എന്റെ മകൾ കൂടി നിങ്ങൾക്കൊപ്പം താമസിച്ചോട്ടെ, വാടകക്കാരനോട് അഭ്യര്‍ത്ഥിച്ച് വീട്ടുടമ

Published : Feb 18, 2024, 12:41 PM IST
എന്റെ മകൾ കൂടി നിങ്ങൾക്കൊപ്പം താമസിച്ചോട്ടെ, വാടകക്കാരനോട് അഭ്യര്‍ത്ഥിച്ച് വീട്ടുടമ

Synopsis

ദില്ലിയിൽ ഒരു മൂന്ന് കിടപ്പമുറിയുള്ള വീട്ടിൽ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് സച്ചിൻ താമസിക്കുന്നത്. അതിനിടയിലാണ് വീട്ടുടമയായ സ്ത്രീ വിദ്യാർത്ഥിക്ക് മെസ്സേജ് അയച്ചത്.

വളരെ വിചിത്രമായ പല വാർത്തകളും സംഭവങ്ങളും നമ്മൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ കേൾക്കാറുണ്ട്. അതുപോലെ ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ വാർത്തയാവുന്നത്. എംബിബിഎസ് വിദ്യാർത്ഥിയായ സച്ചിനാണ് തനിക്കുണ്ടായ അനുഭവം എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. താനിനി എന്താണ് ചെയ്യേണ്ടത് എന്നും സച്ചിൻ ഉപദേശം തേടുന്നുണ്ട്. 

ദില്ലിയിൽ ഒരു മൂന്ന് കിടപ്പമുറിയുള്ള വീട്ടിൽ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് സച്ചിൻ താമസിക്കുന്നത്. അതിനിടയിലാണ് വീട്ടുടമയായ സ്ത്രീ വിദ്യാർത്ഥിക്ക് മെസ്സേജ് അയച്ചത്. അതിൽ പറയുന്നത് തന്റെ മകൾ സച്ചിൻ പഠിക്കുന്ന അതേ സ്ഥാപനത്തിൽ പഠിക്കാൻ ആ​ഗ്രഹിക്കുന്നു. അവൾക്ക് നീറ്റ് എഴുതണം അതിനായി പരിശീലിക്കുകയാണ്. അതിനായി അവൾ അങ്ങോട്ട് വരുന്നുണ്ട്. അവർ നിങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ താമസിക്കും എന്നാണ്. 

ഇത് കേട്ടതോടെ യുവാവ് ആകെ അമ്പരന്ന് പോയി എന്നാണ് പറയുന്നത്. യുവാവ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്, 'എന്റെ ഫ്ലാറ്റ് ഉടമ എനിക്കൊരു മെസ്സേജ് അയച്ചു. അവരുടെ മകൾ ഈ വർഷം നീറ്റ് പരീക്ഷ എഴുതുന്നു. അവൾ പഠനത്തിൽ അത്ര മികച്ചതല്ല, അവളുടെ ഫിസിക്സും വളരെ ദുർബലമാണ്. അതിനാൽ, അവൾ ഞങ്ങളുടെ കോളേജിൽ (പ്രൈവറ്റ്) അഡ്മിഷൻ എടുക്കും. അവൾ എന്നോടൊപ്പം താമസിക്കും എന്നാണ് മെസ്സേജ്. ഞാൻ എന്ത് ചെയ്യണം? എൻ്റെ വാടക കുറയ്ക്കാൻ ഞാൻ അവരോട് ആവശ്യപ്പെടണോ?'

മറ്റൊരു ട്വീറ്റിൽ തന്നെ തന്റെ ഫ്ലാറ്റ് ഉടമ അവരുടെ മകനെ പോലെ വിശ്വസിക്കുന്നു, അതിനാലാണ് മകളെ അവർ താമസിക്കുന്ന വീട്ടിൽ താമസിക്കാൻ തയ്യാറാവുന്നത് എന്നും പറയുന്നുണ്ട്. അവൾക്ക് ഒരു പ്രത്യേകം മുറി കൊടുക്കണമെന്നും ഫ്ലാറ്റുടമ ആവശ്യപ്പെട്ടു എന്നും യുവാവ് എഴുതുന്നു. 

എന്നാൽ, ഫ്ലാറ്റ് ഉടമയുടെ ആവശ്യം നിരസിക്കുന്നതാണ് നല്ലത് എന്നാണ് പലരും സച്ചിനെ ഉപദേശിച്ചത്. വാടക കുറക്കാൻ ആവശ്യപ്പെട്ടാൽ മതി എന്നും ചുരുക്കം ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ