'മോശം കാര്യങ്ങള്‍ സംഭവിക്കും'; സ്കൂളിൽ വെടിവെപ്പ് നടത്തുന്നതിന് തൊട്ടുമുമ്പ് അക്രമി സുഹൃത്തിനയച്ച സന്ദേശം

Published : Mar 29, 2023, 12:05 PM ISTUpdated : Mar 29, 2023, 12:13 PM IST
'മോശം കാര്യങ്ങള്‍ സംഭവിക്കും'; സ്കൂളിൽ വെടിവെപ്പ് നടത്തുന്നതിന് തൊട്ടുമുമ്പ് അക്രമി സുഹൃത്തിനയച്ച സന്ദേശം

Synopsis

പാറ്റൺ ഉടനെ തന്നെ സൂയിസൈഡ് ഹോട്ട്‍ലൈൻ നമ്പറിൽ വിളിച്ച് വിവരം കൈമാറി. എന്നാൽ, പൊലീസിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. കാരണം ഓഡ്രിയുടെ ലൊക്കേഷൻ ലഭ്യമായിരുന്നില്ല. അതേ ദിവസം 10.13 -ന് ഓഡ്രി കോൺവെന്റ് സ്കൂളിൽ പ്രവേശിക്കുകയും തന്റെ മുന്നിൽ കാണുന്നവർക്ക് നേരെയെല്ലാം വെടിയുതിർക്കുകയും ചെയ്തു.

അമേരിക്കയിലെ നാഷ്‍വില്ലിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഓഡ്രി ഹേൽ എന്ന പൂർവ വിദ്യാർത്ഥിയാണ് സ്കൂളിൽ വെടിവെപ്പ് നടത്തിയത് എന്ന് പിന്നാലെ വെളിപ്പെട്ടു. ഓഡ്രിയെ പിന്നീട് പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. 

ഇപ്പോഴിതാ സ്കൂളിൽ അക്രമം നടത്താൻ പോകുന്നതിന് തൊട്ടുമുമ്പ് ഓഡ്രി ഒരു സുഹൃത്തിനയച്ച മെസ്സേജുകൾ പുറത്ത് വന്നിരിക്കയാണ്. മിഡിൽ സ്‌കൂൾ ബാസ്‌ക്കറ്റ്‌ബോൾ ടീമിൽ തന്റെ കൂടെ അംഗമായ അവെരിയാന പാറ്റണിന് ഓഡ്രി ഹേൽ അയച്ച മെസേജിന് ഒരു ആത്മഹത്യാക്കുറിപ്പുമായി ഏറെ സാമ്യമുണ്ട്. സംഭവത്തിന് പിന്നാലെ ചാറ്റ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 

ന്യൂസ് ചാനൽ 5 പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം അക്രമം നടക്കുന്ന ദിവസം രാവിലെ 9.57 -നാണ് പാറ്റണിന് ഓഡ്രിയുടെ സന്ദേശം ഇൻസ്റ്റ​ഗ്രാമിൽ ലഭിക്കുന്നത്. 'ഞാൻ ഇന്ന് മരിക്കാൻ പോവുകയാണ്. ഇതൊരു തമാശയല്ല. ഞാൻ മരിച്ച ശേഷം വാർത്തയിൽ നീ എന്നെ കുറിച്ച് കേൾക്കും. ഇത് എന്റെ അവസാനത്തെ യാത്ര പറയലാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു. മറ്റൊരു ജീവിതത്തിൽ വീണ്ടും കാണാം' എന്നായിരുന്നു ഓഡ്രി പാറ്റണിന് അയച്ച മെസേജിൽ പറയുന്നത്. 

'എനിക്ക് ജീവിക്കുവാൻ ആ​ഗ്രഹമില്ല. ഞാൻ ക്ഷമ പറയുന്നു. ഞാൻ നിന്നെ അപ്സെറ്റാക്കാനോ നിന്റെ ശ്രദ്ധ നേടുവാനോ വേണ്ടി പറയുന്നതല്ല ഇത്. എനിക്ക് മരിക്കണം. ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് എന്റെ വീട്ടുകാർക്ക് അറിയില്ല. ഒരു ദിവസം ഇതെല്ലാം എല്ലാവർക്കും മനസിലാകുമായിരിക്കും. ആവശ്യത്തിലധികം തെളിവുകൾ ഞാൻ ബാക്കി വയ്ക്കുന്നു. മോശമായ കുറച്ച് കാര്യങ്ങൾ സംഭവിക്കാൻ പോവുകയാണ്' എന്നും മെസ്സേജിൽ പറയുന്നു. 

പാറ്റൺ ഉടനെ തന്നെ സൂയിസൈഡ് ഹോട്ട്‍ലൈൻ നമ്പറിൽ വിളിച്ച് വിവരം കൈമാറി. എന്നാൽ, പൊലീസിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. കാരണം ഓഡ്രിയുടെ ലൊക്കേഷൻ ലഭ്യമായിരുന്നില്ല. അതേ ദിവസം 10.13 -ന് ഓഡ്രി കോൺവെന്റ് സ്കൂളിൽ പ്രവേശിക്കുകയും തന്റെ മുന്നിൽ കാണുന്നവർക്ക് നേരെയെല്ലാം വെടിയുതിർക്കുകയും ചെയ്തു. മൂന്ന് വിദ്യാർത്ഥികളടക്കം ആറുപേർ കൊല്ലപ്പെട്ടു. 15 മിനിറ്റിന് ശേഷം ഓഡ്രിയെ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. 

അതേ സമയം ഓഡ്രിക്ക് പലവിധത്തിലുള്ള മാനസികശാരീരിക അസ്വസ്ഥകൾ ഉണ്ടായിരുന്നതായി ഓഡ്രിയുടെ അമ്മ പറയുന്നു. 2022 -ൽ നോസി കോളേജ് ഓഫ് ആർട്ടിൽ നിന്ന് ഇല്ലസ്ട്രേഷനിലും ഗ്രാഫിക് ഡിസൈനിലും ബിരുദം നേടിയ ഓഡ്രിക്ക് ക്രിമിനൽ പശ്ചാത്തലങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് പൊലീസ് പറയുന്നു. 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?