10 വർഷത്തേക്ക് വിമാനത്തിൽ വിലക്ക്, കാരണം പേരും ജനനത്തീയതിയും, പുലിവാല് പിടിച്ച് യുവാവ്

Published : Jun 05, 2023, 11:36 AM IST
10 വർഷത്തേക്ക് വിമാനത്തിൽ വിലക്ക്, കാരണം പേരും ജനനത്തീയതിയും, പുലിവാല് പിടിച്ച് യുവാവ്

Synopsis

എന്നാൽ, ഈ പേര് കൊണ്ട് യുവാവിനുണ്ടായ പൊല്ലാപ്പ് അത് മാത്രമല്ല. ആളെ തിരക്കി പൊലീസും വീട്ടിൽ വന്നിരുന്നു. എന്നാൽ, തന്നോട് സംസാരിച്ച് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ ആ ക്രിമിനൽ താനല്ല എന്ന് പൊലീസിന് മനസിലായി എന്നാണ് കീരൻ പറയുന്നത്.

സ്വന്തം പേര് കൊണ്ട് പുലിവാല് പിടിച്ച എത്രയധികം ആളുകളുണ്ടാവും? കുറവായിരിക്കും അല്ലേ? ഏതായാലും അങ്ങനെയൊരു യുവാവ് ഉണ്ട്. അയാളുടെ പേര് കാരണം 10 വർഷത്തേക്ക് അയാളെ ഈസിജെറ്റ് വിമാനം വിലക്കുകയും ചെയ്തു. 21 -കാരനായ യുവാവിന്റെ പേര് കീരൻ ഹാരിസ് എന്നാണ്. അതേ പേരിലും അതേ ജനനത്തീയതിയിലും മറ്റൊരു ക്രിമിനൽ ഉണ്ട് എന്നതാണ് യുവാവിനെ വിമാനം വിലക്കാൻ കാരണം. 

എന്നാൽ, തനിക്ക് വിമാനത്തിൽ വിലക്കുള്ള കാര്യമൊന്നും കീരന് അറിയുമായിരുന്നില്ല. അടുത്തിടെ സ്പെയിനിലെ അലികാന്റെയിലേക്ക് ഒരു അവധിക്കാലം ആഘോഷിക്കാൻ പോകുന്നതിന് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് തനിക്ക് വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കില്ല എന്നും അതിന് കാരണം തന്റെ പേരാണ് എന്നും യുവാവ് അറിയുന്നത്. അത് മാത്രമല്ല, 2031 മാർച്ച് 15 വരെ ആയിരുന്നു യുവാവിന് വിലക്ക്. 

എന്നാൽ, ഈ പേര് കൊണ്ട് യുവാവിനുണ്ടായ പൊല്ലാപ്പ് അത് മാത്രമല്ല. ആളെ തിരക്കി പൊലീസും വീട്ടിൽ വന്നിരുന്നു. എന്നാൽ, തന്നോട് സംസാരിച്ച് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ ആ ക്രിമിനൽ താനല്ല എന്ന് പൊലീസിന് മനസിലായി എന്നാണ് കീരൻ പറയുന്നത്. തന്റെ ചിത്രം കാണിച്ച് കാര്യം വിശദീകരിച്ചപ്പോൾ വിമാനക്കമ്പനിക്കും കാര്യം മനസിലായി. എന്നാൽ, എന്ത് തന്നെ ആയാലും താൻ ഇനി ആ വിമാനത്തിൽ യാത്ര ചെയ്യാനില്ല എന്നാണ് യുവാവ് പറയുന്നത്. 

മാത്രമല്ല, ഈ പേര് കൊണ്ടുണ്ടായ പ്രശ്നങ്ങൾ ലിവർപൂൾ സ്വദേശിയായ കീരനെ വല്ലാതെ അസ്വസ്ഥനാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ തന്റെ പേര് മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോൾ യുവാവ്. ഏതായാലും വിമാനക്കമ്പനി ആളറിയാതെ യുവാവിന് ബുദ്ധിമുട്ട് സൃഷ്ടിച്ചതിൽ പിന്നീട് മാപ്പ് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി