
മറ്റു സ്ത്രീകളുമായി സമയം ചെലവഴിക്കുന്നതിന് ഭർത്താവിന് പൂർണ്ണമായ സ്വാതന്ത്ര്യം നൽകി അമേരിക്കൻ സ്വദേശിനിയായ മോണിക്ക ഹൾട്ട്. 37 -കാരിയായ മോണിക്കയ്ക്ക് തന്റെ ഭർത്താവ് ജോൺ മറ്റു സ്ത്രീകളുമായി എത്ര സമയം വേണമെങ്കിലും ചിലവഴിക്കുന്നതിൽ വിരോധമില്ല. മറ്റു സ്ത്രീകളുമായി തന്റെ ഭർത്താവ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാലും താൻ അതിൽ ഭർത്താവിനെ കുറ്റപ്പെടുത്തില്ല എന്നാണ് മോണിക്കയുടെ പക്ഷം. അതിനു കാരണമായി മോണിക്ക പറയുന്നത് ഒരു പുരുഷൻ എന്ന നിലയിൽ അദ്ദേഹത്തിൻറെ മാനസികവും ശാരീരികവുമായ സംതൃപ്തിക്ക് വേണ്ടി ഇത്തരം കാര്യങ്ങളിൽ ഭർത്താവ് ഏർപ്പെടുന്നതിൽ തെറ്റില്ല എന്നാണ്.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ആത്യന്തികമായി തന്റെ ഭർത്താവിൻറെ സന്തോഷം മാത്രമാണ് തൻ്റെ ലക്ഷ്യം എന്നാണ് മോണിക്ക പറയുന്നത്. ഇത്തരത്തിൽ പൂർണ്ണമായ സ്വാതന്ത്ര്യം തൻറെ പങ്കാളിക്ക് നൽകുന്നതിലൂടെ തങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയാണെന്നും ഇരുവരുടെയും വ്യക്തിസ്വാതന്ത്ര്യത്തെ പരസ്പരം മാനിക്കുന്നവരാണ് തങ്ങൾ എന്നുമാണ് മോണിക്കയുടെ പക്ഷം. തൻറെ ഭർത്താവിൻറെ ആഗ്രഹങ്ങൾക്ക് തടസ്സമായി നിന്ന് അദ്ദേഹത്തിൻറെ വ്യക്തിസ്വാതന്ത്ര്യങ്ങൾ നിഷേധിച്ചാൽ അത് തങ്ങൾ ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീഴ്ത്തുക അല്ലാതെ മറ്റൊന്നും ചെയ്യില്ലെന്നും മോണിക്ക പറയുന്നു.
'ലവ് ഡോണ്ട് ജഡ്ജ്' എന്ന യൂട്യൂബ് പ്രോഗ്രാമിലൂടെയാണ് മോണിക്ക ഇക്കാര്യങ്ങളൊക്കെ വെളിപ്പെടുത്തിയത്. പലപ്പോഴും വീട്ടിലെ ജോലികൾക്ക് ശേഷം ഭർത്താവിനൊപ്പം സമയം ചെലവഴിക്കാൻ തനിക്ക് സാധിക്കാറില്ലെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ സന്തോഷം കണ്ടെത്താൻ അദ്ദേഹത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നുമാണ് മോണിക്ക പറയുന്നത്. ഒരു ഭാര്യ എന്ന നിലയിൽ തന്റെ ഭർത്താവിന്റെ സന്തോഷം മാത്രമാണ് തൻ്റെ ലക്ഷ്യം എന്നും അതിനായി എന്തുവേണമെങ്കിലും ചെയ്യാൻ താൻ തയ്യാറാണന്നും ഇവർ പറയുന്നു.