പഴയ കാമുകിയുമായി വീണ്ടും പ്രണയത്തിലാവാൻ കൊതിയെന്ന് യുവാവ്, നാണമുണ്ടോ എന്ന് നെറ്റിസൺസ്

Published : Mar 05, 2024, 12:24 PM IST
പഴയ കാമുകിയുമായി വീണ്ടും പ്രണയത്തിലാവാൻ കൊതിയെന്ന് യുവാവ്, നാണമുണ്ടോ എന്ന് നെറ്റിസൺസ്

Synopsis

രണ്ട് വർഷം മുമ്പ് അവളുമായി പിരിഞ്ഞ ശേഷം ഒരുപാട് സ്ത്രീകളുമായി താൻ പ്രണയത്തിലായി നോക്കി. എന്നാൽ, അവളുടെ അത്രയും നല്ല ഒരാളെ കണ്ടെത്താൻ തനിക്ക് സാധിച്ചിട്ടില്ല.

പ്രണയം തകരുന്നത് ഒരു സാധാരണ സംഭവമാണ്. എന്നാൽ, ചിലപ്പോൾ ബന്ധം ഉപേക്ഷിച്ചു പോയ ആൾക്ക് തന്നെ ആ ബന്ധം ഉപേക്ഷിക്കേണ്ടിയിരുന്നില്ല എന്നോർത്ത് കുറ്റബോധം തോന്നാറുണ്ട്. അതുപോലെ ഒരവസ്ഥയാണ് മലേഷ്യയിൽ നിന്നുള്ള ഈ യുവാവിനും. രണ്ട് വർഷം മുമ്പാണ് യുവാവും കാമുകിയും തമ്മിൽ ബ്രേക്കപ്പായത്. എന്നാൽ, താനിപ്പോൾ അതിൽ ഖേദിക്കുന്നു എന്നാണ് യുവാവ് പറയുന്നത്. 

മലേഷ്യൻ സോഷ്യൽ മീഡിയയായ Dcard -ലാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചത്. രണ്ട് വർഷം മുമ്പ് താൻ തന്റെ കാമുകിയുമായി പിരിഞ്ഞു. എന്നാൽ, ഇപ്പോൾ ആലോചിക്കുമ്പോൾ അങ്ങനെ പിരിയേണ്ടിയിരുന്നില്ല എന്ന് തോന്നുകയാണ്. അവളുമായി വീണ്ടും പ്രണയബന്ധത്തിലാവാനാണ് താനിപ്പോൾ ആ​ഗ്രഹിക്കുന്നത് എന്നാണ് യുവാവ് പറയുന്നത്. തനിക്ക് മറ്റൊരു ബന്ധം ഉണ്ടായത് കൊണ്ടാണ് ആ പ്രണയബന്ധം തകർന്നത് എന്നും യുവാവ് പറയുന്നുണ്ട്. 

തങ്ങൾ പിരിഞ്ഞതിന് ശേഷം പഴയ കാമുകി കൂടുതൽ സുന്ദരിയായിത്തീർന്നു. അത് മാത്രമല്ല അവൾ കരിയറിലും ഇപ്പോൾ വളരെ അധികം ഉയർന്ന സ്ഥാനത്താണ് നിൽക്കുന്നത്. അവൾ ഒരു മികച്ച കമ്പനിയിൽ മികച്ച സ്ഥാനത്താണ് ഇരിക്കുന്നത്. സ്വന്തമായി ഒരു കമ്പനിയുണ്ട്, അതുപോലെ പിയാനോ ടീച്ചറുമാണ് എന്നും യുവാവ് പറയുന്നു.

രണ്ട് വർഷം മുമ്പ് അവളുമായി പിരിഞ്ഞ ശേഷം ഒരുപാട് സ്ത്രീകളുമായി താൻ പ്രണയത്തിലായി നോക്കി. എന്നാൽ, അവളുടെ അത്രയും നല്ല ഒരാളെ കണ്ടെത്താൻ തനിക്ക് സാധിച്ചിട്ടില്ല. അങ്ങനെ ഒരാളെ കണ്ടെത്താൻ പറ്റുമെന്നും തോന്നുന്നില്ല. അതിനാൽ അവളുമായി വീണ്ടും പ്രണയത്തിലാവണം എന്നുണ്ട്, അത് നടക്കുമോ എന്നാണ് യുവാവിന്റെ ചോദ്യം. 

വളരെ പെട്ടെന്നാണ് യുവാവിന്റെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. ഒരിക്കൽ അവളെ ചതിച്ചതും പോരാ, വീണ്ടും ബന്ധം തുടങ്ങാൻ ആ​ഗ്രഹിക്കുന്നു, നിങ്ങൾക്ക് നാണമാവുന്നില്ലേ എന്നാണ് പലരും ചോദിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ