ട്വിസ്റ്റോട് ട്വിസ്റ്റ്; ഭാര്യ കൊല്ലപ്പെട്ടെന്ന പേരിൽ ഭർത്താവ് ജയിലിൽ, യുവതിയെ കാമുകനൊപ്പം കണ്ടെത്തി

Published : Nov 27, 2025, 01:01 PM IST
arrest

Synopsis

യുവതിയെ കാണാതായതിനെത്തുടർന്ന്, അവളുടെ വീട്ടുകാരും പൊലീസിനെ സമീപിച്ചു. ഭർത്താവും വീട്ടുകാരും അവളെ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കാറുണ്ട് എന്നും അവർ അവളെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടുവെന്നും കുടുംബം ആരോപിച്ചു.

ഭാര്യ കൊല്ലപ്പെട്ട കേസിൽ ഭർത്താവ് ജയിലിൽ കഴിയവെ കൊല്ലപ്പെട്ടു എന്ന് കരുതുന്ന യുവതിയെ കാമുകനൊപ്പം കഴിയുന്നതായി കണ്ടെത്തി. നോയിഡയിലാണ് സംഭവം നടന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് ഭർത്താവ് യുവതിയെ കൊലപ്പെടുത്തി എന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ, കിഴക്കൻ ചമ്പാരനിലെ അരേരാജ് പൊലീസ് ഉത്തർപ്രദേശിലെ ഒരു സ്ഥലത്ത് നിന്നും 25 -കാരിയേയും കാമുകനെയും കണ്ടെത്തുകയായിരുന്നു. പൊലീസ് തന്നെയാണ് ഇവരെ കണ്ടെത്തിയ കാര്യം അറിയിച്ചത്. മരിച്ചതായി കരുതിയിരുന്ന സ്ത്രീയെ ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നുള്ള ഒരു പുരുഷനോടൊപ്പം കണ്ടെത്തി കസ്റ്റഡിയിലെടുത്തതായി അരേരാജ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രത്യാശ കുമാരി പറഞ്ഞു.

ജൂലൈയിൽ നോയിഡയിൽ നിന്ന് ഒളിച്ചോടിയ ഇരുവരെയും അവിടെ നിന്ന് കൊണ്ടുവന്നു. നേരത്തെ ഇവരുടെ ഭർത്താവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇയാളെ ജയിലിലും അടച്ചിരുന്നു എന്നും പൊലീസ് പറയുന്നു. പൊലീസ് പറയുന്നതനുസരിച്ച്, ഈ വർഷം ഫെബ്രുവരിയിൽ അരേരാജ് നഗർ പഞ്ചായത്തിലെ വാർഡ് നമ്പർ 10 നിവാസിയായ രഞ്ജിത് കുമാറിന്റെ ഭാര്യയെ കാണാതാവുകയായിരുന്നു. ഭർത്താവ് തന്നെയാണ് ഭാര്യയെ കാണാതായതായി അരേരാജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

യുവതിയെ കാണാതായതിനെത്തുടർന്ന്, അവളുടെ വീട്ടുകാരും പൊലീസിനെ സമീപിച്ചു. ഭർത്താവും വീട്ടുകാരും അവളെ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കാറുണ്ട് എന്നും അവർ അവളെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടുവെന്നും കുടുംബം ആരോപിച്ചു. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് രഞ്ജീതിനെ അറസ്റ്റ് ചെയ്തു. തുടർന്ന് കൊലപാതകക്കുറ്റം ചുമത്തി റിമാൻഡ് ചെയ്തു. എന്നാൽ, അന്വേഷണം പുരോ​ഗമിക്കവെ പൊലീസിന് സംശയം തോന്നി. അങ്ങനെയാണ് അവർ അന്വേഷണം വ്യാപിപ്പിക്കുകയും നോയിഡയിൽ മുഴുവനും തിരയുകയും ചെയ്തത്. അപ്പോഴാണ് യുവതി കൊല്ലപ്പെട്ടിട്ടില്ല എന്നും കാമുകന്റെ കൂടെ താമസിക്കുകയാണ് എന്നും കണ്ടെത്തിയത്.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്