കാമുകിയുമൊത്ത് ലോഡ്ജ് മുറിയിലെത്തിയ യുവാവ് ലൈംഗിക ബന്ധത്തിനിടെ കുഴഞ്ഞുവീണുമരിച്ചു

Published : Jul 05, 2022, 01:04 PM ISTUpdated : Jul 05, 2022, 04:45 PM IST
കാമുകിയുമൊത്ത് ലോഡ്ജ് മുറിയിലെത്തിയ യുവാവ് ലൈംഗിക ബന്ധത്തിനിടെ കുഴഞ്ഞുവീണുമരിച്ചു

Synopsis

ലൈംഗികബന്ധത്തിനിടയിലാണ് യുവാവ് ബോധരഹിതനായി വീണതെന്ന് കാമുകി പൊലീസിനോട് പറഞ്ഞു. യുവാവിന്റെ അടുത്തുനിന്നോ മുറിയില്‍ നിന്നോ എന്തെങ്കിലും മരുന്നോ മയക്കുമരുന്നോ കിട്ടിയിട്ടില്ല എന്ന് പൊലീസ് പറഞ്ഞു.

കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവ് ലോഡ്ജ് മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. നാഗ്പൂരിലെ സവോനറില്‍ ഒരു ലോഡ്ജ് മുറിയിലാണ് 28 -കാരനായ അജയ് എന്ന യുവാവ് മരിച്ചത്.  യുവാവ് ഏതെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവില്ലെന്ന് പൊലീസ് പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രഥമദൃഷ്ട്യാ കരുതുന്നതെന്നും പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

മരിച്ച അജയ് ഒരു ഡ്രൈവറാണ്. വെല്‍ഡിംഗ് ടെക്‌നീഷ്യനായും ഇടയ്ക്ക് ജോലി ചെയ്യുന്നുണ്ടായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 23 -കാരിയാണ് അജയ്‌യുടെ കാമുകി. ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വീട്ടുകാര്‍ക്കും ഇതേ കുറിച്ച് അറിയാമായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയോട് അജയ് വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഭാവിയില്‍ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. 

നാലുമണിക്കാണ് ഇരുവരും ലോഡ്ജിലെത്തിയത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യുവാവിന്റെ ബോധം മറയുകയായിരുന്നു. യുവതി ഉടനെ തന്നെ ലോഡ്ജിന്റെ ആളുകളെ വിവരമറിയിച്ചു. തുടര്‍ന്ന്, യുവാവിനെ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ചാണ് ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ചത്.  

ലൈംഗികബന്ധത്തിനിടയിലാണ് യുവാവ് ബോധരഹിതനായി വീണതെന്ന് കാമുകി പൊലീസിനോട് പറഞ്ഞു. യുവാവിന്റെ അടുത്തുനിന്നോ മുറിയില്‍ നിന്നോ എന്തെങ്കിലും മരുന്നോ മയക്കുമരുന്നോ കിട്ടിയിട്ടില്ല എന്ന് പൊലീസ് പറഞ്ഞു. യുവാവ് മരുന്നുകളൊന്നും ഉപയോഗിക്കുന്നതായി കണ്ടില്ല എന്ന് യുവതിയും പൊലീസിനോട് പറഞ്ഞു. അതിനിടെ, കുറച്ച് ദിവസങ്ങളായി ഇയാള്‍ക്ക് പനിയുണ്ടായിരുന്നു എന്ന് യുവാവിന്റെ കുടുംബം പറഞ്ഞു. 


ഹൃദയാഘാതമായിരിക്കാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.  

സെക്സിനിടെ ഹൃദയസ്തംഭനം മൂലം മരിക്കുന്നത് വളരെ വളരെ അപൂര്‍വമാണെന്നും എന്നാല്‍ അങ്ങനെ സംഭവിക്കാനുള്ള സാധ്യത ഉണ്ട് എന്നും പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ആനന്ദ് സഞ്ചേതി പറഞ്ഞു. 


 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്