അയൽക്കാരോട് ദേഷ്യം, കിടപ്പുമുറിയിലേക്ക് ഉറ്റുനോക്കും വിധത്തിൽ ജനാലക്കരികിൽ ബൊമ്മയെ നിർത്തി

Published : Mar 05, 2022, 01:55 PM IST
അയൽക്കാരോട് ദേഷ്യം, കിടപ്പുമുറിയിലേക്ക് ഉറ്റുനോക്കും വിധത്തിൽ ജനാലക്കരികിൽ ബൊമ്മയെ നിർത്തി

Synopsis

സൈമൺ കുക്കിന് തന്റെ അയൽക്കാരോട് ദേഷ്യം തീർന്നില്ല. അവരോട് പ്രതികാരം ചെയ്യാനായി അയാൾ കണ്ടെത്തിയ മാർ​ഗമായിരുന്നു അത്. ഒരു ബോമ്മയെ വാങ്ങി നേരിട്ട് അയൽക്കാരുടെ മുറിക്കകത്തേക്ക് നോക്കുന്ന തരത്തിൽ നിർത്തി. 

പലതരത്തിലുള്ള അയൽക്കാരും(Neighbour) നമുക്കുണ്ടാകാറുണ്ട്. എന്നാൽ, യുകെ -യിൽ ഒരാൾ തന്റെ അയൽക്കാരോട് ചെയ്‍തത് തികച്ചും വിചിത്രമായ ഒരു കാര്യമാണ്. അയൽക്കാരുടെ കിടപ്പുമുറിയിലേക്ക് നോക്കിനിൽക്കുന്നത് പോലെ ഒരു ബൊമ്മ(Mannequin)യെ തന്റെ വീട്ടിൽ സ്ഥാപിച്ചു. ഈ ബൊമ്മ തങ്ങളുടെ സ്വകാര്യത ലംഘിക്കുന്നു എന്നും കാണിച്ച് അയൽക്കാരായ ദമ്പതികളാവട്ടെ കേസും കൊടുത്തു. എന്നാൽ, വിധി വന്നത് ദമ്പതികൾക്കെതിരായിട്ടാണ്. 

സൈമൺ കുക്ക്(Simon Cook) എന്നയാൾ വീടിന് തങ്ങളുടെ കിടപ്പുമുറി കാണും വിധത്തിൽ വെലക്സ് വിൻഡോ നിർമ്മിച്ചിരിക്കുകയാണ്. അതിനാൽ തങ്ങൾക്ക് എപ്പോഴും വീട്ടിൽ ജാലകവിരികളിട്ട് നിൽക്കേണ്ടുന്ന അവസ്ഥയാണ് എന്നാണ് ഇവരുടെ അയൽക്കാരിയും കോസ്റ്റ്യൂം ഡിസൈനറും കൂടിയായ റോസി ടെയ്‌ലർ-ഡേവീസ്(Rosie Taylor-Davies) പറയുന്നത്. എന്നാൽ, ഇതൊന്നും പോരാഞ്ഞിട്ട് തങ്ങളുടെ വീട്ടിലെ കിടപ്പുമുറിയിലേക്ക് എത്തിനോക്കും വിധത്തിൽ ഒരു ബോമ്മയെയും സൈമൺ സ്ഥാപിച്ചുവത്രെ. സൈമണിന്റെ വീട്ടിൽ നിന്നുമുള്ള നോട്ടമെത്തില്ല എന്ന് ഉറപ്പിക്കാവുന്ന അവരുടെ മുറിയിലെ ഒരേയൊരിടം ഒരു ബുക്ക് കെയ്‍സിന്റെ പിന്നിലാണ്. ഇതേ തുടർന്ന് അവിടെ നിന്നുമാണ് തങ്ങൾ വസ്ത്രം മാറുന്നത് പോലും എന്നാണ് ഇവരുടെ പരാതി. 

അയൽവാസികളുടെ സ്വകാര്യതയെ കുക്ക് ഗൗരവമായി എടുത്തിട്ടില്ലെന്ന് ഹൈക്കോടതിയിൽ ഒരു മുതിർന്ന ജഡ്ജി പറഞ്ഞു. എന്നാൽ, ജനാല നിർമ്മിച്ചതിലും നിയമലംഘനം നടന്നിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു. 2019 -ൽ, കുക്ക് തന്റെ വീട്ടിലേക്കുള്ള വിപുലമായ ജോലികൾക്ക് വേണ്ടി അനുമതിക്കായി അപേക്ഷിച്ചിരുന്നു. 2020 ഫെബ്രുവരിയിൽ, ലോക്കൽ കൗൺസിൽ കുക്കിന്റെ വിപുലീകരണത്തിന് ആസൂത്രണ അനുമതി നൽകി. എന്നാൽ, ആ ജനാലയിൽ പുറത്തേക്ക് കാണാത്തവിധത്തിലുള്ള ​ഗ്ലാസ് ഉണ്ടായിരിക്കണം എന്നും അത് തുറക്കാത്തതായിരിക്കണമെന്നും വ്യവസ്ഥകൾ വെച്ചു. 

എന്നിരുന്നാലും, കൗൺസിൽ പ്ലാനിംഗ് ഓഫീസർമാർ വെലക്‌സ് വിൻഡോയ്ക്കായി ആ നിയമങ്ങൾ ഒഴിവാക്കി, കാരണം അത് ആകാശത്തെ അഭിമുഖീകരിച്ച് നിൽക്കുന്നതാണ് എന്നതിനാൽ അയൽവാസികൾക്ക് അത് അത്ര ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല എന്നാണ് കരുതുന്നത്. ഇതൊക്കെ കഴിഞ്ഞുവെങ്കിലും സൈമൺ കുക്കിന് തന്റെ അയൽക്കാരോട് ദേഷ്യം തീർന്നില്ല. അവരോട് പ്രതികാരം ചെയ്യാനായി അയാൾ കണ്ടെത്തിയ മാർ​ഗമായിരുന്നു അത്. ഒരു ബോമ്മയെ വാങ്ങി നേരിട്ട് അയൽക്കാരുടെ മുറിക്കകത്തേക്ക് നോക്കുന്ന തരത്തിൽ നിർത്തി. ദമ്പതികൾ നോക്കുമ്പോഴെല്ലാം ബൊമ്മ അവരുടെ കിടപ്പുമുറിയിലേക്ക് നോക്കുന്നത് പോലെയാണ് തോന്നിയിരുന്നത്.  

എന്നിരുന്നാലും, ഇതിനെതിരെ കേസ് ഫയൽ ചെയ്തതിന് ശേഷം, മുതിർന്ന ജഡ്ജി ജസ്റ്റിസ് ലാങ് വിധിച്ചത് അയൽക്കാരൻ ആസൂത്രണ ചട്ടങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നും അയൽക്കാരുടെ സ്വകാര്യത ഹനിച്ചിട്ടില്ല എന്നുമാണ്. അങ്ങനെ ദമ്പതികൾ കേസിൽ തോറ്റു. ബൊമ്മ ഇപ്പോഴും അയൽക്കാരുടെ വീട്ടിലേക്ക് ഉറ്റുനോക്കി നിൽക്കുകയാവണം.

PREV
click me!

Recommended Stories

ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും
യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ചു, പിന്നാലെ പോലീസിനെ വിളിച്ച് ഭാര്യ