ജോലി കഴിഞ്ഞെത്തിയപ്പോൾ വീട്ടിലൊരു കുഞ്ഞ്, തന്റെ കുഞ്ഞെന്ന് ഭർത്താവ്, സത്യമറിഞ്ഞപ്പോൾ ഞെട്ടി സ്ത്രീ

Published : Apr 02, 2024, 01:53 PM IST
ജോലി കഴിഞ്ഞെത്തിയപ്പോൾ വീട്ടിലൊരു കുഞ്ഞ്, തന്റെ കുഞ്ഞെന്ന് ഭർത്താവ്, സത്യമറിഞ്ഞപ്പോൾ ഞെട്ടി സ്ത്രീ

Synopsis

തനിക്കൊരു കൊച്ചുമകനോ മകളോ വേണമെന്ന് എപ്പോഴും ​ഗുവോയുടെ ഭർത്താവ് ആ​ഗ്രഹിച്ചിരുന്നു. എന്നാൽ, ഇവരുടെ മകൾക്ക് വിവാഹം കഴിക്കാനോ കുട്ടികളെ വളർത്താനോ ഒന്നും താല്പര്യമുണ്ടായിരുന്നില്ല.

ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വീട്ടിലൊരു പിഞ്ചുകുഞ്ഞ്. കുഞ്ഞുമായി നിൽക്കുന്ന അപരിചിത പറയുകയാണ് ഇത് നിങ്ങളുടെ ഭർത്താവിന്റെ കുഞ്ഞാണ് എന്ന്. എന്താവും അവസ്ഥ? ഹാർട്ട് അറ്റാക്ക് പോലും വരാൻ ചാൻസുണ്ട് അല്ലേ?

എന്തായാലും, സമാനമായ അനുഭവമാണ് ചൈനയിൽ നിന്നുള്ള ​ഗുവോ എന്ന 53 -കാരിക്കും ഉണ്ടായിരിക്കുന്നത്. ​ഗുവോ ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വീട്ടിൽ ഒരു അപരിചിതയായ സ്ത്രീ ഒരു പിഞ്ചുകുഞ്ഞുമായി നിൽക്കുന്നതാണ് കണ്ടത്. ആരാ, എന്തുവേണം എന്ന് ചോദിച്ചപ്പോൾ, ഇത് നിങ്ങളുടെ ഭർത്താവിന്റെ കുഞ്ഞാണ് എന്നും താൻ അതിന്റെ ആയയാണ് എന്നുമാണ് സ്ത്രീ പറഞ്ഞത്. 

പിന്നീടാണ് ​ഗുവോയ്ക്ക് കാര്യം മനസിലായത്. ​ഗുവോ അറിയാതെ അവരുടെ ഭർത്താവ് വാടക​ഗർഭധാരണത്തിനായി ഒരു ഏജൻസിയെ സമീപിച്ചിരുന്നു. അങ്ങനെയാണ് ഈ കുഞ്ഞുണ്ടായത്. 

​ഗുവോയ്ക്കും ഭർത്താവിനും ഒരേയൊരു മകളേ ഉണ്ടായിരുന്നുള്ളൂ. തനിക്കൊരു കൊച്ചുമകനോ മകളോ വേണമെന്ന് എപ്പോഴും ​ഗുവോയുടെ ഭർത്താവ് ആ​ഗ്രഹിച്ചിരുന്നു. എന്നാൽ, ഇവരുടെ മകൾക്ക് വിവാഹം കഴിക്കാനോ കുട്ടികളെ വളർത്താനോ ഒന്നും താല്പര്യമുണ്ടായിരുന്നില്ല. പിന്നാലെയാണ് ആരും അറിയാതെ ഇയാൾ ഏജൻസിയെ സമീപിച്ചത്. ഒരു കോളേജ് വിദ്യാർത്ഥിനിയാണ് കുഞ്ഞിനെ ​ഗർഭം ധരിച്ചത്. കുഞ്ഞിനെ കാണാൻ നല്ല ഭം​ഗിയുണ്ട് എന്നും അടുത്ത തവണ തനിക്ക് ഒരു മകനെ കൂടി വേണം എന്നുമാണ് ഇപ്പോൾ ​ഗുവോയുടെ ഭർത്താവ് പറയുന്നത്. 

എന്നാൽ, കുഞ്ഞിനെ കണ്ട് കലി കയറിയ ​ഗുവോ വിവാഹമോചനത്തിന് ഒരുങ്ങുകയാണ് എന്നാണ് സൗത്ത് ചൈന മോണിം​ഗ് പോസ്റ്റിലെ റിപ്പോർട്ട് പറയുന്നത്. ഇതോടെ ആകെ കുടുങ്ങിയിരിക്കുന്നത് ഇവരുടെ ഏകമകളാണ്. വിവാഹവും കുട്ടികളും വേണ്ട എന്ന് വച്ചിരിക്കുന്ന താൻ ഇനി ഈ കുഞ്ഞിനെ നോക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് അവൾ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ