95 -ാം വയസിൽ ആദ്യമായി വിവാഹം, എപ്പോൾ വേണമെങ്കിലും പ്രണയം സംഭവിക്കാമെന്ന് ജൂലിയൻ

Published : May 24, 2022, 03:34 PM IST
95 -ാം വയസിൽ ആദ്യമായി വിവാഹം, എപ്പോൾ വേണമെങ്കിലും പ്രണയം സംഭവിക്കാമെന്ന് ജൂലിയൻ

Synopsis

സന്തോഷത്തോടെ എക്കാലവും ഒരുമിച്ച് ജീവിതം തുടർന്നുകൊണ്ടുപോകാനാണ് ഇരുവരും ആ​ഗ്രഹിക്കുന്നത്. ഈ വർഷം ഡിസംബറിൽ ജൂലിയന്റെ ജന്മനാടായ ഓസ്ട്രേലിയയിലേക്ക് ഹണിമൂണിന് പോകാനും ഇവർ പദ്ധതിയിടുന്നു. 

പ്രണയ(love)ത്തിലാവാൻ ഏതെങ്കിലും പ്രായം വേണമെന്നുണ്ടോ? ഇല്ല, ഏത് പ്രായത്തിലും പ്രണയത്തിൽ വീഴാം. ഈ മനുഷ്യന്റെ ജീവിതം അതിന് ഒരു ഉദാഹരണമാണ്. 95 വയസുള്ള അദ്ദേഹം പ്രണയത്തിലാവാൻ പ്രായം ഒന്നും ഒരു തടസമല്ല എന്ന് ജീവിതം കൊണ്ട് തെളിയിച്ചിരിക്കയാണ്. ഈ പ്രായത്തിലാണ് അദ്ദേഹം ആദ്യമായി ഒരു വിവാഹം കഴിക്കുന്നത്. 

വെയിൽസ് ഓൺലൈനിലെ റിപ്പോർട്ട് പ്രകാരം ജൂലിയൻ മോയൽ (Julian Moyle) എന്ന 95 -കാരൻ ഇപ്പോൾ 84 വയസുള്ള അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ വലേറി വില്ല്യംസി(Valerie Williams)നെ ആദ്യമായി കാണുന്നത് 23 വർഷങ്ങൾക്ക് മുമ്പാണ്. എന്നാൽ, അന്നൊന്നും അദ്ദേഹം അവരോട് വിവാഹാഭ്യർത്ഥന നടത്തിയില്ല. ഈ ഫെബ്രുവരിയിലാണ് അദ്ദേഹം അവരെ വിവാഹം കഴിക്കാൻ താൽപര്യമുണ്ട് എന്ന് പറയുന്നത്. 

മെയ് 19 -ന് യുകെയിലെ കാർഡിഫിൽ അവർ ആദ്യമായി കണ്ടുമുട്ടിയ അതേ പള്ളിയിൽ വച്ചാണ് ദമ്പതികൾ വിവാഹിതരായത്. കാൽവരി ബാപ്റ്റിസ്റ്റ് ചർച്ചിൽ നടന്ന ചടങ്ങിൽ 40 ഓളം സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു. 'അവൾ വളരെ ദയയുള്ളവളാണ് എന്നും അവൾക്കൊപ്പം ജീവിക്കാനായതിൽ വളരെ സന്തോഷം തോന്നുന്നു' എന്നും ജൂലിയൻ പറഞ്ഞു. 'വിശ്വസിക്കാനാവുന്നില്ല' എന്നാണ് തങ്ങളുടെ വിവാഹദിവസത്തെ കുറിച്ച് വലേറി പറഞ്ഞത്. 

സന്തോഷത്തോടെ എക്കാലവും ഒരുമിച്ച് ജീവിതം തുടർന്നുകൊണ്ടുപോകാനാണ് ഇരുവരും ആ​ഗ്രഹിക്കുന്നത്. ഈ വർഷം ഡിസംബറിൽ ജൂലിയന്റെ ജന്മനാടായ ഓസ്ട്രേലിയയിലേക്ക് ഹണിമൂണിന് പോകാനും ഇവർ പദ്ധതിയിടുന്നു. 'പുതിയൊരു വർഷം തുടങ്ങിയതുപോലെ ഒരു അനുഭവം' എന്നാണ് ജൂലിയൻ വിവാഹിതനായതിനെ കുറിച്ച് പറയുന്നത്. 

വെയിൽസ് ഓൺലൈൻ പറയുന്നതനുസരിച്ച്, ജൂലിയൻ 1954 -ൽ ഓസ്‌ട്രേലിയയിൽ നിന്ന് യുകെയിലേക്ക് കുടിയേറി. 1970 -നും 1982 -നും ഇടയിൽ വെൽഷ് നാഷണൽ ഓപ്പറയിലെ ആദ്യത്തെ സോളോയിസ്റ്റായിരുന്നു അദ്ദേഹം. തന്റെ വിവാഹദിനത്തിലും അദ്ദേഹം പ്രകടനം നടത്തി. ഏതായാലും വൈകിയാണെങ്കിലും കടന്നുവന്ന ഈ വിവാഹജീവിതം ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ് ദമ്പതികൾ. 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും
16 വയസിൽ താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട, നിയമം പ്രാബല്ല്യത്തിൽ, ആദ്യരാജ്യമായി ഓസ്ട്രേലിയ