
സൗഹൃദങ്ങൾ എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതാണ്. ഒരു ഉറ്റ ചങ്ങാതിയെങ്കിലും ഇല്ലാത്തവരായി വളരെ കുറച്ച് പേര് മാത്രമേ കാണൂ. സൌഹൃദങ്ങളില്‍ പലപ്പോഴും ചില രസകരമായ സംഗതികളും കാണാം. തൊലിയുടെ നിറം, സമ്പത്ത്, ഇങ്ങനെ പലകാര്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയും എന്നാല്‍ ഇത്തരം വേര്‍തിരിവുകളെ മറികടന്നതുമായ സൌഹൃദങ്ങളും നമ്മുക്ക് ചുറ്റും കാണാന്‍ കഴിയും. ഇത് അത്തരമൊരു അപൂര്‍വ്വ സൌഹൃദത്തെ കുറിച്ചാണ്. സാധാരണയായി മനുഷ്യരും മനുഷ്യരും തമ്മിലാണ് ചങ്ങാത്തത്തിലാകുന്നതും പരസ്പരമുള്ള ആത്മബന്ധം വളരുന്നതും ഒക്കെ. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു സൗഹൃദത്തിന്‍റെ കഥയാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ചെറുപ്പക്കാരന് പങ്കുവെക്കാൻ ഉള്ളത്.
മുഹമ്മദ് ആരിഫ് എന്ന മുപ്പതുകാരനും ഒരു സാരസ കൊക്കും (Sarus crane) തമ്മിലാണ് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത വിധമുള്ള ഒരു ആത്മബന്ധം വളർന്നിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷക്കാലമായി ഇവർ സന്തത സഹചാരികളാണ്. ഊണിലും ഉറക്കത്തിലും യാത്രകളിലും ഒക്കെ മുഹമ്മദ് ആരിഫിനൊപ്പം ഈ പക്ഷിയുമുണ്ടാകും. യുപിയിലെ അമേഠി ജില്ലയിലെ ജാമോ ഡെവലപ്‌മെന്‍റ് ബ്ലോക്കിലെ മണ്ട്ക ഗ്രാമത്തിലെ താമസക്കാരനാണ് ആരിഫ്. ഭാര്യയും രണ്ട് കുട്ടികളും മാതാപിതാക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്‍റെ കുടുംബം. ഈ കുടുംബത്തിൽ എല്ലാവരും ഇപ്പോൾ ഈ പക്ഷിയെ അവരുടെ കുടുംബത്തിലെ സ്വന്തം അംഗത്തെ പോലെയാണ് കരുതുന്നത്. കുടുംബത്തിലെ ഒരു മനുഷ്യ അംഗത്തെ പോലെ തന്നെയാണ് സാരസ പക്ഷിയും, ഒരു കുടുംബാംഗമെന്ന് തന്നെ പറയാം.
കൂടുതല്‍ വായിക്കാന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് കൂടെവരാന്‍ ആവശ്യപ്പെട്ടു; 32 വയസുകാരന് ഒരു വര്‍ഷം തടവ്
2022 ഓഗസ്റ്റിൽ സാരസ പക്ഷിയെ ഒരു വലിയ അപകടത്തിൽ നിന്നും രക്ഷിച്ചത് മുതലാണ് ആരിഫും പക്ഷിയും തമ്മിലുള്ള ആത്മബന്ധം വളരുന്നത്. ഇന്ന് മറ്റാരെക്കാളും ഈ പക്ഷിക്ക് പ്രിയം ആരിഫിനോടാണ്. അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും ആരിഫിനെ വിട്ടുപിരിയാൻ ഈ പക്ഷി തയ്യാറല്ല. കാലിന് ഗുരുതരമായ പരിക്കുപറ്റി ഒരു വലയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ആരിഫ് ആദ്യമായി പക്ഷിയെ കണ്ടുമുട്ടുന്നത്. അവിടെ നിന്നും രക്ഷപ്പെടുത്തി തന്‍റെ വീട്ടിലെത്തിച്ച പക്ഷിയെ ആരിഫ് വൈദ്യസഹായം നൽകി ശുശ്രൂഷിച്ചു. പരിക്കുകള്‍ മാറി പഴയത് പോലെ പൂര്‍ണ്ണ ആരോഗ്യത്തോടെ പറക്കാറായപ്പോള്‍ ആരിഫ് അവനെ സ്വതന്ത്രമാക്കാന്‍ തീരുമാനിച്ചു.
കൂടുതല്‍ വായനയ്ക്ക്: ഓസ്‌ട്രേലിയൻ ബീജദാതാവ് പേര് മാറ്റി 60 കുട്ടികളുടെ പിതാവായി; ഒടുവില്‍ പിടിക്കപ്പെട്ടു
അതിനായി വീടിന്‍റെ പുറത്തേക്ക് പല തവണ അവനെ തുറന്നുവിട്ടു. പക്ഷേ ഓരോ തവണയും സാരസ കൊക്ക്, ആരിഫിനെ തേടി വീട്ടിലേക്ക് തന്നെ തിരിച്ചെത്തി. പല തവണ ഇത് ആവര്‍ത്തിച്ചതോടെ അവനും പതുക്കെ ആരിഫിന്‍റെ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു.
ഇന്ന് ആരിഫ് എവിടെ പോയാലും അവനോടൊപ്പം ഒരു നിഴലായി സാരസ പക്ഷിയും ഉണ്ടാകും. ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന കൊക്ക് ഇനത്തില്‍പ്പെട്ട പക്ഷിയാണ് സാരസ കൊക്ക്. പറക്കുന്ന പക്ഷികളിൽ ഏറ്റവും ഉയരം കൂടിയവയാണിവ. ഇന്ത്യന്‍ പുരാണങ്ങളില്‍ സാരസ പക്ഷിയെ കുറിച്ച് പറയുന്നുണ്ട്. അതും ആദി കവി വാത്മീകി. അദ്ദേഹത്തിന്‍റെ ആദ്യ കവിതയെന്ന് അറിയപ്പെടുന്ന മാ നിഷാദഃ എന്ന കാവ്യത്തില്‍ സൂചിപ്പിക്കുന്ന ക്രൌഞ്ച പക്ഷിയാണ് മുഖവും കഴുത്തും ചുവന്ന നിറത്തിലും ശരീരത്തിന്‍റെ പ്രധാന ഭാഗങ്ങള്‍ ചാരനിറത്തിലും കാണപ്പെടുന്ന ഈ സാരസ കൊക്കുകള്‍.
കൂടുതല്‍ വായനയ്ക്ക്: 100 വിവാഹവും 100 വിവാഹമോചനവും തന്‍റെ സ്വപ്നത്തെ കുറിച്ച് പറഞ്ഞ് 60 -കാരന്‍; ഇതുവരെ കഴിഞ്ഞത് 26 വിവാഹങ്ങള്‍!
കൂടുതല്‍ വായനയ്ക്ക്: ക്ഷീണിതനായി ഓട്ടോയില്‍ ഉറങ്ങിയ തൊഴിലാളിയെ പ്രശംസിച്ച് കമ്പനി സിഇഒ; വിമര്‍ശിച്ചും അനുകൂലിച്ചും നെറ്റിസണ്‍സ്