ഇന്ത്യൻ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ കെനിയ 

Published : Jun 13, 2024, 03:44 PM IST
ഇന്ത്യൻ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ കെനിയ 

Synopsis

ഈ കാക്കകൾ മറ്റ് പക്ഷികളെ ഉപദ്രവിക്കുകയും അവയുടെ മുട്ടകളും കുഞ്ഞുങ്ങളെയും അടക്കം നശിപ്പിക്കുകയാണ്. അതിനാൽ, പ്രാദേശികമായിട്ടുള്ള പക്ഷികളെ സംരക്ഷിക്കാനുള്ള മാർ​ഗമെന്നോണമാണ് സർക്കാർ കടുത്ത നടപടികളിലേക്ക് പോകുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

രാജ്യത്തിലെ ജനങ്ങൾക്ക് ശല്ല്യമായി മാറിയ ഇന്ത്യൻ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കാനൊരുങ്ങി കെനിയ. ഈ വർഷം അവസാനത്തോടെ ഇന്ത്യൻ കാക്കകളെ രാജ്യത്ത് നിന്നുതന്നെ തുടച്ചുനീക്കാനാണത്രെ കെനിയയുടെ ലക്ഷ്യം. ആയിരമോ പതിനായിരമോ അല്ല പത്തുലക്ഷത്തോളം കാക്കകളെയാണ് കൊന്നൊടുക്കേണ്ടി വരിക. 

ഇന്ത്യന്‍ ഹൗസ് ക്രോസ് എന്ന കാക്കകൾ രാജ്യത്തെ കർഷകർക്കും മറ്റ് പ്രാദേശികമായി കാണുന്ന പക്ഷികൾക്കും എല്ലാം ഭീഷണിയാണ് എന്ന് കണ്ടതിനെ തുടർന്നാണ് അവയെ കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് വിഭാഗം പറയുന്നത്, ഇവ രാജ്യത്തെ മറ്റ് പ്രാദേശിക പക്ഷികൾക്ക് വലിയ ഭീഷണിയാണ് എന്നാണ്. കാക്കകളുടെ ശല്യം സഹിക്കാനാവുന്നില്ല എന്നാണ് തീരദേശത്തെ ഹോട്ടലുടമകളും കര്‍ഷകരും നിരന്തരം പരാതി പറയുന്നത്. അതിനാൽ, കടുത്ത നടപടികളെടുക്കുകയാണ് വഴി എന്ന് വൈല്‍ഡ് ലൈഫ് ആന്‍ഡ് കമ്മൃൂണിറ്റി സര്‍വീസ് ഡയറക്ടര്‍ ചാള്‍സ് മുസിയോകി പറഞ്ഞു. 

ഈ കാക്കകൾ മറ്റ് പക്ഷികളെ ഉപദ്രവിക്കുകയും അവയുടെ മുട്ടകളും കുഞ്ഞുങ്ങളെയും അടക്കം നശിപ്പിക്കുകയാണ്. അതിനാൽ, പ്രാദേശികമായിട്ടുള്ള പക്ഷികളെ സംരക്ഷിക്കാനുള്ള മാർ​ഗമെന്നോണമാണ് സർക്കാർ കടുത്ത നടപടികളിലേക്ക് പോകുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

1940 -കളിലാണ് ഹൗസ് ക്രോസ് വിഭാ​ഗത്തിൽ പെടുന്ന ഈ കാക്കകൾ കിഴക്കന്‍ ആഫ്രിക്കയിലേക്ക് എത്തിച്ചേർന്നതെന്ന് കരുതുന്നു. അതേസമയം, കെനിയ കൂടാതെ മറ്റ് രാജ്യങ്ങളിലേക്കും ഇവ എത്തിയിട്ടുണ്ട്.  ആക്രമകാരികളായ പക്ഷികളെ നിയന്ത്രിക്കാനുള്ള പദ്ധതികൾ സർക്കാർ ആരംഭിക്കുന്നത് ഇതാദ്യമായിട്ടല്ല. 20 വർഷങ്ങൾക്ക് മുമ്പും ഇതുപോലെ രാജ്യം പക്ഷികളുടെ എണ്ണം കുറച്ചിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ