
ബ്രേക്കപ്പ് ആവുന്നത് വലിയ വേദനയുള്ള സംഗതി തന്നെയാണ്. എന്നാൽ, അതിലും കഷ്ടമാണ് ചിലർ ഒരു പ്രണയത്തിലായിരിക്കുമ്പോൾ അനുഭവിക്കുന്നത്. എന്തായാലും, ചിലപ്പോൾ പ്രണയമൊക്കെ തകർന്നശേഷം കണ്ടാൽ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോകുന്നവരും നിരവധിയുണ്ട്. അതുപോലെ, ഒരു യുവാവിന്റെ മാറ്റം ഇപ്പോൾ സോഷ്യൽ മീഡിയയെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.
റെഡ്ഡിറ്റിലാണ് r/GlowUps എന്ന യൂസർ മാറ്റത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവാവ് പറയുന്നത്, ഒരു പ്രണയത്തിലേക്ക് കടന്നതിന് ശേഷം അയാൾ കൂടുതൽ അനാരോഗ്യവാനായി എന്നാണ്. തന്റെ പ്രായം 10 വയസ്സ് കൂടി എന്നും ഇയാൾ പറയുന്നു. തന്റെ മുടി കൊഴിയാൻ പോലും അത് കാരണമായി എന്നും യുവാവ് പറയുന്നു. പക്ഷേ, ബ്രേക്കപ്പിന് ശേഷമുള്ള യുവാവിന്റെ മാറ്റം കണ്ടാൽ ആരായാലും അമ്പരന്ന് പോകും.
ആദ്യത്തെ ചിത്രത്തിൽ യുവാവ് തന്റെ മുടി കൊഴിയുന്നതാണ് കാണിക്കുന്നത്. മുടിയൊക്കെ കൊഴിഞ്ഞുള്ള പടം തന്നെയാണ് പിന്നെയും കാണുന്നത്. ചിത്രങ്ങളിൽ യുവാവ് നന്നായി ചിരിക്കുന്നത് പോലും കാണുന്നില്ല. എന്നാൽ, പിന്നെയുള്ള ചിത്രങ്ങളിൽ ചെറുതായി പുഞ്ചിരിക്കുന്നത് കാണാം. പക്ഷേ, അവസാനത്തെ പടം ശരിക്കും നമ്മെ ഞെട്ടിച്ചു കളയും. ഒരു 10 വയസ്സെങ്കിലും കുറഞ്ഞതായി തോന്നും യുവാവിന്. മുടിയൊക്കെ വളർന്നതായി കാണാം. വർക്കൗട്ടൊക്കെ ചെയ്ത് തടിയൊക്കെ കുറച്ച് ഫിറ്റ് ആയിട്ടാണ് യുവാവിരിക്കുന്നത്.
എന്തായാലും, ആളുകൾ യുവാവിന്റെ മാറ്റം കണ്ട് അമ്പരന്നു പോയി. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ഇങ്ങനെയൊരു മാറ്റം പ്രതീക്ഷിച്ചതേ ഇല്ല എന്നാണ് ഭൂരിഭാഗം പേരും കമന്റ് നൽകിയിരിക്കുന്നത്. ഇതെങ്ങനെ സാധിച്ചു എന്ന് ചോദിച്ചവരും അനവധിയാണ്.