കാണാതായ നോസ്‍‍റിം​ഗ് ശ്വാസകോശത്തിൽ, അന്തംവിട്ട് യുവാവും ഡോക്ടർമാരും

By Web TeamFirst Published Sep 18, 2022, 3:23 PM IST
Highlights

ആദ്യം കരുതിയത് ന്യൂമോണിയ ആണെന്നാണ്. പിന്നാലെ അയാൾ ആശുപത്രിയിൽ പോയി. എക്സ്‍റേ എടുത്ത് നോക്കിയപ്പോഴാണ് നോസ്‍‍റിം​ഗ് കാണുന്നത്. ഡോക്ടർ അത് ജോയ്‍‍യെ കാണിച്ചപ്പോൾ അയാൾ അന്തം വിട്ടു പോയി.

കാണാതായ മോതിരങ്ങളടക്കം പല ആഭരണങ്ങളും പിന്നീട് വർഷങ്ങൾക്ക് ശേഷം കണ്ടെത്തുന്ന പല വാർത്തകളും നാം കണ്ടിട്ടുണ്ട്. എന്നാൽ, ആഞ്ച് വർഷം മുമ്പ് കാണാതായ നോസ്‍‍റിം​ഗ് ഒടുവിൽ കണ്ടെത്തി. കണ്ടെത്തിയത് എവിടെ നിന്നാണ് എന്നതാണ് അതിലും അതിശയം. അയാളുടെ ശ്വാസകോശത്തിൽ നിന്നുമാണ് നോസ്‍‍റിം​ഗ് കണ്ടെത്തിയത്. ജോയ് ലിക്കിൻസ് എന്ന 35 -കാരന്റെ നോസ്‍‍റിം​ഗാണ് ശ്വാസകോശത്തിലെത്തിയത്. ‌

സിൻസിനാറ്റി സ്വദേശിയായ ജോയ് ഒരു ദിവസം ഉണർന്ന് നോക്കിയപ്പോൾ നോസ്‍‍റിം​ഗ് കാണാനില്ലായിരുന്നു. അതേ തുടർന്ന് അവിടെ മൊത്തം അയാൾ അത് അന്വേഷിച്ചു നടന്നു. കിടക്കയെല്ലാം മറിച്ചിട്ട് പരതി. പക്ഷേ, എവിടെയും കണ്ടെത്താൻ ആയിരുന്നില്ല. 

ഏതായാലും എത്ര പരതിയിട്ടും കിട്ടാത്തതിനെ തുടർന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജോയ് അന്വേഷണം അവസാനിപ്പിക്കുകയും പുതിയ ഒരെണ്ണം വാങ്ങി ധരിക്കുകയും ചെയ്തു. കുറേക്കാലത്തേക്ക് അയാൾ നഷ്ടപ്പെട്ട നോസ്‍‍റിം​ഗിനെ കുറിച്ച് മറന്നുപോയി. ഒരു ദിവസം പുലർച്ചെ 2.30 ന് എഴുന്നേറ്റപ്പോൾ അയാൾക്ക് ശ്വാസം കഴിക്കാനും മറ്റും ബുദ്ധിമുട്ട് തോന്നിത്തുടങ്ങി. കൂടാതെ നെഞ്ചും പുറവുമെല്ലാം നല്ല വേദനയും. 

ആദ്യം കരുതിയത് ന്യൂമോണിയ ആണെന്നാണ്. പിന്നാലെ അയാൾ ആശുപത്രിയിൽ പോയി. എക്സ്‍റേ എടുത്ത് നോക്കിയപ്പോഴാണ് നോസ്‍‍റിം​ഗ് കാണുന്നത്. ഡോക്ടർ അത് ജോയ്‍‍യെ കാണിച്ചപ്പോൾ അയാൾ അന്തം വിട്ടു പോയി. എത്രയോ കാലമായി താനിത് പരതി നടന്നു എന്ന് അയാൾ ഡോക്ടറോടും പറഞ്ഞു. 

ഏതായാലും മൂന്ന് ദിവസത്തിനു ശേഷം ജോയ്‍യെ ഒരു സർജന് റഫർ ചെയ്തു. ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങളും ചെയ്തു. ഏതായാലും ശസ്ത്രക്രിയയിലൂടെ അഞ്ച് വർഷത്തിന് ശേഷം ആ നോസ്‍‍റിം​ഗ് ഡോക്ടർമാർ പുറത്തെടുത്തു. ഇത്രകാലം അത് തന്റെ ശ്വാസകോശത്തിൽ കിടന്നു എന്നതിന്റെ അത്ഭുതത്തിലാണ് ജോയ്. 

tags
click me!