്യമുണ്ട്. ഈ ചിത്രത്തിന്റെ ചുവടുപിടിച്ച് പ്രചരിക്കുന്ന കഥകളിൽ, നമ്മുടെ ഗ്രഹത്തെ രക്ഷിക്കാൻ വന്ന സമയസഞ്ചാരി എന്നൊക്കെയാണ് ഗ്രെറ്റയെപ്പറ്റി പറഞ്ഞിരിക്കുന്നത് പലരും. 

In other news, Greta Thunberg is a time traveller.

(Three children operating rocker at a gold mine on Dominion Creek, Yukon Territory, ca. 1898).https://t.co/dshFRD8hI2 pic.twitter.com/19tkXkLH9e

— Paul Joseph Watson (@PrisonPlanet)

 

2018  ഏപ്രിലിൽ സ്വീഡിഷ് പാർലമെന്റിനുമുന്നിൽ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടത്തിയ സമരത്തോടെയാണ് ഗ്രെറ്റ തുംബർഗ് മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. അന്നുതൊട്ടിന്നുവരെ നിരവധി പ്രതിഷേധങ്ങളുടെ മുഖമാണ് ഈ പെൺകുട്ടി. 

click me!