ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സ്വപ്നം കണ്ടു, നട്ടപ്പാതിരയ്ക്ക് കത്തിയെടുത്ത് കുത്തി ഭർത്താവ്

Published : Sep 22, 2022, 11:32 AM IST
ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സ്വപ്നം കണ്ടു, നട്ടപ്പാതിരയ്ക്ക് കത്തിയെടുത്ത് കുത്തി ഭർത്താവ്

Synopsis

പല തവണയാണ് അയാൾ ഭാര്യയുടെ കയ്യിലും കഴുത്തിലും ഒക്കെ ആയി കുത്തി പരിക്കേൽപ്പിച്ചത്. ഒടുവിൽ ഒരുവിധത്തിൽ സ്ത്രീ അയാളുടെ അക്രമത്തിൽ നിന്നും രക്ഷപ്പെടുകയും പിന്നീട് ആശുപത്രിയിൽ പോവുകയും ചെയ്തു.

ഭാര്യയ്ക്ക് അവിഹിതബന്ധമുള്ളതായി സ്വപ്നം കണ്ട ഭർത്താവ് പാതിരാത്രി അവളെ കത്തിയെടുത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. ബ്രസീലിലെ ഫെഡറൽ ഡിസ്ട്രിക്റ്റിലെ പ്ലാനാൽറ്റിനയിലെ വീട്ടിൽ വച്ചാണ് 37 -കാരൻ ഭാര്യയെ കഴുത്തിലും കൈകളിലും കുത്തിയത്. ആ​ഗസ്ത് ഒമ്പതിനാണ് സംഭവം നടന്നത്. അഞ്ച് ആഴ്ചകൾക്ക് ശേഷം പ്രതി അറസ്റ്റ് ചെയ്യപ്പെട്ടു. 

ഇവർക്ക് നാല് മക്കളുണ്ട്. ഒരു ദിവസം രാത്രി ഭർത്താവ് ഭാര്യയ്ക്ക് അവിഹിത ബന്ധമുള്ളതായി സ്വപ്നം കാണുകയായിരുന്നു. പാതിരാത്രി ആയിരുന്നു സമയം. അയാൾ പിന്നീട് സ്വപ്നത്തെ കുറിച്ച് ഭാര്യയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഭാര്യ അത് അയാളുടെ വെറും തോന്നലാണ് എന്നും താൻ അത്തരത്തിലുള്ള ഒരു കാര്യവും ചെയ്തിട്ടില്ല എന്നും ആവർത്തിച്ച് പറഞ്ഞു. അതിനുശേഷം ഭാര്യ കിടന്നുറങ്ങുകയും ചെയ്തു. എന്നാൽ, ഭർത്താവ് ആ സ്വപ്നത്തെ കുറിച്ച് തന്നെ ആലോചിക്കുകയും ദേഷ്യം വരികയുമായിരുന്നു.

പിന്നീട് അയാൾ കത്തി എടുത്തിട്ട് വരികയും അവളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പല തവണയാണ് അയാൾ ഭാര്യയുടെ കയ്യിലും കഴുത്തിലും ഒക്കെ ആയി കുത്തി പരിക്കേൽപ്പിച്ചത്. ഒടുവിൽ ഒരുവിധത്തിൽ സ്ത്രീ അയാളുടെ അക്രമത്തിൽ നിന്നും രക്ഷപ്പെടുകയും പിന്നീട് ആശുപത്രിയിൽ പോവുകയും ചെയ്തു. ഉടനെ തന്നെ പ്രതി സ്ഥലത്ത് നിന്നും മുങ്ങി. ഈ ആഴ്ച അറസ്റ്റ് ഉണ്ടാകുന്നത് വരെ പിന്നെ അയാൾ തിരികെ പ്രത്യക്ഷപ്പെട്ടില്ല. 

പ്രതിക്ക് സംശയം തോന്നി ഭാര്യയെ അക്രമിക്കുക ആയിരുന്നു എന്നും അവർ ഒരുവിധത്തിൽ രക്ഷപ്പെട്ട് മുനിസിപ്പൽ ആശുപത്രിയിൽ അഭയം പ്രാപിക്കുക ആയിരുന്നു എന്നും കോടതി നിരീക്ഷിച്ചു. ഏതായാലും ഭർത്താവ് പിന്നീട് കുറ്റം സമ്മതിച്ചു. ഇത് മാത്രമല്ല, ഇതിന് മുമ്പും അയാൾ ​ഗാർഹികപീഡനം നടത്തിയിട്ടുണ്ട് എന്നും പൊലീസ് പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!